നീ ഒരു പെണ്ണല്ലേ, നിലത്ത് നില്‍ക്കെടീ; സ്ത്രീ ആയത് കൊണ്ട് കേള്‍ക്കുന്നതിനെ കുറിച്ച് മഞ്ജു പത്രോസ്
നടിയും മുന്‍ ബിഗ് ബോസ് താരവും വ്‌ളോഗറുമൊക്കെയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോ യിലൂടെ കരിയര്‍ ആരംഭിച്ച മഞ്ജു മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് കഴിഞ്ഞു. എന്നാല്‍ ബിഗ് ബോസില്‍ പോയതോട് കൂടി ഭീകരമായ വിമര്‍ശനങ്ങളായിരുന്നു നടിയെ തേടി എത്തിയത്. നിറത്തിന്റെ പേരിലും സ്ത്രീയായി പിറന്നതിന്റെ പേരിലുമൊക്കെ മഞ്ജുവിനെ പലരും കളിയാക്കി.
ദേശീയ പുരസ്കാരം ഏറ്റ് വാങ്ങി നടി ഉർവശി റട്ടേല, ചടങ്ങിനിടയിൽ നിന്നുള്ള ഫോട്ടോസ് കാണാം
മകനെയും ഭര്‍ത്താവിനെയുമൊക്കെ അധിഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും മഞ്ജുവിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ആനി ശിവയെ കുറിച്ച് മഞ്ജു പത്രോസ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സമൂഹം എന്ത് പറയുന്നുവെന്ന് നോക്കാതെ ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കൂ എന്നാണ് മഞ്ജുവിനും പറയാനുള്ളത്.

നീ ഒന്ന് മനസിലാക്കണം. നീ പെണ്ണാണ് വെറും പെണ്ണ്, ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല. നിലത്തു നിക്കെടി. അഭിപ്രായം പറയാറാകുമ്പോള്‍ ചോദിക്കാം. ഇപ്പൊ ഇവിടെ പറയാന്‍ ആണുങ്ങള്‍ ഉണ്ട്. ഓരോ സ്ത്രീകളും ജീവിതത്തില്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളില്‍ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും.

ഇതും ഇതിനപ്പുറവും. ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്. ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല. നമുക്കുള്ള പാഠമാണ്. നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാന്‍ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും.

സ്വയം തിരിച്ചറിയൂ. സ്വന്തം കഴിവുകളിലേക്ക് നോക്കു. നമുക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്. അഭിമാനം ആനി ശിവ. നിങ്ങള്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും പ്രചോദനം ആണ്.
Recommended Video

NB : നിങ്ങളുടെ ഉയര്‍ച്ച കളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച് ആള്‍ക്കാര്‍ ഉണ്ട്.. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് 'സമൂഹം' എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നത്. ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മള്‍ വേണ്ട എന്ന് വെക്കുന്നത്. ആ ഒരു പാഴ്‌സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂ..


Click it and Unblock the Notifications











