രജിത്തിന് നീതി കിട്ടാത്തത് കൊണ്ട് സംഭവിച്ചതാണ് അത്! ബിഗ് ബോസ് ടോപ് ഗെയിമറെ കുറിച്ച് പരീക്കുട്ടി

ആദ്യ സീസണിനെക്കാളും വലിയ തരംഗമുണ്ടാക്കിയാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ അവസാനിച്ചത്. തുടക്കം മുതല്‍ പല പ്രതിസന്ധികളും വന്നിരുന്നു. ഒടുവില്‍ കൊറോണ വൈറസ് വ്യാപിച്ചതോടെ ഷോ പകുതിയില്‍ വെച്ച് നിര്‍ത്തുകയും ചെയ്തു. എന്നാല്‍ അതിന് തൊട്ട്് മുന്‍പ് ഡോ.രജിത് കുമാറിനെ പുറത്താക്കിയത് ന്യായമായില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ആരാധകര്‍ രംഗത്ത് വന്നിരുന്നു.

ബിഗ് ബോസ് നല്‍കിയൊരു ടാസ്‌കിനിടെ സഹമത്സരാര്‍ഥിയായിരുന്ന രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്നാണ് രജിത്തിനെ പുറത്താക്കുന്നത്. രേഷ്മയോട് അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും വീടിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ സമ്മതിച്ചിരുന്നില്ല. ഇതോടെ വലിയ വിമര്‍ശനങ്ങളായിരുന്നു ഷോ യുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ഷോ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റിനും നേരിടേണ്ടി വന്നത്.

 പരീക്കുട്ടിയുടെ കുറിപ്പ്

പുറത്തിറങ്ങിയ രജിത് കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴാണ് മറ്റൊരു വലിയ വിവാദം ഉണ്ടായത്. കൊറോണ കാരണം ആളുകള്‍ കൂടുന്നത് കര്‍ശനമായി നിയന്ത്രിച്ചിരുന്ന സാഹചര്യത്തിലാണ് രജിത്തിനെ സ്വീകരിക്കാന്‍ നൂറുക്കണക്കിന് ആരാധകര്‍ എയര്‍പോര്‍ട്ടില്‍ വന്നത്. ഇതിന്റെ പേരില്‍ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. മുന്‍ ബിഗ് ബോസ് താരം ഷിയാസ് കരീമും രജിത്തിനൊപ്പം ബിഗ് ബോസിലുണ്ടായിരുന്ന പരീക്കുട്ടിയും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ തനിക്ക് പോലീസ് കേസ് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് പരീക്കുട്ടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് രജിത്തിന് നീതി കിട്ടാത്തതിനെ കുറിച്ചും താരം പറഞ്ഞിരിക്കുന്നത്.

പരീക്കുട്ടിയുടെ കുറിപ്പ്

പരീക്കുട്ടിയുടെ കുറിപ്പ്

'The day of DRK. ഡേ ഓഫ് ഡിആര്‍കെ എയര്‍പോര്‍ട്ടില്‍ സാറിനെ കാണാന്‍ വന്നവരുടെ കുട്ടത്തില്‍ ഇന്‍ജെസ്റ്റിസ് എവിക്ഷന്റെ ഞെട്ടലില്‍ അതിന്റെ വിഷമത്തില്‍ ഞാനും ഉണ്ടായിരുന്നു. എന്നെ പോലെ തന്നെ നല്ല വിഷമത്തില്‍ ആയിരിന്നു എല്ലാവരും പക്ഷെ ഡോ. രജിത് കുമാറിനെ നേരിട്ട് കാണാന്‍ പോകുന്നതിന്റെ ത്രില്ലിങ്ങും ഉണ്ട്. എനിക്കും കേസ് വന്നു. സ്റ്റേഷന്‍ ജാമ്യം അന്ന് തന്നെ എടുത്തു അവിടെ കൊറോണ ആണെന്ന് അറിഞ്ഞോണ്ട് ആള്‍ക്കൂട്ടം ഉണ്ടാക്കാന്‍ ആരും പ്ലാന്‍ ചെയ്തിരുന്നില്ല.

 പരീക്കുട്ടിയുടെ കുറിപ്പ്

ഒരു പക്ഷെ ഇന്‍ജെസ്റ്റിസ്് ആയിട്ടുള്ള എവിക്ഷന്‍ ആയത് കൊണ്ടാകാം അവിടെ വിജയിച്ചു വന്നവരേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ മൂന്നു മണിക്കൂര്‍ കൊണ്ട് എയര്‍പോര്‍ട്ടില്‍ തിങ്ങി നിന്നത്. അവിടെ വന്നവരില്‍ സര്‍ ആയിട്ട് ഡയറക്റ്റ് കണ്ണക്ഷന്‍ ഉള്ളത് ഞാന്‍ മാത്രം ആയത് കൊണ്ട് വേറെ ആരും അവിടെ വന്നില്ലെങ്കിലും ഞാന്‍ ഉണ്ടാകണമെന്ന് ഉറപ്പ് ഉണ്ടായിരിന്നു. വന്നപ്പോള്‍ ഞാന്‍ ഞെട്ടി അത്രയും ആളുകള്‍ ഒരു പക്ഷെ കൊറോണ എത്ര മാത്രം പവര്‍ഫുള്‍ ആണെന്ന് അറിയാതെ വന്നവരുമുണ്ട്.

പരീക്കുട്ടിയുടെ കുറിപ്പ്

അതിനേക്കാള്‍ ഉപരി നമ്പര്‍-1 റിയാലിറ്റി ഷോ ബിഗ് ബോസ്സിന്റെ ടോപ് ഗെയിമര്‍ രജിത് കുമാറിനെ സ്‌നേഹിക്കുന്നവരുടെ ആഴം കൂടി അറിയാന്‍ കഴിഞ്ഞ ദിവസം drk... drk... drk.. ഇങ്ങനെ അദ്ദേഹത്തിന്റെ പേര് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അലയടിച്ചു ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബഹുമാനവും സ്‌നേഹവും നിറഞ്ഞ ആഹ്ലാദ പ്രകടനങ്ങള്‍.

പരീക്കുട്ടിയുടെ കുറിപ്പ്

സര്‍ വന്നത് കൊറോണ കാരണം ബിഗ് ബോസ്സ് പിരിച്ചു വിട്ടതിന് ശേഷം വന്നതാണെങ്കില്‍ ആ ദിവസത്തിന്റെ അത്ര മാസ്സ് കിട്ടില്ലായിരുന്നു. അതുകൊണ്ട് എല്ലാം നല്ലതിന് ആയിരിന്നു അഭിവാദ്യങ്ങള്‍ രജിത് സര്‍. പഴയ തലമുറയെ പുതിയ തലമുറയ്ക്ക് ഓര്‍മിപ്പിക്കുന്നതിന്. ദിലീപേട്ടന് ബൈല്‍ കിട്ടി വന്നതിന് ശേഷം ഞാന്‍ കണ്ട രണ്ടാമത്തെ മാസ്സ് എന്‍ട്രി ഓഫ് ഡിആര്‍കെ. ഡോ. രജിത് കുമാര്‍. രജിത് ആര്‍മിക്ക് ഒരു കോടതി ഉണ്ട് അതിലേ സത്യവും നീതിയും രജിത് ഏട്ടന്‍ തന്നയാണ്. സ്റ്റേ സേഫ് സ്റ്റേ ഹോം. എന്നുമാണ് പരീക്കുട്ടി പറയുന്നത്.

രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X