twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്ത് വന്നപ്പോള്‍ സൗഹൃദം മാറിയോ? രഘുവാണ് തന്റെ സുഹൃത്തെന്ന് സാന്ദ്ര, രഘുവിന് പറയാനുള്ളത് മറ്റൊന്ന്

    |

    മത്സരത്തിനെത്തിയതിന് ശേഷമായിരുന്നു ബിഗ് ബോസിലെ പല മത്സരാര്‍ഥികളെ കുറിച്ചും പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്നത്. എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് അലക്‌സാന്‍ഡ്ര ബിഗ് ബോസ് മത്സരത്തിനെത്തിയത്. ചെറിയ പ്രായത്തില്‍ തന്നെ നല്ലൊരു ജോലിയിലേക്ക് എത്താന്‍ കഴിഞ്ഞതോടെ സാന്ദ്രയ്ക്ക് നല്ല പിന്തുണയായിരുന്നു ലഭിച്ചത്.

    സുജോ മാത്യുവുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു കൂടുതലും അലക്‌സാന്‍ഡ്ര വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ ബിഗ് ബോസ് താരം രഘു സാന്ദ്രയെ കുറിച്ച് കുറിപ്പെഴുതിയിരിക്കുകയാണ്. ബോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയുടെ കഥയായിരുന്നു സാന്ദ്രയെ കുറിച്ച് പറയാന്‍ രഘു ഉപയോഗിച്ചത്.

     രഘുവിന്റെ കുറിപ്പ്

    ബിഗ് ബോസ്സിലെ അലസാന്ദ്രാ ജോണ്‍സണ്‍-ആഞ്ചലീന ജോളി. അഭിനേതാക്കളുടെ മകളായി ജനിച്ചെങ്കിലും അഭിനയിക്കാന്‍ അവസരം ലഭിക്കാത്ത ഒരു കാലം ആഞ്ചലീനക്ക് ഉണ്ടായിരുന്നു. രക്ഷിതാക്കളുടെ ഡിവോഴ്‌സിന് ശേഷം ഒറ്റക്ക് ജീവിക്കാന്‍ തുനിഞ്ഞിറങ്ങിയ കൗമാരം. ആഗ്രഹങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കഠിനാധ്വാനം വേണമെന്ന തിരിച്ചറിവ്. ആദ്യ സിനിമ അമ്പേ പരാജയപ്പെട്ടപ്പോള്‍ ലോസ് ആഞ്ചലസിലെ ജീവിത ചിലവ് താങ്ങാന്‍ 'ഫ്യൂണറല്‍ ഡയറക്റ്റര്‍ ' (മരണാനന്തര ചടങ്ങുകളുടെ കോഡിനേറ്റര്‍) എന്ന ജോലി ആഞ്ചലീന തിരഞ്ഞെടുത്തു.

     രഘുവിന്റെ കുറിപ്പ്

    അഭിനയ മോഹം ഉപേക്ഷിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോവാന്‍ ഇറങ്ങിയ ആഞ്ചലീനയെ കാത്തിരുന്നത് റോളിംഗ് സ്റ്റോണ്‍ എന്ന പ്രശസ്ത ബാന്‍ഡിന്റെ ആല്‍ബത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ ആയിരുന്നു. പിന്നീട് ടെലിവിഷന്‍ സീരീസുകളിലെ നിറ സാന്നിധ്യമായി ആഞ്ചലീന മാറി. 2003 ലെ ടോംബ് റൈഡര്‍ ആണ് ആഞ്ചലീനയെ ഹോളിവുഡിലെ സ്ഥിര പ്രതിഷ്ഠയാക്കിയത്.

