അന്തസ്സായ പെണ്ണൊരുത്തി ഡിംപൽ ആയിട്ടാണ് നിൽക്കുന്നത്; വേദന പറഞ്ഞ് ആക്ടീവ് ആകാതിരിക്കുന്നില്ലെന്ന് ദയ അശ്വതി

ബിഗ് ബോസില്‍ മത്സരം മുറുകി വരികയാണ്. മറ്റുള്ളവരെ പുറത്താക്കാനുള്ള പലരുടെയും ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് വിയോജിപ്പുള്ള കാര്യങ്ങളും നടക്കുന്നുണ്ട്. അതിലൊന്ന് നാട്ടുക്കൂട്ടം എന്ന വീക്ക്‌ലി ടാസ്‌കിനിടയില്‍ കിടിലം ഫിറോസ് ഡിംപലിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളായിരുന്നു.

ക്യാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തി നേടിയെങ്കിലും അതിന്റെ വേദനകളുമായിട്ടാണ് ഡിംപല്‍ ഷോ യില്‍ എത്തുന്നത്. തന്റെ അതിജീവിനം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാനാണ് വന്നതെന്ന് പലതവണ ആവര്‍ത്തിച്ച് ഡിംപല്‍ പറയാറുണ്ട്. എന്നാലത് സിംപതിയ്ക്ക് വേണ്ടി നടത്തുന്ന ഗെയിം ആണെന്ന് പറഞ്ഞതോടെ പ്രേക്ഷകരും എതിര്‍ത്തു. മുന്‍ബിഗ് ബോസ് താരം ദയ അശ്വതിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

daya-dimpal

'അതേടാ ഫിറോസേ... ജീവിതത്തില്‍ ക്യാന്‍സര്‍ വന്നവര്‍ അതിനെതിരെ പൊരുതി നേടി വിജയം നേടുമ്പോള്‍ ഞങ്ങള്‍ക്ക് അവരോട് വല്ലാത്തൊരു ബഹുമാനം ഉണ്ട്. പൂര്‍ണ ആരോഗ്യവാന്‍ ആയിട്ടും ഫുള്‍ ടൈം കട്ടിലിലും സോഫയിലും കിടന്നും കമഴ്ന്നും ചാരി കുറ്റം പറഞ്ഞു ഇരിക്കുന്ന നിന്നെ പോലെയുള്ളവര്‍ക്ക് അതൊക്ക പുച്ഛമായിട്ട് തോന്നുമായിരിക്കും.

ആരെയും മയക്കുന്ന നോട്ടം, നടി പ്രിയ ഭാവനി ശങ്കറിൻ്റെ കിടിലൻ ഫോട്ടോസ് വൈറലാവുന്നു

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

അല്ലേല്‍ നിന്നെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്ന ഗതികെട്ട ഫാന്‍സിന് അതൊക്ക കരച്ചില്‍ നാടകമായിട്ടും, സ്ട്രാറ്റര്‍ജി ആയിട്ടും തോന്നുമായിരിക്കും. പക്ഷേ തന്റെ വേദനയുടെ പേരില്‍ ഒരു നിമിഷം പോലും അവള്‍ അവിടെ ആക്റ്റീവ് ആവാതെ നില്‍കുന്നില്ല. നല്ല അന്തസ്സായ പെണ്ണൊരുത്തി ആയിട്ട് തന്നെയാണ് നില്‍ക്കുന്നത്.
നിന്നോട് ഒരു ചെറിയ ഇഷ്ടമൊക്ക തോന്നിയിരുന്നു, ഇന്നോട് കൂടി നീ കിടിലം അല്ല 'കീടം' ആയിട്ടാണ് ഞങ്ങള്‍ നിന്നെ കാണുന്നത്. പരിപൂര്‍ണമായി നിന്നെ വെറുക്കുന്നു'. എന്നുമാണ് ദയ പറയുന്നത്. ക്യാന്‍സറിനെ അതിജീവിച്ച ഡിംപലിന്റെയും നടന്‍ ഇന്നസെന്റിന്റെയും ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെയുമൊക്കെ ഫോട്ടോസ് കൂടി ഡിംപല്‍ പങ്കുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X