ദയ അശ്വതി വിവാഹിതയാവുന്നു! ബിഗ് ബോസിന് ശേഷം നടന്ന ഭാഗ്യം? വരനെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങളിലും വിമര്‍ശനവുമായിട്ടെത്തിയതോടെയാണ് ദയ അശ്വതി ശ്രദ്ധിക്കപ്പെടുന്നത്. ദയയുടെ പല വീഡിയോസും വലിയ വിവാദങ്ങളുമായി. എന്നാല്‍ ബിഗ് ബോസിലേക്കുള്ള വരവ് അവരുടെ കരിയര്‍ തന്നെ മാറ്റി മറിച്ചു. ആര്‍ക്കും അത്ര പരിചയമില്ലാതിരുന്ന ദയ അശ്വതിയുടെ ജീവിതകഥ ഇതോടെ പുറത്ത് വന്നു.

ബിഗ് ബോസ് പകുതി വെച്ച് ഷോ അവസാനിപ്പിച്ചതോടെ ദയയും വീട്ടിലേക്ക് മടങ്ങി പോയി. ശേഷം ദയയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യോത്തരങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. വ്യാപകമായ സൈബര്‍ അക്രമണവും ദയയ്ക്ക് നേരെ ഉണ്ടാവുകയും ചെയ്തു. ഇപ്പോഴിതാ താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ദയ അശ്വതി വിവാഹിതയാവുന്നു

സാധാരണ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് ഒരുപാട് ആരാധകരെ ലഭിക്കാറുണ്ട്. മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്നവര്‍ക്ക് ആര്‍മി ഗ്രൂപ്പുകളും ഉണ്ടാവാറുണ്ട്. തങ്ങളുടെ ഇഷ്ട താരത്തെ കുറിച്ച് എന്ത് പറഞ്ഞാലും അവര്‍ക്കെതിരെ പൊങ്കാല ഇടുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് വന്ന ദയ അശ്വതിയെ കാത്തിരുന്നതും ഇതാണ്. ഏറ്റവും കൂടുതല്‍ അക്രമം നേരിടേണ്ടി വന്നതും ദയ ആണെന്ന് പറയാം. ഇപ്പോള്‍ ഫേസ്ബുക്കില്‍ നിരന്തരം ദയയ്ക്ക് നേരെ ചീത്ത വിളികളും അശ്ലീല ചുവയോടെയുള്ള സംഭാഷണങ്ങളും നടക്കുന്നുണ്ട്.

 ദയ അശ്വതി വിവാഹിതയാവുന്നു

കൂടുതലും രജിത് കുമാറിന്റെ പേര് ചൂണ്ടി കാട്ടിയാണന്നുള്ളതാണ് ശ്രദ്ധേയം. തന്റെ പോസ്റ്റിന് കമന്റിടാന്‍ വരുന്നവര്‍ക്ക് തക്കതായ മറുപടി ദയ കൊടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ദയ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ചില വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു സെല്‍ഫി ചിത്രമായിരുന്നു പോസ്റ്റ് ചെയ്തതെങ്കിലും രജിത്തിനെ കുറിച്ച് ചോദിച്ച് നിരവധി ആളുകള്‍ കമന്റുകളുമായിട്ട് എത്തി.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
ദയ അശ്വതി വിവാഹിതയാവുന്നു

രജിത്തിനെ തന്റെ അച്ഛനെ പോലെയാണ് കാണുന്നതെന്ന് ദയ മറുപടി കൊടുത്തിരുന്നു. എന്നാല്‍ അച്ഛനെ പോലെ കാണുന്ന ആളോട് കയര്‍ത്ത് സംസാരിക്കാമോ? എന്നൊക്കെ പറഞ്ഞ് ദയയെ വിമര്‍ശിച്ച് ഒരുപാട് പേര്‍ എത്തി. ഇതിലൊന്നും മാഷ് വീഴില്ല, മാറ്റി പിടിക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താഴെ വീണ്ടും മാഷ് തനിക്ക് അച്ഛനെ പോലെയാണെന്ന് ദയ പറയുന്നു. മാത്രമല്ല അധികം വൈകാതെ താന്‍ വിവാഹിതയാവുമെന്ന കാര്യവും വെളിപ്പെടുത്തിയിരിക്കുകയാണ്.

 ദയ അശ്വതി വിവാഹിതയാവുന്നു

'എന്റെ അമ്മയും ഞാനും തമ്മില്‍ 15 വയസ്സിനു മാത്രം വ്യത്യാസമേ ഉള്ളു. അപ്പോ 20 വയസു വ്യത്യാസമുള്ള മാഷ് എന്റെ അമ്മയെക്കാള്‍ 5 വയസ്സിന് മൂത്തതാണ്. എന്റെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവിന് 48 വയസ്സ് ഉണ്ട് അവരേപ്പോലും ഞാന്‍ എന്റെ അച്ഛനെ പോലെയാണ് കാണുന്നത്. പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത് കഷ്ട്ടം. എന്നും എപ്പോഴും എനിക്ക് ഒരു അച്ഛന്റെ സ്ഥാനം മാത്രം തന്നെ ആയിരിക്കും മാഷ്. ഇഷ്ട്ടത്തിന് ഒരര്‍ത്ഥം മാത്രം കാണരുത് എനിക്ക് മാഷിനെ എന്റെ അച്ഛനായി കാണാന്നാണ് ഇഷ്ട്ടം. എന്റെ വിവാഹം ഉടന്‍ ഉണ്ടാവും തീര്‍ച്ചയായും മാഷിനെ ഞാന്‍ വിളിക്കും'. എന്നുമാണ് ദയ പറയുന്നത്.

ദയ അശ്വതി വിവാഹിതയാവുന്നു

പാലക്കാട് സ്വദേശിനിയായ ദയ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. എന്നാല്‍ ഈ ബന്ധം വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. പതിനാറ് വയസുള്ളപ്പോഴായിരുന്നു താന്‍ വിവാഹിതയാവുന്നത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതമേ ഉണ്ടായിരുന്നുള്ളു. മക്കള്‍ രണ്ട് പേരും ഭര്‍ത്താവിനൊപ്പമാണ്. സിനിമകളില്‍ സൈഡ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ള ദയ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിച്ച് ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു.

 ദയ അശ്വതി വിവാഹിതയാവുന്നു

ബിഗ് ബോസിലേക്ക് വന്നപ്പോള്‍ മുതല്‍ രജിത് കുമാറുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നു. രജിത് പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ പേര് പറഞ്ഞ് ഏറ്റവും കൂടുതല്‍ കരഞ്ഞതും ദയ ആയിരുന്നു. ബിഗ് ബോസിലെ ഇമോഷണല്‍ മത്സരാര്‍ഥി എന്ന പേര് ദയ അശ്വതി സ്വന്തമാക്കിയിരുന്നു. ചെറിയ കാര്യത്തിന് പൊട്ടി കരയുകയും അതിവേഗം ദേഷ്യപ്പെടുകയും ചെയ്യുന്ന പ്രകൃതമായിരുന്നു. പുറത്ത് വന്നതിന് ശേഷം മുല്ല പൂവ് ചൂടിയതും സിന്ദൂരം തൊട്ട ചിത്രങ്ങളും ദയ പങ്കുവെച്ചതോടെ വിവാഹം കഴിഞ്ഞോ എന്ന സംശയങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X