For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിനൊപ്പം 16 വര്‍ഷമായി, വേർപിരിഞ്ഞെന്ന് പറഞ്ഞവരുണ്ട്, സന്തോഷം പങ്കുവെച്ച് മഞ്ജു സുനിച്ചൻ

  |

  റിയാലിറ്റി ഷോ യിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് മഞ്ജു സുനിച്ചന്‍. നിരവധി സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു ബിഗ് ബോസിലും പങ്കെടുത്തിരുന്നു. മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പിലാണ് മഞ്ജു പങ്കാളിയായത്. എന്നാല്‍ വലിയ വിമര്‍ശനങ്ങളാണ് ഷോ യിലൂടെ നടിയെ തേടി എത്തിയത്. മത്സരത്തില്‍ പങ്കെടുക്കുന്ന സമയത്തും പുറത്ത് വന്നതിന് ശേഷവുമെല്ലാം മഞ്ജുവിനെതിരെയും ഭര്‍ത്താവിനും കുടുംബത്തിനും നേരെയുമൊക്കെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.

  വിമര്‍ശകരില്‍ പലരും മഞ്ജുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും വരെ പറഞ്ഞുണ്ടാക്കി. ചിലര്‍ മഞ്ജുവിന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ അതൊക്കെ വെറും കെട്ടുകഥകളാണെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്ത് വന്നു. ഇന്നിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി.

  ഭര്‍ത്താവായ സുനിച്ചനും മകന്‍ ബെര്‍ണാച്ചനുമൊപ്പമുള്ള പുത്തന്‍ ഫോട്ടോയുമായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്. 'അങ്ങനെ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്... ഒരുപാട് കാതങ്ങള്‍ മുന്നോട്ട്..' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. 2005 ഒക്ടോബര്‍ ഇരുപത്തി രണ്ടിനായിരുന്നു മഞ്ജു പത്രോസും സുനില്‍ ബെര്‍നാഡും തമ്മില്‍ വിവാഹിതരാവുന്നത്. ഇന്നിതാ താരദമ്പതിമാര്‍ അവരുടെ പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇരുവരുടെയും ഏകമകനാണ് ബെര്‍ണാച്ചന്‍ എന്ന് വിളിക്കുന്ന എഡ് ബെര്‍നാഡിനൊപ്പമാണ് ആഘോഷം.

  മഞ്ജുവിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. മുന്‍പ് വേര്‍പിരിഞ്ഞെന്ന് വരെ പറഞ്ഞവര്‍ ഇന്നും സന്തോഷത്തോടെ കഴിയുന്നതിന്റെ സന്തോഷവും ചിലര്‍ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷികത്തെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ഭര്‍ത്താവിനെയും തന്നെയും കുറിച്ച് വന്ന വ്യാജ വാര്‍ത്തകളില്‍ മഞ്ജു രൂക്ഷമായി പ്രതികരിച്ചത്.

  കുറ്റപ്പെടുത്തുന്നവർ ഒന്നറിയണം, ഇത്രയും നെഗറ്റീവ് വന്നിട്ടും റേറ്റിങ്ങ് ഉയർന്നു; കൂടെവിടെ ഹിറ്റെന്ന് ആരാധകർ

  ഞാനും സുനിച്ചനും തമ്മില്‍ പിരിഞ്ഞു എന്നാതിയിരുന്നു പ്രധാന കഥ. ഇതൊക്കെ ആള്‍ക്കാരുടെ ഒരു സന്തോഷമാണ്. ഞങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ല. ഇത്തരം പ്രചരണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സുനിച്ചന്‍ തൂങ്ങിച്ചത്തു, എന്ന് വരെ എനിക്ക് കേള്‍ക്കേണ്ടി വന്നു. അന്ന് നടന്ന സംഭവത്തെ കുറഇച്ചും മുന്‍പ് മഞ്ജു പറഞ്ഞിരുന്നു. ഒരിക്കല്‍ ഞാനും സുനിച്ചനും ബര്‍ണാച്ചനും കൂടി സിനിമ കണ്ടിട്ട് തിരിച്ച് വീട്ടിലേക്ക് വരികയായിരുന്നു. അന്നേരം ഒരു കൂട്ടുകാരന്‍ വിളിച്ചാണ് ഇതേ കുറിച്ച് പറയുന്നത്. ചില വാട്സാപ് ഗ്രൂപ്പുകളില്‍ മഞ്ജു ഉപേക്ഷിച്ചത് കൊണ്ട് സുനിച്ചന്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

  വിവാഹം കഴിക്കാൻ സീരിയല്‍ ഒഴിവാക്കിയതല്ല; കുടുംബവിളക്കില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമൃത നായര്‍

  Manju pathrose against social media bullying

  അതിലേറ്റവും രസകരമായ കാര്യം സുനിച്ചന്റെ ഫോട്ടോ വച്ച് ആദരാഞ്ജലികള്‍ നേര്‍ന്നുള്ള പോസ്റ്റര്‍ പോലും വന്നിരുന്നു എന്നതാണ്. ഇതെല്ലാം ഓരോ ആളുകളുടെ അസുഖമാണ്. ഞാന്‍ സാധാരണക്കാരിയാണല്ലോ. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ദേഷ്യം വരിക സ്വാഭാവികമാണ്. അങ്ങനെയാണ് പല കാര്യങ്ങളിലും പ്രതികരിച്ച് പോവുന്നതെന്നും മുന്‍പ് മഞ്ജു പറഞ്ഞിരുന്നു. നിലവില്‍ കൂട്ടുകാരി സിമിയോടൊപ്പം യൂട്യൂബ് ചാനലിലെ പരിപാടികളുമായി തിരക്കിലാണ് നടി. അളിയന്‍സ് എന്ന ടെലിവിഷന്‍ പ്രോഗ്രാം ചെയ്യുന്നതിന്റെ ഇടവേളകളിലാണ് യൂട്യൂബിലേക്കുള്ള വീഡിയോസും ചെയ്യുന്നത്.

  Read more about: manju മഞ്ജു
  English summary
  Bigg Boss Malayalam Season 2 Fame Manju Sunichen Celebrated Her 16th Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X