നെഞ്ചത്ത് ടാറ്റു അടിച്ചതില്‍ വിമര്‍ശനം, മഞ്ജു പത്രോസിന്‌റെ പ്രതികരണം കാണാം

By Prashant V R

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ താരമാണ് മഞ്ജു പത്രോസ്. സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി അമ്പത് ദിവസം നിന്ന ശേഷമാണ് ഷോയില്‍ നിന്നും പുറത്തായത്. ബിഗ് ബോസിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായിരുന്നു താരം. അതേസമയം നെഞ്ചില്‍ ടാറ്റു അടിച്ചതിന്‌റെ വീഡിയോ അടുത്തിടെയാണ് മഞ്ജു പത്രോസ് പുറത്തുവിട്ടത്. കൂടുതല്‍ പേരും ടാറ്റൂ നന്നായെന്ന് പറഞ്ഞപ്പോള്‍ കുറച്ചുപേര്‍ മഞ്ജുവിനെതിരെ കളിയാക്കലുമായും എത്തി. ഇതേകുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു മനസുതുറന്നിരുന്നു.

manjupathrose

ഞാന്‍ എന്റെ ദേഹത്ത് ടാറ്റൂ അടിച്ചിരിക്കുന്നു, അതിന് സോഷ്യല്‍ മീഡിയയ്ക്ക് എന്താണ് എന്ന് മഞ്ജു ചോദിക്കുന്നു. എന്നെകുറിച്ച് എപ്പോഴാ ആള്‍ക്കാര് സംസാരിക്കാത്തെ. ഇപ്പോ ഇതിനകത്തും വിവാദമുണ്ടാവും. ഞാന്‍ അപ്പോ അതിനെ അങ്ങനെയെ കാണുന്നൂളളൂ. അതിലൊന്നും എനിക്ക് വിഷമമില്ല. വിഷമിക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു. നമുക്ക് ആകെ നനഞ്ഞാല്‍ കുളിരൂലാ എന്ന് പറയുന്നില്ലെ. അപ്പോ അത് അത്രയയേയയൂളളൂ.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

സ്വിം സ്യൂട്ടില്‍ തിളങ്ങി നടി ചേതന, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഇപ്പോ സോഷ്യല്‍ മീഡിയയില്‍ ‌നൂറ് പേര് വന്ന് ചീത്ത വിളിക്കുമ്പോ ഇരുനൂറ് പേര് എന്നോട് പേഴ്‌സണലായിട്ട് വന്ന് പറയുന്നുണ്ട് ഞങ്ങള്‍ക്ക് ചേച്ചിയെ ഇഷ്ടമാണെന്ന്. അതുമതി എനിക്ക്. ഇരൂനൂറ് പേരില്ലെങ്കിലും പത്ത് പേര് പറഞ്ഞാല്‍ മതി. നമുക്കത് പോസിറ്റീവ് എനര്‍ജിയാണ്. അതിന്‌റെയകത്തൊന്നും ഒരു വിഷമവുമില്ല. എന്തായാലും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളാണ് ഞാന്‍. ഇന്നലെ ഒരു കാര്യം പറഞ്ഞ് ഇന്നത് മാറ്റിപ്പറയുന്ന ആളല്ല. അഭിമുഖത്തില്‍ മഞ്ജു പത്രോസ് പറഞ്ഞു.

വീഡിയോ കാണാം

Read more about: bigg boss 2 bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X