പ്രിയതമയ്ക്ക് ആശംസകള്‍ അറിയിച്ച് ബിഗ് ബോസ് താരം പരീക്കുട്ടി! ഒപ്പം ഫുക്രുവിനും, ചിത്രങ്ങൾ കാണാം
ബിഗ്‌ബോസില്‍ മത്സരാര്‍ഥിയായി എത്തിയതിന് ശേഷമാണ് പരീക്കുട്ടി പെരുമ്പാവൂരിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങളും പ്രേക്ഷകര്‍ അറിയുന്നത്. പാട്ടുകാരന്‍ കൂടിയായ പരീക്കുട്ടി നേരത്തെ മുതല്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഹാപ്പി വെഡ്ഡിങ്ങിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്.
ബിഗ് ബോസിലെ പ്രകടനത്തിന് ശേഷം പരീക്കുട്ടിയ്ക്ക് ഒരുപാട് ആരാധകരെ കിട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രം പരീക്കുട്ടിയുടെ വിവാഹത്തിന് എടുത്തതായിരുന്നു. ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയതായിരുന്നു താരം.

എന്റെ പ്രിയതമയ്ക്ക് പിറന്നാല്‍ ആശംസകള്‍. എന്റെ ജീവിത പങ്കാളിയായ നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്ന ക്യാപ്ഷനിട്ട് കൊണ്ടായിരുന്നു പരീക്കുട്ടി ചിത്രം പങ്കുവെച്ചത്. താരത്തിന്റെ പോസ്റ്റിന് താഴെ ഒരുപാട് പേരാണ് ഫാത്തിമ പരീദിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ഏപ്രില്‍ 29 നായിരുന്നു ഫാത്തിമയുടെ പിറന്നാള്‍. രസകരമായ കാര്യം ഇതേ ദിവസം തന്നെയായിരുന്നു ബിഗ് ബോസ് താരമായ ഫുക്രുവിന്റെ പിറന്നാളും.
ബിഗ് ബോസിലുണ്ടായിരുന്ന എല്ലാ താരങ്ങളും ഫുക്രുവിന് ആശംസകളുമായി എത്തിയിരുന്നു. ഒപ്പം പരീക്കുട്ടി വേറിട്ടൊരു ആശംസയാണ് അറിയിച്ചത്. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ ഫുക്രു പറന്ന് ചാടി വരുന്നൊരു ചിത്രം കൂടി ചേര്‍ത്താണ് പരീക്കുട്ടി ആശംസ അറിയിച്ചത്. ഇതിന് താഴെയും രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരെത്തിയത്.

ബിഗ് ബോസ് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വീട്ടിലേക്ക് എത്തിയ പരീക്കുട്ടി കണ്ണിന് അസുഖം ബാധിച്ചതിന് പിന്നാലെയാണ് പുറത്ത് ആവുന്നത്. ഇക്കഴിഞ്ഞ ബിഗ് ബോസ് ഷോ യില്‍ വലിയൊരു പ്രതിസന്ധി സൃഷ്ടിച്ച് കൊണ്ടാണ് മത്സരാര്‍ഥികള്‍ക്കെല്ലം കണ്ണിന് അസുഖം വന്നത്. ആദ്യം വന്നത് പരീക്കുട്ടിയ്ക്ക് ആയിരുന്നു. ചികിത്സയ്ക്ക് വേണ്ടി പരീക്കുട്ടിയെ പുറത്താക്കിയിരുന്നു. ശേഷം വീടിനുള്ളിലേക്ക് തിരികെ വരാതെ തന്നെ പരീക്കുട്ടി എലിമിനേഷനാവുകയായിരുന്നു.


Click it and Unblock the Notifications