For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോയ ഒരാള്‍ എന്ന നിലയില്‍ ആ കാര്യം പറയാൻ സാധിക്കും, ബിഗ് ബോസിൽ നടക്കുന്നതിനെ കുറിച്ച് പാഷാണം ഷാജി

  |

  ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സാജു നവോദയ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഷോയിൽ നടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു പാഷാണം ഷാജി. ഈ പേര് വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. തുടർന്ന് നടനെ പാഷാണം ഷാജി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. റിയാലിറ്റി ഷോയ്ക്ക് പിന്നാലെ തന്നെ നിരവധി അവസരങ്ങൾ നടനെ തേടി എത്തുകയായിരുന്നു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പാഷാണം ഷാജി.

  നടി ശാലിന്‍ സോയയുടെ അടിപൊളി ചിത്രങ്ങളിതാ, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

  ദിലീപിനോടൊപ്പം കുടുംബവിളക്കിലെ അനന്യയും, സന്തോഷം പങ്കുവെച്ച് നടി, ചിത്രം വൈറലാകുന്നു

  2014 ൽ പുറത്തു വന്ന മാന്നാർ മത്തായി സ്പീക്കിംഗ് 2 ലൂടെയാണ് സാജു സിനിമയിൽ എത്തുന്നത്. ഇതിന് ശേഷം ജിബു ജോക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയിലും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. അമർ അക്ബർ അന്തോണി, ഭാസ്ക്കർ ദി റാസ്ക്കൽ എന്നിങ്ങനെ ഒരു പിടിഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു. സിനിമയിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിളങ്ങി നിൽക്കുമ്പോഴായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തുന്നത്. ഷോയിലൂടെ നടൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഷോ അവസാനിക്കും വരെ പാഷാണം ഹൗസിലുണ്ടായിരുന്നു.

  രണ്ടാമത്തെ മകന്റെ പേരിന് പിന്നിലെ സസ്പെൻസ് പരസ്യമാക്കി കരീന, 'ജെ' എന്നല്ല, പേര് വെളിപ്പെടുത്തി നടി

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  2020 ൽ ആരംഭിച്ച ബിഗ് ബോസ് സീസൺ 2 ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സംഭവബഹുലമായ സംഭവങ്ങളായിരുന്ന സീസൺ 2 ൽ നടന്നത്. ബിഗ് ബോസ് രണ്ടാം ഭാഗം നടക്കുമ്പോഴായിരുന്നു രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നത്. ഇതിനെ തുടർന്ന് സീസണ്‍ 2 നിർത്തി വയ്ക്കുകയായിരുന്നു. മത്സരാർഥികൾ നാട്ടിലെത്തി തൊട്ട് പിന്നാലെ തന്നെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു.

  ഇപ്പോഴിത ബിഗ് ബോസ് ഹൗസിനെ കുറിച്ചും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് പാഷാണം ഷാജി. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ബിഗ് ബോസ് ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബിഗ് ബോസ്ഷ ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ അനുഭവമാണെന്നാണ് നടൻ പറയുന്നത്. ഒരു അതിജീവമാണെന്നും പറയുന്നുണ്ട്. ഞാൻ ബിഗ് ബോസിൽ നിന്ന് തിരികെ എത്തുമ്പോൾ കേരളം മുഴുവനും ബിഗ് ബോസ് ആണ്. എല്ലാവരും ലോക്ക് ഡൗണ്‍ ആയി ഇരിക്കുകയാണ്. സധാരണ ഗതിയില്‍ നമ്മള്‍ വീട്ടില്‍ ചിലവഴിക്കുന്ന സമയം വളരെ കുറവാണ്.

  ബാക്കി സമയങ്ങളില്‍ എല്ലാ പുറത്താണ്. ശരിക്കും പറഞ്ഞാല്‍ നമ്മുടെ വീട് ഒരു ലോഡ്ജ് പോലെയാണ്. രാവിലെ ഭക്ഷണം കഴിഞ്ഞിട്ട് പോയാല്‍ വൈകീട്ടാണ് വീണ്ടും ഭക്ഷണം കഴിക്കാന്‍ വരുന്നത് . അത് കഴിഞ്ഞ കിടന്നുറങ്ങുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ആയപ്പോള്‍ ആകെ മാറി. 24 മണിക്കൂറും എല്ലാവരും ഒരു വീട്ടില്‍ കുറച്ച് മാസങ്ങള്‍ നിന്നാല്‍ ആ വീട്ടില്‍ ടിവി വെക്കുന്നതിന് വരെ അടിയായിരിക്കും. അതൊക്കെ അതിജീവിക്കാനുള്ള ഒരു കെല്‍പ്പ് ഉണ്ടോ എന്ന് അറിയാനുള്ള ഒരു ഷോ ആണ് ബിഗ് ബോസ് ആണ്. അതൊരു മത്സരം കൂടിയാണ് പുറത്ത് നിന്ന് നോക്കുമ്പോള്‍ അവിടെ ഇഷ്ടം പോലെ സമയം ഉള്ളതായി തോന്നാം. എന്നാല്‍ അതിനുള്ളില്‍ അത് അങ്ങനെയല്ല. എല്ലാം ഒരു അതിജീവനമാണ്.

  ബിഗ് ബോസ് ഷോ സ്ക്രിപ്റ്റാണോ എന്നുള്ള ചോദ്യത്തിനും നടൻ മറുപടി നൽകിയിട്ടുണ്ട്. ഷോയിൽ ഒരു സ്ക്രിപ്റ്റും ഇല്ല. ബിഗ് ബോസ് ഹൗസില്‍ എത്താത്തവരും അതിനുള്ളില്‍ നടക്കുന്നത് നേരിട്ട് കാണാത്തവരുമാണ് ഇത് സ്ക്രിപ്റ്റഡ് ആണ് എന്ന് പറയുന്നത്. എന്നാല്‍ അവിടെ പോയ ഒരാള്‍ എന്ന നിലയില്‍ ഷോയില്‍ ഒരു സ്ക്രിപ്റ്റും ഇല്ലെന്ന് പറയാന്‍ എനിക്ക് സാധിക്കും. അവിടെ യഥാർഥത്തില്‍ എന്താണോ നടക്കുന്നത് അതാണ് കാണിക്കുന്നതെന്നും സാജു നവോദയ പറയുന്നു.

  വീഡിയോ; കടപ്പാട്, കൗമുദി ടിവി

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Season 2 Fame Pashanam Shaji About bigg boss House Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X