ദയ അശ്വതിയ്‌ക്കൊപ്പമുള്ള പയ്യന്‍ ആരാണ്! സംശയം നല്‍കുന്ന ചിത്രവുമായി വീണ്ടും ബിഗ് ബോസ് താരം

ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു ദയ അശ്വതിയെ കുറിച്ച് കൂടുതല്‍ പുറംലോകം അറിയുന്നത്. തനിക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടെന്നും, എന്നാലിപ്പോള്‍ അവര്‍ തന്റെ കൂടെ ഇല്ലെന്നുമൊക്കെ ദയ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം ദയ അശ്വതി വിവാഹിതയായി എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു.

മുല്ലപൂവ് ചൂടി, സിന്ദൂരവും താലിയുമൊക്കെ ഇട്ട് നില്‍ക്കുന്ന ദയയുടെ ഫോട്ടോസും വീഡിയോസുമായിരുന്നു ഇത്തരം സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം താന്‍ ഉടന്‍ വിവാഹിതയാവുമെന്ന കാര്യവും ദയ വെളിപ്പെടുത്തി. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ പങ്കുവെച്ചൊരു ചിത്രം കണ്ടതോടെ ഇതാണോ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ എന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു.

ദയയുടെ പുതിയ ഫോട്ടോ

രജിത് കുമാറിനെ കുറിച്ചുള്ളൊരു കമന്റിന് താഴെയാണ് തന്റെ വിവാഹത്തെ കുറിച്ച് ദയ അശ്വതി വെളിപ്പെടുത്തിയത്. 'എന്റെ അമ്മയും ഞാനും തമ്മില്‍ 15 വയസ്സിനു മാത്രം വ്യത്യാസമേ ഉള്ളു. അപ്പോ 20 വയസു വ്യത്യാസമുള്ള മാഷ് എന്റെ അമ്മയെക്കാള്‍ 5 വയസ്സിന് മൂത്തതാണ്. എന്റെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവിന് 48 വയസ്സ് ഉണ്ട് അവരേപ്പോലും ഞാന്‍ എന്റെ അച്ഛനെ പോലെയാണ് കാണുന്നത്.

 ദയയുടെ പുതിയ ഫോട്ടോ

പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത് കഷ്ട്ടം. എന്നും എപ്പോഴും എനിക്ക് ഒരു അച്ഛന്റെ സ്ഥാനം മാത്രം തന്നെ ആയിരിക്കും മാഷ്. ഇഷ്ട്ടത്തിന് ഒരര്‍ത്ഥം മാത്രം കാണരുത് എനിക്ക് മാഷിനെ എന്റെ അച്ഛനായി കാണാന്നാണ് ഇഷ്ട്ടം. എന്റെ വിവാഹം ഉടന്‍ ഉണ്ടാവും തീര്‍ച്ചയായും മാഷിനെ ഞാന്‍ വിളിക്കും'. എന്നുമാണ് ദയ പറയഞ്ഞത്. ഇത് വളരെ വേഗം വൈറലാവുകയും ചെയ്തു. എന്നാല്‍ വിവാഹം എന്നാണെന്നോ, ആരാണ് വരനെന്നോ ദയ വ്യക്തമാക്കിയില്ല. ഇതോടെ വരനെ അന്വേഷിച്ച സോഷ്യല്‍ മീഡിയയുമെത്തി.

 ദയയുടെ പുതിയ ഫോട്ടോ

ഇതിനിടെ മകനെ എടുത്ത് നില്‍ക്കുന്നൊരു ചിത്രവും ദയ പങ്കുവെച്ചിരുന്നു. വിവാഹത്തിന് മുന്‍പ് താന്‍ എങ്ങനെയായിരുന്നോ? വിവാഹത്തിന് ശേഷം പട്ടിണിയും ദാരിദ്ര്യം കൊണ്ടും രൂപം മാറിയതിനെ കുറിച്ചെല്ലാം സൂചിപ്പിച്ച് കൊണ്ടായിരുന്നു പുതിയ ചിത്രം ദയ പങ്കുവെച്ചത്. ഇതോടെ താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം കമന്റുകള്‍ നിറഞ്ഞു. ഇതിനിടെ മറ്റൊരു ചിത്രവുമായിട്ടെത്തി എല്ലാവരെയും ദയ അശ്വതി കണ്‍ഫ്യൂഷനിലാക്കിയത്.

ദയയുടെ പുതിയ ഫോട്ടോ

ഒരു യുവാവിനൊപ്പം നില്‍ക്കുന്നൊരു ഫോട്ടോയായിരുന്നു ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തിന് ക്യാപ്ഷന്‍ ഒന്നും ഇട്ടിട്ടില്ലാത്തത് കൊണ്ട് പലതരത്തിലുള്ള കമന്റുകളാണ് വരുന്നത്. ഇന്നലെ പങ്കുവെച്ച മകന്റെ ചിത്രവും ഇതും കണ്ടാല്‍ അമ്മയും മകനെയും പോലെയുണ്ടെന്നായിരുന്നു കൂടുതല്‍ പേരും കമന്റിട്ടത്. ഇതാണല്ലേ മകന്‍ എന്ന് ചോദിക്കുന്നവരോട് ദയ മറുപടി കൊടുത്തിട്ടില്ല. എന്നാല്‍ വിവാഹക്കാര്യം പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ ഇതാണോ എന്ന സംശയവും ചിലര്‍ ചോദിക്കുന്നുണ്ട്.

Recommended Video

രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
ദയയുടെ പുതിയ ഫോട്ടോ

തന്റെ പോസ്റ്റുകള്‍ക്കെല്ലാം സാധാരണ ദയ തന്നെ ഉത്തരം പറയാറുണ്ടെങ്കിലും പുതിയ ചിത്രത്തിന് താഴെയുള്ള കമന്റുകളോടൊന്നും ദയ പ്രതികരിച്ചിട്ടില്ല. ഇതിനിടെ വിഷു ആശംസകള്‍ പങ്കുവെച്ച് കൊണ്ട് സാരിയും മുല്ല പൂവും ചൂടി നില്‍ക്കുന്ന മറ്റൊരു ഫോട്ടോ കൂടി ഫേസ്ബുക്കിലൂടെ ദയ പങ്കുവെച്ചു. ഇതിന് താഴെയും വിമര്‍ശനങ്ങളും കളിയാക്കലുകളും നിറയുകയാണ്. ബിഗ് ബോസ് താരമായിരുന്ന രജിത് കുമാറിന്റെ പേരിലാണ് ദയയ്ക്ക് കൂടുതലും ട്രോളുകള്‍ നേരിടേണ്ടി വരാറുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X