ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍ വിവാഹിതനാകുന്നു! വെെറലായി നടന്റെ വീഡിയോ

By Midhun Raj

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. മിനിസ്‌ക്രീന്‍ രംഗത്ത് സീരീയലുകളിലൂടെ തിളങ്ങിയ ശേഷമാണ് നടന്‍ ബിഗ് ബോസിലും പങ്കെടുത്തിരുന്നത്. ബിഗ് ബോസില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുന്നേ നടന്‍ പുറത്തായിരുന്നു. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു തിരുവനന്തപുരം സ്വദേശിയായ താരം പുറത്തായത്.

അടുത്തിടെ ബിഗ് ബോസ് താരങ്ങളുടെ ഒത്തുച്ചേരലിലും പ്രദീപ് ചന്ദ്രന്‍ പങ്കെടുത്തിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് വിവാഹം കഴിക്കാത്തവരില്‍ ഒരാള്‍ കൂടിയായിരുന്നു പ്രദീപ് ചന്ദ്രന്‍. ഇതിന്റെ കാരണം പലരും നടനോട് ചോദിച്ചറിഞ്ഞിരുന്നു. സമയമാകുമ്പോള്‍ കല്യാണം കഴിക്കും എന്നായിരുന്നു അന്ന് നടന്‍ പറഞ്ഞത്.

ബിഗ് ബോസ് കഴിഞ്ഞതിന്

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രദീപ് ചന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഷോയിലുണ്ടായിരുന്ന സമയത്ത് കുടുംബത്തെക്കുറിച്ചെല്ലാം നടന്‍ മനസുതുറന്നിരുന്നു. അന്ന് കുടുംബം നല്‍കാറുളള പിന്തുണയെക്കുറിച്ചെല്ലാം നടന്‍ വാചാലനായിരുന്നു. അതേസമയം പ്രദീപ് ചന്ദ്രന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

താന്‍ വിവാഹിതനാകാന്‍ ഒരുങ്ങുകയാണെന്ന

താന്‍ വിവാഹിതനാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് ബിഗ് ബോസ് താരം എത്തിയിരിക്കുന്നത്. വിവാഹത്തെക്കുറിച്ച് പ്രദീപ് ചന്ദ്രന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. പ്രദീപ് ചന്ദ്രന്റെ വാക്കുകളിലേക്ക്: അങ്ങനെ എന്റെ വിവാഹമാണ് വരുന്ന ജൂലൈ 12 ഞായറാഴ്ച.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
വധു കരുനാഗപ്പളളി സ്വദേശി

വധു കരുനാഗപ്പളളി സ്വദേശി അനുപമ രാമചന്ദ്രന്‍ (ഇന്‍ഫോസിസ് തിരുവനന്തപുരം). എന്റെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന നിങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന ഈ ചടങ്ങ് പക്ഷേ, വില്ലനായി എത്തിയ കൊറോണ കാലവും ലോക്‌ഡോണും നിര്‍ഭാഗ്യവശാല്‍ ഇല്ലാതാക്കി.

വിദേശത്തുളള എന്റെ

വിദേശത്തുളള എന്റെ ജ്യേഷ്ഠന്‍ ഉള്‍പ്പടെ പ്രിയപ്പെട്ട ഒരുപാട് പേര്‍ കൂടെയില്ലാതെ ആണ് ഈ ചടങ്ങ് നടക്കാന്‍ പോകുന്നത്. അതില്‍ ഒരുപാട് വേദനിക്കുന്നു. എല്ലാവരെയും പ്രത്യേകം പ്രത്യേകം അറിയിക്കാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം. ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ പോകുന്ന ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നു. എന്ന് സ്‌നേഹപൂര്‍വ്വം പ്രദീപ് ചന്ദ്രന്‍.

സീരിയലുകള്‍ക്ക് പുറമെ

സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിരുന്ന താരമാണ് പ്രദീപ് ചന്ദ്രന്‍, മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദൃശ്യം, ഒപ്പം എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ നടനും അഭിനയിച്ചിരുന്നു. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് സീരിയലും പ്രധാന വേഷത്തില്‍ നടന്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിലൂടെ നടന്‍ സിനിമയിലെത്തിയത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം കുരുക്ഷേത്ര, എയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, ലോക്പാല്‍, ഗീതാഞ്ജലി, 1971 ബിയോണ്ട ദ ബോര്‍ഡേഴ്‌സ് തുടങ്ങിയ സിനിമകളിലും പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X