For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍ അച്ഛനായി, ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്‍

  |

  ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ താരങ്ങളില്‍ ഒരാളാണ് പ്രദീപ് ചന്ദ്രന്‍. ബിഗ് ബോസിന് മുന്‍പ് സിനിമാ സീരിയല്‍ താരമായും എല്ലാവര്‍ക്കും സുപരിചിതനായിരുന്നു താരം. ഷോയില്‍ നിന്നും പുറത്തായ ശേഷമാണ് നടന്‍ വിവാഹിതനായത്. കരുനാഗപ്പളളി സ്വദേശിനിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ അനുപമ രാമചന്ദ്രനെയായിരുന്നു നടന്‍ ജീവിത സഖിയാക്കിയത്. കോവിഡ് കാലത്തായിരുന്നു ഇവരുടെ വിവാഹം.

  ഗ്ലാമറസ് ലുക്കില്‍ നടി , ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും പ്രദീപ് ചന്ദ്രന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിന് മുന്‍പ് വന്ന ആലോചനയാണെന്നും ഷോ കഴിഞ്ഞതിന് ശേഷം വിവാഹം തീരുമാനിക്കുകയായിരുന്നു എന്നും നടന്‍ പറഞ്ഞു.

  തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഭാര്യ ഗര്‍ഭിണിയാണെന്നുളള വിവരം ഒരു അഭിമുഖത്തിലൂടെ നടന്‍ പറഞ്ഞു. ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് അനുപമയും താനുമെന്നാണ് പ്രദീപ് പറഞ്ഞത്. അതേസമയം കാത്തിരിപ്പിനൊടുവില്‍ പ്രദീപിന്‌റെയും അനുപമയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. നടന്‍ തന്നെയാണ് തന്‌റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ സന്തോഷ വിവരം പ്രേക്ഷകരെ അറിയിച്ചത്.

  ആണ്‍കുഞ്ഞിനാണ് അനുപമ ജന്മം നല്‍കിയതെന്ന് പ്രദീപ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നടന്‌റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ബിഗ് ബോസിന് മുന്‍പ് ഇരുവരും നേരില്‍ കണ്ട് പരസ്പരം ഇഷ്ടമായതാണ്. തുടര്‍ന്ന് ഷോയില്‍ എത്തിയ ശേഷം തന്നെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ അനുപമയ്ക്കും വീട്ടുകാര്‍ക്കും കഴിഞ്ഞുവെന്ന് പ്രദീപ് ചന്ദ്രന്‍ മുന്‍പ് പറഞ്ഞിരുന്നു. അങ്ങനെയാണ് വിവാഹിതരാകാമെന്ന് തീരുമാനിച്ചത്.

  ബിഗ് ബോസിലെ സഹതാരങ്ങളെല്ലാം അന്ന് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ മംഗളാശംസകള്‍ പ്രദീപിനും അനുമപയ്ക്കും നേര്‍ന്നിരുന്നു. മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമാരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് മോഹന്‍ലാല്‍ സിനിമകളിലാണ് പ്രദീപ് ചന്ദ്രന്‍ കൂടുതലായും അഭിനയിച്ചത്.

  മോഹന്‍ലാലിന്‌റെ ദൃശ്യം ക്ലൈമാക്‌സില്‍ പ്രദീപ് അവതരിപ്പിച്ച പോലീസ് വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് സീരിയലിലെ കഥാപാത്രവും നടന് പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തു. 2010ല്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന പരമ്പരയിലൂടെയാണ് നടന്‍ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്.

  Recommended Video

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  കഴിഞ്ഞ വര്‍ഷം ജൂലായ് 12നാണ് അനുപമയുടെയും പ്രദീപ് ചന്ദ്രന്‌റെയും വിവാഹം നടന്നത്. സുഹൃത്തുക്കളെയെല്ലാം വിളിച്ച് ആഘോഷമായി നടത്താനിരുന്നതായിരുന്നു വിവാഹം. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വിവാഹം ലളിതമായി നടത്തുകയായിരുന്നു. വിവാഹത്തില്‍ സഹോദരനും എത്താന്‍ കഴിഞ്ഞില്ലെന്ന് പ്രദീപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം കുരുക്ഷേത്ര, ഏയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്, കാണ്ഡഹാര്‍ തുടങ്ങിയവയാണ് പ്രദീപ് ചന്ദ്രന്‍ അഭിനയിച്ച മറ്റു സിനിമകള്‍. ബിഗ് ബോസ് താരങ്ങളുടെതായി അടുത്തിടെ പുറത്തിറങ്ങിയ വെബ് സീരിസിലും പ്രദീപ് വേഷമിട്ടിട്ടുണ്ട്. സുരേഷ് കൃഷ്ണന്‍ സംവിധാനം ചെയ്ത സീരിസില്‍ ബിഗ് ബോസില്‍ 2വില്‍ ഉണ്ടായിരുന്ന മിക്ക മല്‍സരാര്‍ത്ഥികളും അഭിനയിക്കുന്നുണ്ട്.

  Read more about: bigg boss 2 bigg boss
  English summary
  bigg boss malayalam season 2 fame pradeep chandran and wife anupama welcomes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X