ദയ അശ്വതി വിവാഹം വേണ്ടെന്ന് വെച്ചു! ബിഗ് ബോസിന് ശേഷം ഒരു സര്‍പ്രൈസ് ജീവിതത്തിലുണ്ടായെന്ന് താരം

ബിഗ് ബോസ് താരം ദയ അശ്വതി സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്രദ്ധേയാവുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന വീഡിയോസ് വൈറലായതോടെ ദയയും ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസ് വലിയൊരു വഴിത്തിരിവാണ് ദയയുടെ ജീവിതത്തിലുണ്ടാക്കിയത്. പുറത്ത് വന്നതിന് ശേഷം താന്‍ രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്ന കാര്യം താരം പറഞ്ഞിരുന്നു.

ഇതോടെ ദയയുടെ വരന്‍ ആരാണെന്ന് അന്വേഷിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ താനിനി വിവാഹം കഴിക്കുന്നില്ലെന്ന് പറയുകയാണ് ദയ അശ്വതി. നേരത്തെ തമിഴ്‌നാട്ടില്‍ കുടുങ്ങിയ പോയ താരം അടുത്തിടെയാണ് കേരളത്തിലെത്തിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ എറണാകുളത്ത് പുതിയ ഫ്‌ളാറ്റ് എടുത്ത് താമസിക്കാന്‍ തുടങ്ങി.

ദയ അശ്വതി പറയുന്നതിങ്ങനെ

തന്റെ ഓരോ വിശേഷവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റിലൂടെയാണ് താരം പറയാറുള്ളത്. അങ്ങനെ ഫേസ്ബുക്ക് ലൈവിലെത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. 'കുറേ പേര്‍ എന്നോട് കല്യാണം കഴിച്ചോ എന്ന് ചോദിക്കുന്നുണ്ട്. വിവാഹം കഴിക്കാന്‍ തീരുമാനം എടുത്തിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഒരുപാട് വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. ഞാന്‍ എന്തോ പ്രേമരോഗിയാണെന്നും പിടക്കോഴിയാണെന്നുമൊക്കെയാണ് പറയുന്നത്. അങ്ങനെ എങ്കില്‍ ഞാന്‍ ഒരു കല്യാണം കഴിച്ച് കഴിഞ്ഞാല്‍ ഈ ചീത്തപേരൊക്കെ മാറി പോകുമല്ലോ എന്ന് കരുതി.

 ദയ അശ്വതി പറയുന്നതിങ്ങനെ

രജിത്ത് സാറിന്റെ ആരാധകരെന്ന് പറയുന്നവരാണ് എനിക്കെതിരെ പൊങ്കാല ഇട്ടത്. ഇപ്പോള്‍ എല്ലാവരും ഒന്ന് ഒതുങ്ങി എന്ന് തോന്നുന്നു. ആ സമയത്ത് എന്റെ മനസ് വല്ലാത്ത വേദനയിലായിരുന്നു. അത് കൊണ്ടാണ് വിവാഹം കഴിക്കുകയാണെന്ന് പറഞ്ഞത്. പക്ഷേ അതിനൊരു മാറ്റം ഉണ്ടാവാനൊരു കാര്യവും ഉണ്ടായി. അതൊരു സര്‍പ്രൈസ് ആയി തന്നെ മുന്നോട്ട് പോവട്ടെ എന്നും താരം പറയുന്നു.

 ദയ അശ്വതി പറയുന്നതിങ്ങനെ

വിവാഹം വേണ്ടെന്ന് വെക്കാന്‍ തീരുമാനിക്കാന്‍ പാകത്തിനൊരു സംഭവമാണ് ബിഗ് ബോസിന് ശേഷം എന്റെ ജീവിതത്തില്‍ നടന്നത്. അപ്പോഴാണ് എന്റെ ജീവിതത്തില്‍ ഞാനിനി ഒരു വിവാഹം കഴിക്കില്ലെന്ന് തീരുമാനം എടുത്തത്. ജീവിതത്തില്‍ ഒരു തീരുമാനം എടുത്താല്‍ എപ്പോ വേണമെങ്കിലും മാറ്റം വരുമെന്നും ദയ അശ്വതി സൂചിപ്പിച്ചു. അങ്ങനൊരു തീരുമാനം എടുത്തു എന്നത് കൊണ്ട് എന്റെ ജീവിതത്തില്‍ നല്ലൊരു കാര്യമാണ് വരാന്‍ പോവുന്നതും. ഇത്രയും കാലം ഒറ്റയ്ക്ക് ജീവിച്ചു. ഇനിയും അങ്ങനെ തന്നെ പോവട്ടെ.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
 ദയ അശ്വതി പറയുന്നതിങ്ങനെ

രജിത് സാറിന് ഒരു മെസേജ് അയച്ചിരുന്നു. റംസാന്‍ ആശംസ അറിയിച്ച് അയച്ചതാണ്. പക്ഷേ അന്നേരം തന്നെ അദ്ദേഹം എന്നെ ബ്ലോക് ചെയ്ത് കളഞ്ഞു. ബിഗ് ബോസില്‍ എനിക്ക് എല്ലാവരും നല്ല കൂട്ടായിരുന്നു. പ്രത്യേകിച്ച് രജിത് കുമാര്‍. പക്ഷേ പുറത്തിറങ്ങിയപ്പോള്‍ എന്താണ് ഇങ്ങനെയെന്ന് മനസിലാവുന്നില്ല. അതില്‍ എനിക്ക് വിഷമുണ്ടെങ്കിലും കുഴപ്പമില്ലെന്നും ദയ പറയുന്നു. ഒപ്പം താന്‍ പുതിയതായി ആരംഭിക്കുന്ന യൂട്യൂബ് ചാനലിനെ കുറിച്ച് കൂടി ദയ അശ്വതി സൂചിപ്പിച്ചിരുന്നു.

 ദയ അശ്വതി പറയുന്നതിങ്ങനെ

അങ്ങനെ വീണ്ടും ഞാന്‍. എന്റെ ജോലിയും തിരക്കും ആയി വീണ്ടും എറണകുളത്ത് എത്തി. ഈ കൊറോണാ കാലത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത ഈ അവസരത്തില്‍ എന്നെ അറിയാനും എന്റെ മനസ്സില്‍ ഉള്ള കൊച്ചു കൊച്ചു കഴിവിനെ നിങ്ങളുടെ മുന്നില്‍ എത്തിക്കാനുമായി ഞാന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ്. എന്നെ ഇഷ്ട്ടമുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന വിശ്വസത്തിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യിലും, ചാനലിന് പറ്റിയ ഒരു നല്ല പേര് നിങ്ങളുടെ അഭിപ്രായത്തിലേക്ക്. പ്ലീസ് കമന്റ് എന്നുമായിരുന്നു ദയ അശ്വതി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X