അദ്ദേഹം പോലും ഇത്രയും പ്രതീക്ഷിച്ച് കാണില്ല; രജിത് കുമാറിന്റെ ഗെയിമിനെ പുകഴ്ത്തി പ്രദീപ്

ബിഗ് ബോസ് സീസണ്‍ 2 അത്ര വേഗം മലയാളി പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റില്ല. ഷോ എന്താണെന്ന് മനസിലായത് സീസണ്‍ രണ്ടിലൂടെയായിരുന്നു. ഇപ്പോള്‍ ബിബി ഷോകള്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ പോലും അന്ന് ലഭിച്ചിരുന്നില്ല. എന്നാല്‍ സീസണ്‍ 2 കഴിഞ്ഞതോടെ ഷോയുടെ പ്രമേയവും ഗെയിമിന്റെ രീതിയും പ്രേക്ഷകര്‍ക്ക് മനസിലായത്.

കൊവിഡിനോടൊപ്പം ചേര്‍ത്ത് വായിക്കുന്ന സീസണായിരുന്നു ഇത്. മത്സരം കടുത്തു വന്നപ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുന്നത്. പിന്നീട് 2021 ല്‍ ഫെബ്രുവരി 14 ന് ബിഗ് ബോസ് സീസണ്‍ 3 തുടങ്ങുന്നത് വരെ രണ്ടാംഭാഗത്തെ കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കൂടാതെ സൈബര്‍ അറ്റാക്കിന്‌റെ ഭീകരരൂപവും ഈ സീസണിലൂടെയായിരുന്നു വെളിവായത്. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്ന് പുറത്ത് വരാന്‍ സീസണ്‍ 2 ലെ പല താരങ്ങളും വളരെയധികം കഷ്ടപ്പെട്ടിരുന്നു.

രജിത് കുമാർ

ബിഗ് ബോസ് ഷോകളില്‍ ഇന്നും ചര്‍ച്ചയാവുന്ന ഒരു പേരാണ് ഡോക്ടര്‍ രജിത് കുമാറിന്റേത്. സീസണ്‍ രണ്ടിലാണ് ഡോക്ടര്‍ മത്സരാര്‍ത്ഥിയായതെങ്കിലും ഇന്നും രജിത് കുമാറും അദ്ദേഹത്തിന്റെ ഗെയിമും ചര്‍ച്ചയാണ്.

സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് പുരട്ടിയതിനെ തുടര്‍ന്നാണ് രജിത്കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ഡോക്ടറിന്റെ പെട്ടെന്നുള്ള പടിയിറക്കം ആരാധകരെ ചൊടിപ്പിച്ചിരുന്നു.

കൊവിഡ് കേസുകള്‍ കൂടി നിന്ന സമയത്തായിരുന്നു രജിത് കുമാര്‍ ഹൗസില്‍ നിന്ന് പുറത്ത് വന്നത്. ഈ സമയത്ത് കൊവിഡ് നിയമം ലംഘിച്ച് നൂറ് കണക്കിന് ആളുകള്‍ ഡോക്ടറിനെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഇത് അന്ന് വലിയ കേസായിരുന്നു.

രജിത് കുമാര്‍ഫാന്‍സ്

രജിത് കുമാര്‍ ഉണ്ടാക്കിയ ആ ഓളം മറികടക്കാന്‍
ഇന്നുവരെ മറ്റ് ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴും ബിഗ് ബേസ് മലയാളം ഷോയില്‍ രജിത് കുമാറും അദ്ദേഹത്തിന്റെ ഗെയിം സ്ട്രറ്റജിയും ചര്‍ച്ചായാവുന്നത്.

ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തില്‍
ആദ്യമായിട്ടാണ് ഒരു മത്സരാര്‍ത്ഥിയ്ക്ക് ഇത്രയധികം ഫാന്‍സ് ഉണ്ടാവുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ രണ്ടിനെ കുറിച്ച് പറയുകയാണ് പ്രദീപ് രാമചന്ദ്രന്‍. സീ മലയാളം ന്യൂസില്‍ ലൈവില്‍ എത്തിയപ്പോഴാണ് പഴയ ഓര്‍മ പങ്കുവെച്ചത്. രജിത് കുമാറിന് ഇത്രയധികം ഫാന്‍സുണ്ടെന്ന് ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മനസിലായതെന്നാണ് പ്രദീപ് പറയുന്നു. രജിത്തേട്ടനും ഒരു പക്ഷെ ഇറങ്ങിയപ്പോഴാകും ആരാധകരടെ വ്യാപ്തി അറിഞ്ഞിട്ടുളളതെന്നും നടന്‍
കൂട്ടിച്ചേര്‍ത്തു.

മികച്ച മത്സരാർത്ഥി

'ഹൗസിലുളള നമ്മള്‍ കാണുന്നത് പോലെയല്ല അദ്ദേഹത്തെ പുറത്ത് അവതരിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ വീട്ടിനുള്ളില്‍ നടക്കുന്ന സംഭവത്തെ കട്ട് ചെയ്ത് എഡിറ്റ് ചെയ്തിട്ടാണ് ഒരു മണിക്കൂര്‍ എപ്പിസോഡായി പുറത്ത് വരുന്നത്. അത് മാത്രമാണ് പവര്‍ഫുള്ളായി നില്‍ക്കുന്നത്. അത് പുറത്തുണ്ടാക്കുന്ന ഇംപാക്ട് വെച്ചിട്ടാണ് ബാക്കി സ്റ്റോറികള്‍ പുറത്തേയ്ക്ക് പോകുന്നത്'; ഷോയെ കുറിച്ച് പ്രദീപ് വ്യക്തമാക്കി

എന്തൊക്കെ പറഞ്ഞാലും വളരെ ബുദ്ധിപരമായി കളിച്ച മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ സീസണിലും ബിഗ്‌ബോസ് മലയാളം ഷോയിലും ഏറ്റവും കുടുതല്‍ ഫാന്‍സുള്ളതു രജിത് കുമാറിനാണെന്നു പ്രദീപ് വ്യക്തമാക്കി

പുറത്ത് പോകുന്നത്

69ാം ദിവസമായിരുന്നു ഡോക്ടര്‍ ഷോയില്‍ നിന്ന് പുറത്ത് പോകുന്നത്. തുടക്കത്തില്‍ തന്നെ ഹൗസിനകത്തും പുറത്തും രജിത്ത് കുമാര്‍ ചര്‍ച്ചയായിരുന്നു. ആദ്യത്തെ ആഴ്ച മുതല്‍ നോമിനേഷന്‍ ഇടംപിടിച്ച രജിത് കുമാര്‍ പുറത്താകുന്നത് വരെയുള്ള എല്ലാ നോമിനേഷനിലും നിത്യസാന്നിധ്യമായിരുന്നു. ഒരു പക്ഷെ ഷോയില്‍ നിന്ന് പുറത്താക്കിയില്ലായിരുന്നെങ്കില്‍ സീസണ്‍ രണ്ടന്റെ അവസാനം വരെ ഉണ്ടാകുമായിരുന്നു. ഡോക്ടറിനെ പുറത്താക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബിഗ് ബോസ് ഷോയും നിര്‍ത്തി വെച്ചു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X