     രഘുവിന്റെ കുറിപ്പ്

    ഇന്ന് ലോകത്തെ ട്രെന്‍ഡിങ് സനിന്ദ്യമാണ് ആഞ്ചലീന , ആഗോള പരസ്യ മാര്‍ക്കറ്റിലെ ഏറ്റവു വിലപിടിപ്പുള്ള സെല്‍ഫ് ബ്രാന്‍ഡ്. ലോകത്തെ സൗന്ദര്യം കൊണ്ടും പെരുമാറ്റം കൊണ്ടും സ്വാധീനിച്ച മികച്ച വ്യക്തിത്വങ്ങളില്‍ ആദ്യത്തെ 50ഇല്‍ (ഫോബ്സ്) ആഞ്ചലീനയുണ്ട്. നടി, നിര്‍മാതാവ് എന്നതിലുപരി ആഞ്ചലീന അറിയപ്പെടുന്നത് മികച്ച മനുഷ്യ സ്നേഹി എന്ന പേരിലാണ്. അനാഥരാകുന്ന കുട്ടികളെ സംരക്ഷയ്ക്കാന്‍ തന്റെ സമ്പാദ്യത്തിലെ വലിയ പങ്കുകള്‍ ആഞ്ചലീന ചിലവഴിക്കുന്നു.

     രഘുവിന്റെ കുറിപ്പ്

    യുഎന്‍ ഗുഡ്വില്‍ അംബാസിഡര്‍ ആയി ആഞ്ചലീന കംബോഡിയയില്‍ റെഫ്യൂജി ക്യാമ്പിലെത്തിയത് ലോകം അഭിമാനത്തോടെ കണ്ടു. വ്യക്തമായ നിലപാടും, അനീതിക്കെതിരെ ഏകസ്വരമായി പ്രതികരിക്കേണ്ടി വന്നാല്‍ പ്രതികരിക്കാനും മടിക്കാത്ത ആഞ്ചലീന. ആഗ്രഹങ്ങളെ അങ്ങോട്ട് ചെന്ന് വേട്ടയാടുന്ന അലസാന്ദ്ര ജോണ്‍സണ്‍ നിശ്ചയധാര്‍ധ്യത്തിന്റെ പ്രതീകമാണ്. സിനിമ മാത്രമല്ല.. കലാലോകം സാന്ദ്രയെ കാത്തിരിക്കട്ടെ. എന്നും രഘു പറയുന്നു.

    രഘുവിന്റെ കുറിപ്പ്

    മത്സരം പകുതി അവസാനിപ്പിച്ചതോടെ എല്ലാവരും തിരികെ വീടുകളിലേക്ക് പോയി. ശേഷം സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഓരോ വിശേഷങ്ങളും പങ്കുവെച്ചിരുന്നത്. രഘുവാണ് തന്റെ ബിഗ് ബോസിലെ ഏറ്റവും നല്ല സുഹൃത്തെന്നാണ് സാന്ദ്ര പറയുന്നത്. രഘു എല്ലാ ദിവസും വിളിക്കുകയും വീഡിയോ ചാറ്റ് ചെയ്യമെന്നുമൊക്കെ സാന്ദ്ര പറഞ്ഞിരുന്നു. സിനിമയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് പറഞ്ഞതിനാലാണ് സാന്ദ്രയ്ക്ക് അത്തരമൊരു ആശംസയുമായി രഘു എത്തിയത്.

    Recommended Video

    രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
    രഘുവിൻ്റെ കുറിപ്പ്

    രഘുവിൻ്റെ പോസറ്റിന് നന്ദി പറഞ്ഞ് കൊണ്ട് അലക്സാൻഡ്ര എത്തിയിരുന്നു. എനിക്കറിയാം ഈ താരതമ്യപ്പെടുത്തലിന് ഒരുപാട് മോശം കമൻ്റുകൾ വരുന്നുണ്ടെന്ന്. എന്നാൽ എനിക്ക് നിങ്ങൾ തരുന്ന സൌഹൃദത്തിൻ്റെ മൂല്യമാണിത്. എനിക്ക് വേണ്ടി മികച്ചൊരണ്ണമാണ് എഴുതിയിരക്കുന്നതെന്നും രഘുവിൻ്റെ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ട് അലക്സാൻഡ്ര പറയുന്നു.

    English summary
    Bigg Boss Malayalam Season 2 Fame Raghu Talks About Alasandra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X