രഘുവിന്റെ ഗെയിം പ്ലാന്‍ ഇങ്ങനെയായിരുന്നു! ബിഗ് ബോസിലെ അനുഭവങ്ങള്‍ പങ്കുവെച്ച് രഘു

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ആര്‍ജെ രഘു. ഷോ യില്‍ മത്സരാരിക്കാന്‍ എത്തിയതിന് ശേഷമാണ് രഘുവിന്റെ ശബ്ദവും മുഖവും എല്ലാവരും തിരിച്ചറിയുന്നത്. രണ്ട് മുഖങ്ങളില്‍ രഘുവിനെ ഷോ യില്‍ നിന്നും കാണാന്‍ കഴിഞ്ഞിരുന്നു. മത്സരത്തിന് ഇടയ്ക്ക് കണ്ണിന് ചികിത്സയ്ക്ക് പുറത്ത് പോയി വന്നതിന് ശേഷമാണ് രഘു വ്യത്യസ്തനാവുന്നത്.

ഇപ്പോഴിതാ ബിഗ് ബോസിലെ അനുഭവവും പുറത്ത് വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് രഘു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രഘുവിന്റെ വെളിപ്പെടുത്തലുകള്‍.

രഘു പറയുന്നതിങ്ങനെ

വീട്ടിലെത്തിയിട്ടും ബിഗ് ബോസ് ഹൗസിനുള്ളിലെ പോലെ തന്നെയാണ് തോന്നുന്നത്. ആകെ ഉള്ള വ്യത്യാസം വീട്ടിലാണെന്നും എന്റെ പ്രിയപ്പെട്ടവരുമായി സംസാരിക്കാമെന്നതുമാണ്. വീട്ടില്‍ തന്നെ ഇരിക്കാന്‍ സാധിക്കുന്നതിന് ബിഗ് ബോസ് ഷോ യോട് നന്ദി പറയുകയാണ്. ഇപ്പോള്‍ വീട്ടില്‍ പച്ചക്കറിയുടെ കുറവ് വന്നാല്‍ പരിപ്പ് കറി ഉണ്ടാക്കാന്‍ അമ്മയോട് പറയും. വ്യക്തി ശുചിത്വത്തെ കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ എിക്ക് സാധിക്കും. ബിഗ് ബോസ് വീട്ടില്‍ നിന്നും കണ്ണില്‍ അസുഖം വന്നതോടെ പകര്‍ച്ചവ്യാതിയുടെ ആഘാതം എങ്ങനെയാണെന്ന് കണ്ടിരുന്നു.

 രഘു പറയുന്നതിങ്ങനെ

സമ്മാനതുക തട്ടിയെടുക്കാന്‍ വേണ്ടി ഷോ യില്‍ വന്നതല്ല. അതിനാല്‍ എനിക്ക് അതൊരു പ്രശ്‌നവുമല്ല. ഫിനാലെയില്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാലും ഷോ യുടെ അവസാനം വരെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ് ഞാന്‍. ഞങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും ആരോഗ്യം കണക്കിലെടുത്ത് ഷോ നിര്‍ത്താനുള്ള തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്.

രഘു പറയുന്നതിങ്ങനെ

കേരളത്തില്‍ നിന്നും ബിഗ് ബോസിലെത്തുന്ന ആദ്യ ആര്‍ജെ ആയതില്‍ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ശ്രോതക്കള്‍ക്കിടയില്‍ മുഖം വ്യക്തമാക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത സാധാരണ റേഡിയോ ജോക്കി തന്നെയാണ് ഞാനും. അത് കൊണ്ട് ആളുകള്‍ക്ക് എന്നെ അറിയില്ലായിരുന്നു. എന്നാല്‍ ബിഗ് ബോസിന്റെ ഓഡിഷനെ കുറിച്ച് അറിഞ്ഞപ്പോള്‍ അങ്ങനെയാവാന്‍ ശ്രമിച്ച് നോക്കിയിരുന്നു. അതിന് എന്റെ സുഹൃത്തുക്കളോടും നടി സുരഭി ലക്ഷ്മിയോടും വലിയ നന്ദി അറിയിക്കുകയാണ്. സുരഭിയാണ് എനിക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നും രഘു പറയുന്നു.

