നഷ്ട പ്രണയം പോലെ സുഖമുള്ളൊരു നോവ്! പ്രണയ നൊമ്പര കുറിപ്പുകളുമായി ബിഗ് ബോസ് താരം ജസ്‌ല
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ജസ്‌ല മാടശ്ശേരി ബിഗ് ബോസിലേക്ക് എത്തുന്നത്. അവിടെ എത്തിയതിന് ശേഷമാണ് ജസ്‌ലയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും എല്ലാവരും അറിയുന്നത്. മത്സരത്തില്‍ നിന്നും പുറത്ത് വന്നപ്പോഴെക്കും ലോക് ഡൗണ്‍ ആയതിനാല്‍ മറ്റുള്ള താരങ്ങളെ പോലെ തന്നെ ജസ്‌ലയും സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുമായി സംസാരിക്കാറുള്ളത്.
കഴിഞ്ഞ രണ്ട് ദിവസമായി താരം പങ്കുവെക്കുന്ന ചില പോസ്റ്റുകള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. ചെറിയ കുറിപ്പുകളായി എഴുതിയ പോസ്റ്റുകളില്‍ പ്രണയ നൊമ്പരത്തെ കുറിച്ചുള്ള എഴുത്താണ്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ എഴുത്തുകളാണ്. രസകരമായ ഓരോ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

'ഞാന്‍ പ്രണയത്തെയും കലാപത്തെയും ഒന്നുപോലെ സ്‌നേഹിച്ചവനാണ്... പ്രേമം പരാജയപ്പെട്ടു. കലാപം തുടരുകയാണ്... ഈ കലാപം എവിടെച്ചെന്നു അവസാനിക്കും ന്ന് എനിക്ക് പറയാന്‍ പറ്റില്ലാ. എന്റെ മരണത്തോടായിരിക്കാം! (അയ്യപ്പന്‍) . അയ്യപ്പന്‍ ഈ മനുഷ്യനിലൂടെയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഉറക്കമൊഴിച്ച് ഞാന്‍ യാത്ര ചെയ്ത് കൂട്ടിയതൊക്കെയും. എവിടെയോ ഞാനുമെന്റെ പ്രണയവും അകപ്പെട്ടതായി തോന്നി. അതൊ മരവിച്ച് പോയതാണോ. നിശബ്ദമാണ്. ചിലപ്പോള്‍ മരിച്ചതായിരിക്കാം. എന്നെ നിങ്ങള്‍ക്ക് കേള്‍ക്കുന്നില്ലെങ്കിലുറപ്പിച്ചോളു. ഞാന്‍ മരണത്തിന്റെ തണുപ്പണിഞ്ഞിരിക്കുന്നു'.

'നിന്നെ എഴുതുമ്പോഴെല്ലാം കൈകള്‍ നിര്‍ജ്ജീവമാകുന്ന പോലെ... പ്രണയം നിലച്ചിട്ടും കലാപം തുടരുന്നുവെന്നല്ലേ പറഞ്ഞത്. പക്ഷേ, വികാരത്തില്‍ നീ തളരുന്നു. വികാരത്തിന് മുന്നില്‍ നീ പതറുന്നു എന്നതാണോ ഞാന്‍ മനസ്സിലാക്കേണ്ടത്. ഒരിക്കലുമല്ല. ഞാന്‍ മനുഷ്യനാണ്. വികാരങ്ങളില്ലാത്തൊരുവനല്ല. എല്ലാ വികാരങ്ങളേയും തലോടാനാവുന്നൊരുവനേ. കരുത്തുള്ളൊരു വിപ്ലവകാരിയായി മാറാനാവുള്ളു എന്ന് വിശ്വസിക്കുന്നു.

അവനില്‍/അവളില്‍ പ്രണയവും വാത്സല്ല്യവും കരുതലും സ്‌നേഹവും ദേശ്യവും വാശിയും ഒക്കെ അധികമായിരിക്കും. പലപ്പോഴും മൂടിവെക്കാന്‍ അവര്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതാവാം. അടക്കി വെക്കാനുള്ളതല്ലെന്നാണ് എന്റെ ഭാഷ്യം. പക്ഷേ, അടക്കി വെക്കാനുള്ള കഴിവാണല്ലോ നിന്നെ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്ഥമാക്കിയത്. നഷ്ട പ്രണയം പോലെ സുഖമുള്ളൊരു നോവ്'.

'ഞാനറിയാതെ തന്നെ നീയെന്നില്‍ പെയ്തിറങ്ങിയിരിക്കുന്നു. ഇടക്കൊരു കുളിര് തഴുകിയപ്പോഴാണ് ഞാന്‍ നനവ് തോര്‍ന്നിട്ടില്ലെന്നറിഞ്ഞത്. ഇത്രയാഴത്തില്‍ നീയെന്നില്‍ ശക്തമായി ഇടിയും മിന്നലോടെയും കൊടുങ്കാറ്റോടെയും പേമാരിയായി പെയ്തിറങ്ങീട്ടും ഞാനെന്താ അറിയാതിരുന്നത്. അറിയാതിരുന്നതിന്റെ കാരണങ്ങളിലേക്ക് ഞാനൂളിയിട്ടപ്പോഴാണ്, ഞാന്‍ തിരിച്ചറിയുന്നത്.

നമ്മുടെ പ്രണയത്തിന് നിന്റെ നനവുണ്ടായിരുന്നു. അത് നല്ല കുളിരായിരുന്നു. ഇടിയും മഴയും കൊടുങ്കാറ്റുമൊക്കെ നമ്മുടെ പ്രണയത്തിന്റെ ആക്കം കൂട്ടിയിരുന്ന ഒന്നായിരുന്നത് കൊണ്ട് തന്നെ ഇപ്പോഴതൊന്നും എനിക്ക് പുതുമയുള്ള ഒന്നായി തോന്നാതായിരിക്കുന്നു. പക്ഷെ, ഇനി നീയില്ലെന്ന അശരീരിയാവണം. ഇതെനിക്ക് അനുഭവം തന്നത്. ഇന്ന് ഞാനറിഞ്ഞത്'.
ജസ്ലയുടെ പോസ്റ്റുകൾ കാണാം


Click it and Unblock the Notifications