പോലീസ് തൊപ്പിയണിഞ്ഞ് ജസ്ല മാടശ്ശേരി! ബിഗ് ബോസ് താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
ബിഗ് ബോസ് മലയാളത്തിലൂടൈ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസിന് മുന്‍പ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായും ശ്രദ്ധേയയായിരുന്നു ജസ്ല. സമകാലിക വിഷയങ്ങളിലെല്ലാം തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും ജസ്സ പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ തിളങ്ങിയതിന് പിന്നാലെയാണ് ജസ്ല് ബിഗ് ബോസിലേക്ക് എത്തിയിരുന്നത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലെത്തിയ താരം ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോയിരുന്നു. അമ്പതിലധികം ദിവസങ്ങള്‍ ബിഗ് ബോസില്‍ നിന്ന ശേഷമായിരുന്നു ജസ്ല പുറത്തുപോയത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. ജസ്ലയുടെതായി വരാറുളള മിക്ക പോസ്റ്റുകളും വൈറലാകാറുണ്ട്.
ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇത്തവണ പോലീസ് തൊപ്പി അണിഞ്ഞുളള ചിത്രങ്ങളായിരുന്നു ജസ്ല പങ്കുവെച്ചിരുന്നത്. നടക്കാതെ പോയ സ്വപ്‌നങ്ങളാണ്..ചിലര്‍ക്ക്..ചില വേഷങ്ങള്‍ എന്നാണ് പുതിയ ചിത്രങ്ങള്‍ക്കൊപ്പം ജസ്ല മാടശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജസ്ലയുടെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി നിരവധി പേര്‍ എത്തിയിരുന്നു.
Recommended Video
ഈയിടെയായി ഫോട്ടോകളുടെ ചാകരയാണല്ലോ..സൂപ്പര്‍ എന്നാണ് ഒരാള്‍ ജസ്ലയുടെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ജസ്ലയുടെതായി വരാറുളള കുറിപ്പുകള്‍ പലതും ശ്രദ്ധേയമാവാറുണ്ട്. എഴുത്തുകള്‍ക്ക് പുറമെ വീഡിയോകളുമായി ജസ്ല എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ എറ്റുമുട്ടിയ ശേഷമാണ് ജസ്ലയും ദയ അച്ചുവും ബിഗ് ബോസില്‍ എത്തിയിരുന്നത്. പിന്നാലെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി.
ബിഗ് ബോസില്‍ രജിത്ത് കുമാറുമായുളള ജസ്ലയുടെ തര്‍ക്കവും വഴക്കുമെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രജിത്ത് കുമാര്‍ പറയുന്ന ചില കാര്യങ്ങളോട് ശക്തമായ വിയോജിപ്പാണ് ജസ്ല പ്രകടിപ്പിച്ചിരുന്നത്. ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളുമായെല്ലാം അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു ജസ്ല മാടശ്ശേരി. ഷോ അവസാന ഘട്ടത്തിലേക്ക് എത്തിയ സമയത്തായിരുന്നു ജസ്ല പുറത്തുപോയത്.


Click it and Unblock the Notifications