രഘു പറയുന്നതിങ്ങനെ

ഓഡിഷനെ കുറിച്ച് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരു ചോദ്യത്തിന് മാത്രമെ ഞാന്‍ ഉത്തരം പറഞ്ഞിട്ടുള്ളു. ബഡായ് ബംഗ്ലാവിന്റെ സംവിധായികയാണ് ആ ചോദ്യം ചോദിച്ചത്. ചെറുതായി സ്വയം പരിചയപ്പെടുത്താനായിരുന്നു ഡയാന സില്‍വസ്റ്റര്‍ പറഞ്ഞത്. ഞാന്‍ അത് ഒരു മണിക്കൂറുള്ളതാക്കി. അത് അവരെ ആകര്‍ഷിക്കുകയും എനിക്ക് ഷോ യില്‍ പ്രവേശിക്കാനുള്ള അവസരവുമായി മാറി. റേഡിയോ ജോക്കികള്‍ നിര്‍ത്താതെ സംസാരിക്കുന്ന ആളുകളല്ലെന്ന് പ്രേക്ഷകരെ കാണിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.

 രഘു പറയുന്നതിങ്ങനെ

താരങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നു. എന്നാല്‍ അതിനൊപ്പം ചേരാന്‍ ഞാന്‍ തയ്യാറായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകളുടെ കടുത്ത ആരാധകനായിരുന്നു ഞാന്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഓണ്‍ലൈനില്‍ ഫുട്‌ബോള്‍ കളിക്കാറുണ്ടായിരുന്നു. ഷോ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ചെറിയ ടീമുകളെ മാറ്റി നിര്‍ത്തി ബാര്‍സലോന, പോലുള്ള ടീമുകളുമായി കളിച്ചു. വലിയ ടീമുമായി കളിക്കുമ്പോള്‍ എന്റെ കഴിവുകളെ കുറിച്ചും സാധ്യതകളെ കുറിച്ചും ഞാന്‍ തിരിച്ചറിഞ്ഞു. ആത്മവിശ്വാസത്തോടെ ഞാന്‍ എന്നെ തന്നെ പ്രോത്സാഹിപ്പിച്ചു. ഇതൊന്നും ഒരു ഗെയിം പ്ലാന്‍ അല്ല. പക്ഷേ ഗെയിമിന് വേണ്ടി ഞാന്‍ എന്നെ തന്നെ ഒരുക്കി.

രഘു പറയുന്നതിങ്ങനെ

എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ ആരാധിച്ചിരുന്ന നടനാണ് മോഹന്‍ലാല്‍. ഷോ യിലൂടെ അദ്ദേഹത്തെ കാണാന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു. ആഴ്ചയുടെ അവസാനമുള്ള എപ്പിസോഡുകളില്‍ ലാലേട്ടന്‍ യാദൃഛികമല്ലാതെ എന്നെ വിളിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന് മറ്റ് മത്സരാര്‍ഥികളുമായി എന്റെ പേര് കണ്‍ഫ്യൂഷന്‍ ആക്കാറുണ്ടായിരുന്നു. ഒരു ദിവസം ലാലേട്ടന്‍ ഞാന്‍ എപ്പോഴും വിളിക്കാറുള്ള ആള്‍ എവിടെയാണെന്ന് അന്വേഷിച്ചു. അതെനിക്ക് ജീവിതകാലത്ത് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ്. അതൊരിക്കലും ഞാന്‍ മറക്കില്ല.

Recommended Video

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് ആര്യ
 രഘു പറയുന്നതിങ്ങനെ

അവസാന നോമിനേഷനിലാണ് മറക്കാന്‍ പറ്റാത്ത മറ്റൊരു നിമിഷം ഉണ്ടാവുന്നത്. ആര്യ എന്ന ശക്തനായ മത്സരാര്‍ഥിയായി പറഞ്ഞു. ജനപ്രിയ മത്സരാര്‍ഥികളില്‍ ഒരാളില്‍ നിന്നും ഇത് കേള്‍ക്കുന്നത് വലിയ പ്രത്യേകതയുള്ളതായിരുന്നു എന്നും രഘു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X