For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊറോണ കഴിഞ്ഞാൽ ആദ്യം പോകുക അവിടേക്കാണ്, അതും ബൈക്ക് ഓടിച്ച്, സ്വപ്നത്തെ കുറിച്ച് ഫുക്രു

  |

  ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഫുക്രു. കൃഷ്ണ ജീവെന്നാണ് പേരെങ്കിലും താരത്തെ പ്രേക്ഷകർ അറിയപ്പെടുന്നത് ഫുക്രു എന്ന പേരിലൂടെയാണ്. രസകരമായ ടിക് ടോക്ക് വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഫുക്രു പ്രേക്ഷകരുടെ ഇടയിൽ താരമായത്. ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉളള വ്യക്തി കൂടിയാണ് ഫുക്രു. ടിക് ടോക്ക് സ്റ്റാറായ ഫുക്രു ഏഷ്യനെറ്റ് അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ പ്രിയങ്കരനാവുന്നത്.

  ടിക് ടോക്ക് നിരോധിച്ചിട്ടും ഇന്നും ഫുക്രു പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ടിക് ടോക് പോലെ ഫുക്രു ഏറ്റവും ഇഷ്ടപ്പെടുന്നത് യാത്രകളെയാണ്. ഹൈറേഞ്ച് യാത്രകളാണ് താരത്തിന് ഏറ്റവും പ്രിയങ്കരം. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഫുക്രു ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഇടുക്കിയോട് ഒരു പ്രത്യേക ഇഷ്ടമാണ്. അവിടെ പലവട്ടം പോയിട്ടുണ്ട്. ഓരേ പ്രവശ്യം പോകുമ്പോഴും ഇടുക്കിയോടുള്ള ഇഷ്ടം കൂടിക്കൂടി വന്നിട്ടേയുള്ളൂ. സ്കൂളിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഇടുക്കിയിൽ പോയത്. നമ്മുടെ നാട്ടിലെ ഏറ്റവും ഭംഗിയുളള സ്ഥലം, അവിടത്തെ കാടും തണുപ്പുമൊക്ക ആരേയും ആകർഷിക്കുന്നുണ്ട് .സുഹൃത്തുക്കളോടൊപ്പമുള്ള ബൈക്ക് യാത്രയാണ് ഏറെ ഇഷ്ടം. മലമുകളും കുന്നും കയറാൻ തനിയ്ക്ക് ഭയങ്കര ഇഷ്ടമാണെന്നും ബിഗ് ബോസ് താരം കൂട്ടിച്ചേർത്തു. ഇടുക്കിയിൽ എപ്പോൾ പോകാൻ ചാൻസ് കിട്ടിയാലും ഞാൻ പോകും.

  ട്രെക്കിങ് ൻടത്തി മലമുകളിൽ കയറി ടെന്റടിച്ച് രാത്രി മുഴുവനും താമസിക്കണം. അതിനായി ഹൈറേഞ്ച് യാത്ര പോകുമ്പോൾ ഉപേയാഗിക്കാനായി ഒരു ടെന്റ് തന്നെ ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. ഒരിക്കൽ തെന്മലയാത്ര പോയി. കടിനുളളിലെ നടപ്പാതയിലൂടെ നടക്കാൻ തന്നെ ഭയങ്കര രസകമാണ്. മരങ്ങൾക്കിടയിലൂടെ കയറിയും ഇറങ്ങിയും പോകുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്.

  രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

  സ്വപ്നയാത്രയെ കുറിച്ചും ഫുക്രു അഭിമുഖത്തിൽ വെളിപ്പെടുത്തി കുറെ നാളായി പ്ലാൻ ചെയ്ത വെച്ചിരിക്കുന്ന യാത്രയാണ് ലഡാക്കിലേയ്ക്കുള്ള റോഡ് യാത്ര. ബൈക്ക് ഓടിച്ച് പോകണം എന്നാണ് . ഞങ്ങൾ കുറെ സുഹൃത്തുക്കൾ ചേർന്ന് പ്ലാൻ ചെയ്ത യാത്രയാണിത്.. ബൈക്കിൽ ആകുമ്പോൾ നമുക്ക് ഇഷ്ടമുള്ള ഇടത്തൊക്കെ നിർത്തി എൻജോയ് ചെയ്തു യാത്ര ചെയ്യാൻ പറ്റും. ഹിമാലയത്തിലേക്കുമൊക്കെ ഒത്തിരി പേർ ബൈക്കിൽ പോകുന്നുണ്ടല്ലോ. അതു കണ്ടിട്ടു തന്നെയാണ് ഇങ്ങനെയൊരു ആഗ്രഹം തോന്നിയത്. ഈ കൊറോണയൊക്കെ ഒന്ന് മാറിയിട്ട് വേണം പോകാനെന്നും ഫുക്രു മനോരമ ഓൺലൈന് ൻൽകിയ അഭിമുഖത്തിൽ പറഞ്ഞു

  ടിക് ടോക്ക് പോയതിൽ ചെറിയ വിഷമം ഉണ്ടെന്ന് ഫുക്രു ആപ്പ് നിരോധിച്ചതിന് പിന്നാലെ പറഞ്ഞിരുന്നു.കാരണം ടിക്ക് ടോക്കിലൂടെയാണ് ഞാൻ ആളുകളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടതും ചാനൽ റിയാലിറ്റി ഷോയിലേയ്ക്ക് എന്നെ വിളിക്കുന്നതും.എന്നാല്‍ രാജ്യസുരക്ഷയ്ക്കായാണ് സര്‍ക്കാര്‍ നടപടി. അതുകൊണ്ട് കൂടെ നില്‍ക്കുമെന്നു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.അതുപോലെ തന്നെ താൻ ആപ്പിനെ കൂടുതൽ ആശ്രയിക്കാറില്ലായിരുന്നു എന്നും ഫുക്രു പറയുന്നു . വീഡിയോ പുറത്ത് വെച്ച് എടുത്തിട്ട് ഫോണിലിട്ടാണ് എഡിറ്റ് ചെയ്താണ് ഇടുന്നത്. അതിനാൽ എനിയ്ക്ക് അധികം പ്രശ്നം വരില്ല. ഇൻസ്റ്റഗ്രാമിലൂടേയോ യൂട്യൂബ് വഴിയോ എനിയ്ക്ക് വീഡിയോ ഇനിയും ഷെയർ ചെയ്യാം.ലിപ്‌സിങ്ക് ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ സങ്കടം ഉണ്ടാവുക. നിലവിൽ നിലവിൽ 44 ലക്ഷം ഫോളോവേഴ്സ് ആണ് ഫുക്രുവിന് ഉണ്ടായിരുന്നത്.

  Read more about: biggboss
  English summary
  Bigg Boss Malayalam Season 2 Fame Fukru About His Dream Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X