മഞ്ജു പത്രോസും ഭർത്താവും ഡിവോഴ്‌സ് ആയി; ഇത്തരം വാർത്തകൾ വരാനുണ്ടായ പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തി നടി
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു മഞ്ജു പത്രോസ്. പകുതി ദിവസത്തോളം വീടിനുള്ളില്‍ കഴിഞ്ഞ മഞ്ജു പുറത്തിറങ്ങിയപ്പോള്‍ നേരിടേണ്ടി വന്നത് വലിയ സൈബര്‍ അക്രമണങ്ങളായിരുന്നു. മഞ്ജു പത്രോസും ഭര്‍ത്താവും വേര്‍പിരിഞ്ഞു. മഞ്ജുവിന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു തുടങ്ങി അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ ദിനംപ്രതി വന്നു.
ഇതെന്ത് ലുക്കാണ്, ബോളിവുഡ് നടൻ രൺവീർ സിംഗിൻ്റെ പുത്തൻ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ
ഭര്‍ത്താവ് സുനിച്ചനുമായി തനിക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്നും ഇപ്പോഴും സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് മഞ്ജു പല തവണ പറഞ്ഞു. എങ്കിലും പിന്നെയും ഈ വാര്‍ത്ത വന്ന് കൊണ്ടേ ഇരുന്നു. ഇപ്പോഴിതാ നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഡിവോഴ്‌സ് വാര്‍ത്തകള്‍ വരാനുണ്ടായ കാരണത്തെ കുറിച്ച് തുറന്ന് പറയുകയാണ് മഞ്ജു പത്രോസ്.

നമ്മള്‍ തമ്മില്‍ കണ്ടിട്ട് കുറേ ആയെങ്കിലും ഞാന്‍ എന്നും കാണാറുണ്ടായിരുന്നു. സീരിയലില്‍ മാത്രമല്ല എന്നും എന്തെങ്കിലുമൊക്കെ കുഞ്ഞ് വിവാദങ്ങള്‍ വന്ന് കൊണ്ടേ ഇരിക്കും. ഇടയ്ക്ക് വെച്ച് ഡിവോഴ്‌സ് ആയെന്ന വാര്‍ത്തയും കണ്ടതായി അനു മഞ്ജുവിനോട് പറയുന്നു. 'ഇതൊന്നും ഞാനല്ലെന്നേ പറയുന്നത്. ഡിവോഴ്‌സ് ആയെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ നമ്മള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് പറയുക.

എന്റെ പേര് മഞ്ജു പത്രോസ് എന്നാണ്. അതാണ് പ്രധാനമായിട്ടുള്ള പ്രശ്‌നം. കാരണം കല്യാണം കഴിഞ്ഞിട്ട് ഞാനെന്റെ പേര് മാറ്റിയിട്ടില്ല. എല്ലാ ഒഫീഷ്യല്‍ റെക്കോര്‍ഡ്‌സിലും എന്റെ പേര് മഞ്ജു പത്രോസ് എന്ന് തന്നെയാണ്. മഞ്ജു സുനിച്ചന്‍ എന്നുള്ളത് 'വെറുതേ അല്ല ഭാര്യ' എന്ന പരിപാടിയിലൂടെ ആളുകള്‍ വിളിച്ചതാണ്. നമ്മളെ ഇഷ്ടമുള്ള ആളുകള്‍ സുനിച്ചന്റെ മഞ്ജുവല്ലേ, മഞ്ജു സുനിച്ചനാണ് അങ്ങനെ വിളിച്ചതാണ്. റെക്കോര്‍ഡിക്കലി എന്റെ പേര് അതല്ല.

പിന്നെ എന്റെ കൂടെ സുനിച്ചനെ കണ്ടില്ലെങ്കിലാണ് അടുത്ത പ്രശ്‌നം. അദ്ദേഹം ഷാര്‍ജയില്‍ ആയത് കൊണ്ട് എപ്പോഴും എന്റെ കൂടെ ഉണ്ടാവില്ല. സുനിച്ചന്‍ അടുത്തില്ലാതെ എങ്ങനെ ഞാന്‍ പുള്ളിയുടെ കൂടെയുള്ള ഫോട്ടോ ഇടുമെന്ന് മഞ്ജു ചോദിക്കുന്നു. ഒരിക്കല്‍ സുനിച്ചന്‍ വന്നപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ചുള്ള സെല്‍ഫി എടുത്ത് ഇട്ടു. ഞാന്‍ ഭയങ്കരമായി ചിരിക്കുന്ന ആളും സുനിച്ചന്‍ പല്ല് പോലും കാണിക്കാതെ ചിരിക്കുന്ന ആളുമാണ്. ആ ഫോട്ടോ ഇട്ടതിനും എനിക്ക് കുറ്റം.
Recommended Video

ഈ മനുഷ്യന്റെ മുഖം കണ്ടാല്‍ അറിയാം, ദുഃഖമാണെന്ന് കമന്റുകള്‍ വന്നു. ചേച്ചി അദ്ദേഹത്തിന് കൂടി ചിരിക്കാന്‍ അവസരം കൊടുക്കു എന്നൊക്കെ മെസേജുകള്‍ വന്നു. ഞാന്‍ സ്വതവേ ഇങ്ങനെയാണ്. എനിങ്ങനെ മാറാന്‍ പറ്റുമോന്ന് മഞ്ജു ചോദിക്കുന്നു. ഇതൊക്കെയാണ് താനും സുനിച്ചനും വേര്‍പിരിഞ്ഞെന്ന തരത്തില്‍ ഗോസിപ്പുകള്‍ വരാന്‍ കാരണമെന്നാണ് മഞ്ജു പറയുന്നത്.


Click it and Unblock the Notifications