ദയ അശ്വതിയുടെ പിറന്നാള്‍ ആഘോഷമാക്കി പ്രിയപ്പെട്ടവര്‍! സന്തോഷ ദിവസത്തിന്റെ ഫോട്ടോസ് പങ്കുവെച്ച് താരം
ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് സോഷ്യല്‍ മീഡിയ താരം ദയ അശ്വതിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഈ സീസണിലെ ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു ദയ അശ്വതി. വീട്ടിലെത്തിയത് മുതല്‍ പുറത്ത് വരുന്നതിന് മുന്‍പ് വരെയുള്ള കാര്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ ദയ അശ്വതിയുടെ പിറന്നാള്‍ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ പിറന്നാളെന്ന കാര്യം താരം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഒപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം താരം പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആശംസകളുമായി ആരാധകരുമെത്തിയിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം താന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം ദയ വെളിപ്പെടുത്തിയിരുന്നു. കൊറോണ കാരണം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമായതിനാല്‍ ഈ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നതിന് ശേഷമായിരിക്കും തന്റെ വിവാഹമെന്നാണ് താരം പറയുന്നത്. വിവാഹം കഴിക്കാന്‍ പോകുന്നത് ആരെയാണെന്നുള്ളതിനെ കുറിച്ച് ഇതുവരെ ദയ വെളിപ്പെടുത്തിയിട്ടില്ല.
ബിഗ് ബോസിലെ കാര്യങ്ങള്‍ പറഞ്ഞ് താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യാപകമായി സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മത്സരത്തില്‍ നിന്നും വന്നതിന് ശേഷമായിരുന്നു ദയയ്ക്ക് നേരെ കൂടുതലും മോശം അഭിപ്രായങ്ങളുമായി ചിലര്‍ വന്നത്. ഫേസ്ബുക്കില്‍ നിരന്തരം ദയയ്ക്ക് നേരെ ചീത്ത വിളികളും അശ്ലീല ചുവയോടെയുള്ള സംഭാഷണങ്ങളും നടക്കുന്നുണ്ട്. തന്നോട് മോശം അഭിപ്രായം പറയുന്നവരോട് തക്ക മറുപടി കൊടുക്കാനും താരം മടിക്കാറില്ല.

നേരത്തെ ഒന്ന് വിവാഹിതയായ ദയയുടെ രണ്ടാം വിവാഹമാണ് ഇനി നടക്കാന്‍ പോവുന്നത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. അടുത്തിടെ തന്റെ വിവാഹ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം താരം വെളിപ്പെടുത്തിയിരുന്നു. എന്തായാലും ബിഗ് ബോസ് താരത്തിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications