അവളുടെ ഫംഗ്ഷന്‍ ആണ്, നമ്മള്‍ പോസ് ചെയ്തിട്ട് കാര്യമില്ല, നില ബേബിയുടെ പേരിടല്‍ ചടങ്ങ് വീഡിയോ
മകളുടെ പേരിടല്‍ ചടങ്ങിന്‌റെ വീഡിയോ പങ്കുവെച്ച് പേളി മാണി. തന്‌റെ യൂടൂബ് ചാനലിലൂടെയാണ് പേളി വീഡിയോ പങ്കുവെച്ചത്. നിലാ എന്നാണ് മകള്‍ക്ക് പേരിട്ടതെന്ന് അടുത്തിടെ പേളിയും ശ്രീനിഷും ആരാധകരെ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ചടങ്ങിന്‌റെ വീഡിയോ പേളി യൂടൂബിലൂടെ പുറത്തുവിട്ടത്. കുഞ്ഞ് ജനിച്ച ശേഷമുളള ചിത്രങ്ങളും വീഡിയോസുമെല്ലാം പേളി മുന്‍പും പങ്കുവെച്ചിട്ടുണ്ട്. ജനനം മുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ് പേളിയുടെയും ശ്രീനിഷിന്റെയും നില ബേബി.

കുഞ്ഞിനൊപ്പമുളള നിമിഷങ്ങളെല്ലാം പേളി മാണി തന്‌റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപതിനായിരുന്നു പേളിയുടെയും ശ്രീനിഷിന്‌റെയും ജീവിത്തിലേക്ക് മകള്‍ എത്തിയത്. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു പേളി. ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് ഗര്‍ഭിണിയായ വിവരം പേളി അറിയിച്ചത്. അന്ന് ഒരു വീഡിയോയിലൂടെയായിരുന്നു ആരാധകരുമായി പേളി സന്തോഷം പങ്കുവെച്ചത്.
റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
പേരിടല്‍ ചടങ്ങില്‍ കരിവളയിട്ട് കണ്‍മണി എഴുതി അമ്മൂമ്മയുടെ മടിയില്‍ കിടക്കുന്ന കുഞ്ഞിന്‌റെ ചെവിയിലേക്ക് ശ്രീനിയും പേളിയും നില എന്ന് മൂന്ന് തവണ ആചാരപ്രകാരം വിളിക്കുന്നത് വീഡിയോയില്‍ കാണാം. 1,54 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് പേളി തന്‌റെ യൂടൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ പ്രസവ സമയത്ത് എടുത്ത ഒരു വീഡിയോയും പേളി തന്‌റെ യൂടൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. പുതിയ വീഡിയോയും യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. പേളിയുടെതായി വരാറുളള ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.


Click it and Unblock the Notifications