twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തില്‍ എവിടെയും തളരാതെ പോരാടിയ അമൃതയും അവിടെ എത്തട്ടെ! അമൃതയെ കുറിച്ച് പറഞ്ഞ് രഘു

    |

    ശബ്ദത്തിലൂടെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിയ ആര്‍ജെ രഘുവിനെ ബിഗ് ബോസിലൂടെയാണ് എല്ലാവരും പരിചയപ്പെടുന്നത്. തുടക്കം മുതല്‍ അവസാനം വരെ മികച്ച പ്രകടനം കാഴ്ച വെച്ച രഘു പുറത്ത് വന്നതിന് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. തനിക്കൊപ്പം മത്സരത്തില്‍ ഉണ്ടായിരുന്ന സഹമത്സരാര്‍ഥികളെ കുറിച്ച് രഘു പങ്കുവെക്കുന്ന കുറിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്. പാട്ടുകാരിയായ അമൃത സുരേഷിനെ കുറിച്ച് പറയാന്‍ പ്രശ്‌സത പാട്ടുകാരി എഡേല്‍ ലോറിയുടെ കഥയാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്.

    ബിഗ് ബോസ്സിലെ അമൃത സുരേഷ്-എഡേല്‍ ലോറി

    നോര്‍ത്തേണ്‍ ലണ്ടനിലെ കുഞ്ഞു വീട്ടില്‍ നാലാം വയസ്സില്‍ പാടി തുടങ്ങിയതാണ് എഡേല്‍. സ്വന്തം ശബ്ദത്തില്‍ പാടിയത് റെക്കോഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കൂട്ടുകാരിയാണ് എഡേല്‍നെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നത്. 2008 എഡേല്‍ പാടിയ ആദ്യ ആല്‍ബം (adele 1 ) റിലീസ് ആവുന്നു. ലോകത്തെ ഏറ്റവും ശക്തമായ, സുന്ദരമായ ആ ശബ്ദം ആസ്വാദക ഹൃദയങ്ങളിലെക്കു സഞ്ചരിക്കുന്നു.

    amrutha

    ബിബിസി മ്യൂസിക് പോളില്‍ ഒന്നാം സ്ഥാനം നേടിയതോടെ ലോക ശ്രദ്ധ നേടിയ എഡേലിന് ആദ്യ ആല്‍ബത്തിന് തന്നെ ഗ്രാമി അവാര്‍ഡ് ലഭിക്കുന്നു. ബ്രിട്ടനിലെ സംഗീത റിയാലിറ്റി ഷോകളിലെ നിറ സാന്നിധ്യം ആയതോടെ ആരാധക ഹൃദയങ്ങളില്‍ എളുപ്പം പടര്‍ന്നു കയറി. 2016 ഇല്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് 'എഡേല്‍ ലൈവിലൂടെ ' തുടങ്ങിയ ലോക സഞ്ചാരത്തിന് ഇന്നും വന്‍ ഡിമാന്‍ഡ് ആണ്.

    പ്രണയ നൈരാശ്യവും, ജീവിത പങ്കാളിയുമായുള്ള അസ്വാരസ്യങ്ങളും എഡേല്‍ ലോറിയെ ഒരിറ്റുപോലും തളര്‍ത്തിയില്ല, ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലത്തിലും എഡേല്‍ നടന്നു കയറിയത് 'ഓസ്‌കാര്‍ വേദിയിലേക്കായിരുന്നു. ജെയിംസ് ബോണ്ട് ചിത്രമായ Skyfall ലെ ഗാനത്തിന് മികച്ച ഒര്‍ജിനല്‍ സോംഗ് വിഭാഗത്തില്‍ എഡേല്‍ അവാര്‍ഡ് നേടി.

    amrutha

    തന്റെ 31 ആം വയസ്സിനിടെ 15 ഗ്രാമി അവാര്‍ഡുകളാണ് എഡേല്‍ നേടിയത്. 'ഹൃദയത്തില്‍ ഏല്‍ക്കുന്ന മുറിവുകളുടെ വേദനകള്‍ നിങ്ങളുടെ തൂലിക ചലിപ്പിക്കും, നിങ്ങളെ ഉച്ചത്തില്‍ പാടിക്കും. ആ വേദന നിങ്ങള്‍ക്ക് അടുപ്പമുള്ളവര്‍ സമ്മാനിക്കുമ്പോള്‍ നിങ്ങള്‍ അവാര്‍ഡുകളുടെ ലോകത്തേക്ക് പിച്ചവെച്ചു നടക്കും. പിന്നെ അതൊരു ശീലമാകും' -ഗ്രാമി അവാര്‍ഡ് നേടിയ കഴിഞ്ഞു നല്‍കിയ അഭിമുഖത്തതില്‍ നിന്ന്.

    ഇടക്കിടെ വരുന്ന വിവാദ കഥകളിലും, ആത്മബന്ധങ്ങളിലെ തകര്‍ച്ചകളിലും തളരാതെ പോരാടിയ എഡേല്‍ സംഗീത ലോകത്ത് ഒരു അത്ഭുതമായി തുടരുന്നു. ജീവിതത്തില്‍ എവിടെയും തളരാതെ പോരാടിയ അമൃതയും ഗ്രാമിയുടെ പടിവാതില്‍ക്കല്‍ എത്തട്ടെ.

    English summary
    Bigg Boss Malayalam Season 2 Fame Raghu Talks About Amrutha Suresh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X