twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡിംപലിന്‌റെ പിതാവ് മരിച്ച സമയത്ത് ഇങ്ങനെയൊരു സംസാരം എടുത്തിട്ടത് മോശമായിപ്പോയി, മജ്സിയയോട് ദയ അശ്വതി

    By Midhun Raj
    |

    ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ദയ ഷോയില്‍ അവസാനം വരെയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെയാണ് ദയ എല്ലാവര്‍ക്കും സുപരിചിതയാണ്. അതേസമയം മജ്സിയ-ഡിംപല്‍ വിവാദത്തില്‍ പ്രതികരണവുമായി ദയ അച്ചു രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇതേകുറിച്ച് ബിഗ് ബോസ് താരം സംസാരിക്കുന്നത്.

    മാളവിക മോഹനന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, പുത്തന്‍ ഫോട്ടോസ് കാണാം

    "ബിഗ് ബോസ് 3യിലെ മജ്‌സിയ ഭാനു പുറത്തിറങ്ങിയ ശേഷം കുറെ കാര്യങ്ങളൊക്കെ പറയുന്നത് കേട്ടു. ഡിംപല്‍ അകത്ത് കാണിച്ച സൗഹൃദം പുറത്തെത്തിയപ്പോള്‍ ഇല്ല എന്നൊക്കെ. എനിക്ക് മജ്‌സിയയോട് പറയാനുളളത് ഡിംപല്‍ പുറത്തേക്ക് പോയത് എന്തിനെന്ന് അറിയാലോ. സ്വന്തം പിതാവിന്‌റെ വിയോഗം അറിഞ്ഞ ശേഷമാണ് പുറത്തുപോയിരിക്കുന്നത്.

    അപ്പോ അതിന്‌റെതായ വിഷമവും

    അപ്പോ അതിന്‌റെതായ വിഷമവും വിഷമ ഘട്ടത്തില്‍ ഉണ്ടാവുന്ന ഒരു അവസ്ഥയുമാണ് ഇപ്പോഴുളളത്. അത് സുഹൃത്തായിട്ടുളളവര്‍ മനസിലാക്കണം. നല്ല ഒരു സുഹൃത്തിനെ അത് മനസിലാക്കാന്‍ പറ്റത്തുളളൂ. അപ്പോ വിളിച്ചാല്‍ ചിലപ്പോ ഫോണ്‍ എടുക്കാന്‍ പറ്റത്തില്ല. ആ ഒരു സൗഹൃദത്തില്‍ പൊട്ടി പൊട്ടി ചിരിച്ച് സംസാരിക്കാന്‍ പറ്റത്തില്ല. കീപ്പ് ചെയ്യാന്‍ പറ്റത്തില്ല, ഇതൊക്കെ സ്വാഭാവികമാണ്.

    നമ്മള് മനസറിഞ്ഞ് മനസിലാക്കണം

    നമ്മള് മനസറിഞ്ഞ് മനസിലാക്കണം. അല്ലാതെ ഡിംപല് ദുബായിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് കാഴ്ച കാണാന്‍ പോയതല്ല. പിതാവിന്‌റെ വിയോഗ വാര്‍ത്ത അറിഞ്ഞിട്ട് മനസ് തകര്‍ന്നിട്ടാണ് വീട്ടിലോട്ട് പോയിരിക്കുന്നത്. അത് മനസിലാക്കാന്‍ ഒരു യഥാര്‍ത്ഥ സുഹൃത്തിന് കഴിയാതെ ഈ സമയത്ത് ഒരു കുറ്റപ്പെടുത്തല്‍ ഉണ്ടാവുക എന്ന് പറയുമ്പോള്‍ അത് ഡിംപലിനെ വളരെ മാനസികമായിട്ട് തളര്‍ത്തും.

    എന്നാലും എന്റെ കൂട്ടുകാരി

    എന്നാലും എന്റെ കൂട്ടുകാരി, ഞാന്‍ ഇത്രയും സ്‌നേഹിക്കുന്നൊരു വ്യക്തി ഇങ്ങനെയാണല്ലോ പറയുന്നത് എന്നുളള ഒരു തോന്നല് ഉണ്ടാവും. അപ്പോ അതുകൊണ്ട് ദൈവത്തെ ഓര്‍ത്ത് ഇങ്ങനെയുളള കാര്യങ്ങള് ഒന്നും ഇപ്പോള്‍ യഥാര്‍ത്ഥ സുഹൃത്തായ മജ്‌സിയ പറയാന്‍ പാടില്ല എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. നിങ്ങളെ സുഹൃത്തുക്കളായി കാണുന്നതില്‍ വളരെ സന്തോഷപ്പെട്ട ഒരു ചേച്ചിയാണ് ഞാന്‍.

    ചേച്ചി എന്ന നിലയില്‍ പറയുവാണ്

    ചേച്ചി എന്ന നിലയില്‍ പറയുവാണ് മജ്‌സിയ ഡിംപലിന്‌റെ അവസ്ഥ മനസിലാക്കണം. ഇപ്പോ ഉളള മാനസികാവസ്ഥ അങ്ങനെയാണ്. ഡിംപലിന്‌റെ വീട്ടിലെ മാനസികാവസ്ഥ കൂടി മനസിലാക്കണം. അത് ഒരു സുഹൃത്തിനെ പറ്റത്തുളളൂ. അപ്പോ മജ്‌സിയ ഭാനു യഥാര്‍ത്ഥ ഒരു സുഹൃത്താണെങ്കില്‍ അത് മനസിലാക്കി പെരുമാറൂ എന്ന് മാത്രമാണ് എനിക്ക് പറയാനുളളത്.

    ഞാനൊക്കെ എത്ര സുഹൃത്താണെന്ന

    ഞാനൊക്കെ സുഹൃത്തുക്കളായി കണ്ട ആള്‍ക്കാര്‍ ഇപ്പോ പുറത്തുവന്നിട്ട് ഒരു കൂട്ടും ഇല്ല. ഒരു സംസാരം പോലുമില്ല. ഞാനിപ്പോള്‍ അതില്‍ വിഷമിക്കുന്നില്ല. അവര് ഫോണ് വിളിച്ചില്ല, ഇവര് ഫോണ്‍വിളിച്ചില്ല എന്നൊക്കെ ആദ്യം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ ഇപ്പോ ഞാന്‍ ചിന്തിക്കുന്നത് അതൊരു ഗെയിം ആണ്.

    Recommended Video

    Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam
    ആ ഗെയിമില്‍ പലരെയും പരിചയപ്പെട്ടു

    ആ ഗെയിമില്‍ പലരെയും പരിചയപ്പെട്ടു. അങ്ങനെ ഞാന്‍ മനസില്‍ ചിന്തിക്കുന്നു. ഡിംപലിന്‌റെ പിതാവ് മരിച്ച സമയത്ത് മജ്സിയ ഭാനു ഇങ്ങനെയൊരു സംസാരം എടുത്തിട്ടത് മോശമായിപ്പോയി എന്നും ദയ അശ്വതി പറഞ്ഞു. അങ്ങനെ ഇടരുത്. പരമാവധി അത് നിര്‍ത്തി വീണ്ടും സൗഹൃദത്തിലോട്ട് പോട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, ദയ അശ്വതി പറഞ്ഞു.

    English summary
    Bigg Boss Malayalam Season 2 Fame Daya Aswathy Slams Majiziya Bhanu In LÇ
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X