For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദയ അശ്വതിയുടെ യഥാര്‍ഥ പേര് ദീപ! ബിഗ് ബോസിനിടെ പലരും വീട്ടില്‍ പോയെന്ന് ദയയുടെ വെളിപ്പെടുത്തല്‍

  |

  ബിഗ് ബോസിലേക്ക് എത്തിയതോടെയായിരുന്നു ദയ അശ്വതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പുറംലോകം അറിയുന്നത്. പതിനാറം വയസില്‍ വിവാഹം കഴിച്ചത് മുതല്‍ തന്റെ വിശേഷങ്ങള്‍ ദയ ആരാധകരോട് പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് താരം പുതിയൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുന്നത്. ആദ്യ എപ്പിസോഡില്‍ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചുമൊക്കെയായിരുന്നു ദയ പറഞ്ഞത്.

  മാത്രമല്ല ദയ അശ്വതിയെന്ന് ഫേസ്ബുക്കില്‍ ഇട്ട പേരാണെങ്കിലും തന്റെ ഒര്‍ജിനല്‍ പേര് അതല്ലെന്ന് കൂടി താരം വെളിപ്പെടുത്തി. ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു പേര് ദയ പറയുന്നത്. അതിനൊപ്പം ബിഗ് ബോസില്‍ നിന്നും കണ്ണിന് അസുഖം വന്ന് പുറത്ത് പോയവര്‍ വീട്ടിലൊക്കെ പോയിട്ടാണ് തിരിച്ച് വന്നതെന്ന് കൂടി ദയ പറയുന്നു.

  എന്റെ ഒര്‍ജിനല്‍ പേര് ദീപ എന്നാണ്. എന്ത് കൊണ്ട് പല പേരുകളിലേക്ക് മാറി എന്ന് ചോദിച്ചാല്‍ പല താരങ്ങളും അവരുടെ സ്വന്തം പേര് മാറ്റിയാണല്ലോ എത്തുന്നത്. അതുപോലെയാണ് ഞാനും അങ്ങനെ ഒരു രീതി എടുത്തത്. എന്റെ അമ്മയുടെ അനിയത്തി ദയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ആ പേര് കൊടുത്തത്. എന്റെ വീട് മുണ്ടൂരാണ്. വിവാഹം കഴിഞ്ഞത് പതിനാറാം വയസിലായിരുന്നു. ബിഗ് ബോസില്‍ നിന്ന് ഞാനിതൊക്കെ പറഞ്ഞിരുന്നു. എന്നാലും പലരും ഇപ്പോഴും ചോദിച്ച് കൊണ്ടിരിക്കുകയാണ്.

  ചാലക്കുടിക്കാണ് വിവാഹം കഴിപ്പിച്ചു വിട്ടത്. ഭര്‍ത്താവിന്റെ പേര് ബാബു. രണ്ട് ആണ്‍കുട്ടികളാണുള്ളത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭര്‍ത്താവുമായി പിരിഞ്ഞത് എന്ന്. അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ട്. എങ്കിലും ഭയങ്കര സംശയം ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. സംശയത്തിന്റെ പേരില്‍ അങ്ങോടും ഇങ്ങോടും ഒക്കെ ആയി. ആദ്യം തമാശ രീതിയില്‍ പിരിഞ്ഞതാണ്. പക്ഷെ എന്നെ അറിയിക്കാതെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. വേണമെങ്കില്‍ എനിക്ക് നിയമപരമായി മുന്നോട്ട് പോകാം. പക്ഷേ നമ്മള്‍ക്ക് അര്‍ഹിക്കാത്ത സ്‌നേഹം നമ്മള്‍ പ്രതീക്ഷിക്കരുത് എന്ന് അമ്മൂമ്മ പറഞ്ഞു തന്ന അറിവാണ്. അതുകൊണ്ട് ഞാന്‍ ഇങ്ങനെ തന്നെ മുന്‍പോട്ട് പോകുന്നു.

  രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

  മക്കള് വിളിച്ചോ എന്ന് ചോദിക്കുന്നവരോട് അവര് വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നെങ്കിലും ഒരു ദിവസം അവര്‍ എന്നെ തേടി വരുമെന്നാണ് കരുതുന്നത്. ബിഗ് ബോസില്‍ പോയ അനുഭവങ്ങള്‍ എല്ലാവരും അന്വേഷിക്കുന്നുണ്ട്. ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ മത്സരിക്കാനിരുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ അത് മിസ് ആയി പോയി. രണ്ടാമത്തെ സീസണിലും എന്നെ വിളിച്ചു. പക്ഷേ തുടക്കം മിസ് ആയി. എങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പോയി.

  ബിഗ് ബോസ് തുടങ്ങി മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് ഞാന്‍ പോകുന്നത്. പുറത്ത് രജിത്ത് സാറിന് സപ്പോര്‍ട്ട് കിട്ടുന്നത് കണ്ടത് കൊണ്ടാണ് ദയ അദ്ദേഹത്തിനൊപ്പം കൂടിയതെന്ന് ചിലര്‍ പറയുന്നു. അത് ശരിക്കും തെറ്റാണ്. കാരണം ആ സമയത്ത് ഫുക്രുവിനും രജിത്ത് സാറിനും ഒരേ സപ്പോര്‍ട്ടായിരുന്നു. രജിത്ത് സാറിനെ എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന ഒരേ ഒരു കാര്യം മാത്രമേ ഞാന്‍ നോക്കിയിരുന്നുള്ളു. അത് ലാലേട്ടനോടും പറഞ്ഞിരുന്നു. അതൊന്നും അകത്ത് പറയരുതെന്ന് ലാലേട്ടന്‍ പറഞ്ഞു.

  പിന്നെ കണ്ണിന് അസുഖം വന്നപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ പോയിട്ടില്ല. ബിഗ് ബോസ് ഹൗസിലെ തന്നെ ആള്‍ക്കാരോടൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. അവിടെ ഫോണില്ല, ടിവിയോ ഒന്നുമില്ലായിരുന്നു. സാന്ദ്ര, സുജോ, രഘു എല്ലാവരും കണ്ണിന് അസുഖം വന്നപ്പോള്‍ വീട്ടില്‍ പോയെന്ന് കൂടി ദയ അശ്വതി വെളിപ്പെടുത്തുന്നു. അമൃത സുരേഷിനെ തനിക്ക് ഇഷ്ടമില്ലെന്ന് കൂടി ദയ സൂചിപ്പിച്ചു. ആര്യ ഭര്‍ത്താവുമായി കോണ്‍ടാക് ഉണ്ട്. മകളെ അദ്ദേഹത്തിനടുത്ത് കൊണ്ട് പോവുകയും മറ്റുമൊക്കെ ചെയ്യാറുണ്ടെങ്കിലും അമൃത അങ്ങനെ അല്ലെന്നാണ് ദയ പറയുന്നത്.

  English summary
  Bigg Boss Malayalam Season 2 Fame Daya Aswathi Reveals Her Orginal Name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X