twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂര്യക്ക് വേണ്ടി സംസാരിച്ചത് മണിക്കുട്ടന്റെ നല്ല മനസ്, താനും രജിത് സാറിനെ വിളിച്ചിരുന്നു, കുറിപ്പ് വൈറൽ

    |

    ബിഗ് ബോസ് മലയാളം സീസൺ 2 ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതമായ താരമാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സീസൺ 2 ലെ മികച്ച മത്സരാർഥിയായിരുന്നു ദയ. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് താരം ഹൗസിലെത്തിയത്. ഷോ നിർത്തി വയ്ക്കുന്ന ദിവസം വരെ ദയയും ഹൗസിലുണ്ടായിരുന്നു.

    സ്റ്റൈലൻ ലുക്കിൽ പാർവതിയുടെ ഫോട്ടോഷൂട്ട്, കാണാം

    ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ദയ അശ്വതി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഹൗസിലെ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദയ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചും സൂര്യയ്ക്ക് വേണ്ടി മണിക്കുട്ടൻ സംസാരിച്ചതിനെ കുറിച്ചുമാണ് ദയ അശ്വതി ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ...

    ദിയ അശ്വതി ഫേസ്ബുക്ക് പോസ്റ്റ്

    ബിഗ് ബോസ് സീസൺ 3 അവസാനിച്ച് പുറത്തിറങ്ങിയപ്പോൾ സൂര്യക്ക് വേണ്ടി മണിക്കുട്ടൻ സംസാരിച്ചത് മണിക്കുട്ടന്റെ നല്ല മനസ്സ്. ബിഗ്ഗ് ബോസ്സ് സീസൺ 2 നിർത്തിവെച്ച് ഞാനും പുറത്തിറങ്ങി എന്റെ നേരേയും മറ്റു മത്സരാർത്ഥികളുടെ നേരേയും സൈബർ അക്രമണം ശക്തമായി ഉണ്ടായി . അതിനെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കാൻ വേണ്ടി മാഷിന്റെ ഫോണിൽ ഞാനും വിളിച്ചു. അപ്പോൾ എന്റെ ഫോൺ ബ്ലോക്ക് ചെയ്യാൻ എന്നോട് പറഞ്ഞു, മാത്രമല്ല ഇതിലൊന്നും ഞാൻ ഇടപെടില്ല എന്നും പറഞ്ഞു.

    രജിത്ത് സാറിനോട് ചോദ്യം

    ഇപ്പോൾ ഇതാ സൂര്യയും ഞാനും ഒരു പോലെ ചീപ്പ് ഗെയിം കളിക്കുകയാണ് എന്നും രജിത്ത് സാർ പറയുന്നു. രജിത്ത് സാറിനോട് എന്റെ മാത്രം ചോദ്യമാണ് ഇത്... രജിത്ത് സാറിന്റെ കൂടെ നിന്ന് ഗ്രൂപ്പിസം കളിച്ച ആ ഗ്രൂപ്പിലുള്ളവർ നല്ല ഗെയിം മാത്രമാണോ കളിച്ചത്? ഒരു കൈ പിഴവ് ആണെന്ന് അറിയാം എന്നാലും ആ ഗെയിം ചീപ്പ് ആയതു കൊണ്ട് മാത്രമല്ലേ രജിത്ത് സാറിനെ ബിഗ്ഗ് ബോസ്സ് ഷോയിൽ നിന്നും പുറത്താകണ്ടി വന്നത്.

    ഷോയിൽ നിന്ന്   പുറത്തായി

    ഇതൊക്കെ തന്നത്താൻ ഉണ്ടാകിട്ട് എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു. കഷ്ട്ടം പുറത്തിറങ്ങിട്ട് ചേതമില്ലാത്ത ഒരു ഉപകാരം,സൈബർ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രണ്ട് വാക്ക് സംസാരിക്കാൻ പോലും ചെയ്യാത്ത മാഷാണ് ഇന്നത്തെ താരം.ചീപ്പ് ഗൈം കളിക്കാത്ത താരം... സമ്മതിച്ചു, ദയ അശ്വതി ഫേസ് ബുക്കിൽ കുറിച്ചു.

    സായ് വിഷ്ണു

    കൂടാതെ സായ് വിഷ്ണുവിനും വോട്ട് അഭ്യർഥിച്ച് ദയ അശ്വതി രംഗത്ത് എത്തിയിരുന്നു. സായ്‌ വിഷ്ണു നമ്മളിൽ ഒരാൾ ആണ്. ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് പോലും ഇല്ലാതെ മത്സരിക്കാൻ ഇറങ്ങിയവൻ. ഹേറ്റേഴ്സിനെ പോലും ഫാൻസ്‌ ആക്കി മാറ്റിയ നമ്മുടെ സായ്‌. തന്റെ വോട്ട് സായിക്കാണെന്നും ബിഗ് ബോസ് സീസൺ 2 താരം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കൂടാതെ സായ് വീട്ടിലെത്തിയതിന് ശേഷം പ്രേക്ഷകർക്ക് നന്ദി അറിയിക്കുന് വീഡിയോയും ദിയ തന്റെ ഫേസ് ബുക്കിൽ പങ്കുവെച്ചിരുന്നു.

    Recommended Video

    Mani Kuttan response after Bigg Boss got postponed

    ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

    English summary
    Bigg Boss Malayalam Season 2 Fame daya Aswathy Write Up About Cyberattack After Bigg boss Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X