മഞ്ജു പത്രോസ് ഉയരങ്ങള്‍ കീഴടക്കട്ടെ! ബിഗ് ബോസ് താരം രഘു മഞ്ജുവിനെ കുറിച്ച് പറഞ്ഞ പോസ്റ്റ് വൈറല്‍

ഒരു റിയാലിറ്റി ഷോ യിലൂടെയാണ് മഞ്ജു പത്രോസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒരുപാട് ടെലിവിഷന്‍ പരമ്പരകളില്‍ ഹാസ്യ താരമായി എത്തി. ടെലിവിഷനിലെ പ്രകടനം മഞ്ജുവിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരവും നല്‍കി. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ വലിയ വിമര്‍ശനങ്ങളായിരുന്നു നടിയ്ക്ക് നേരിടേണ്ടി വന്നത്.

ബിഗ് ബോസിലെ സഹ മത്സരാര്‍ഥിയായിരുന്ന രഘു മഞ്ജു പത്രോസിനെ കുറിച്ചെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയം. തനിക്ക് പരിചയമുള്ള എല്ലാ മത്സരാര്‍ഥികളെ കുറിച്ചും ഓരോ ദിവസം ഓരോ പോസ്റ്റുമായി രഘു എത്താറുണ്ട്. ഹെലറി സ്വാങ്ക് (മില്യണ്‍ ഡോളര്‍ ബേബി - ബോയ്‌സ് ഡോണ്ട് ക്രൈ ഫെയിം)ന്റെ കഥ പറഞ്ഞാണ് രഘു മഞ്ജുവിനെ കുറിച്ച് എഴുതിയത്.

manju

രഘുവിന്റെ കുറിപ്പ്

നെബ്രാസ്‌കയിലെ ലിങ്കണ്‍ കൗണ്ടിയില്‍ നിന്നും ഹോളിവുഡ് മലനിരകളുടെ മുകളിലേക്കുള്ള ഹെലറിയുടെ യാത്ര ചെറുതായിരുന്നില്ല. അഭിനയ മോഹം മനസ്സില്‍ കയറിയ പ്രായത്തില്‍ ലോസ് ആഞ്ജലസിലേക്കുള്ള യാത്ര. നിത്യ വരുമാനത്തിന് പോലും കഷ്ടപ്പെടുന്ന അച്ഛനും അമ്മയ്ക്കും ഒപ്പം കാര്‍ ഗാരേജില്‍ താമസം.

ഉടുത്തു മാറാന്‍ വസ്ത്രമില്ലാത്തപ്പോള്‍ കൂട്ടുകാരുടെ സഹായം കൊണ്ട് ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യാനുള്ള യാത്ര. അങ്ങനെ ഇല്ലായ്മയുടെ ഇടവഴികള്‍ താണ്ടി 'ഹെലറി' ഹോളിവുഡിന്റെ പൊതുവഴിയിലെത്തി. 1991 ല്‍ ഹൊറര്‍ കോമഡി സിനിമയില്‍ ചെറിയ വേഷത്തിലൂടെ തുടക്കം. 1999 ല്‍ ബോയ്‌സ് ഡോണ്ട് ക്രൈ എന്ന സിനിമക്ക് ഓസ്‌കാര്‍ അവാര്‍ഡ്.

manju

2004 ല്‍ ക്ലിന്റ ഈസ്റ്റ് വുഡ് സിനിമ 'മില്യണ്‍ ഡോളര്‍ ബേബി' ഹെലറി യെ ലോക പ്രശസ്തയാക്കി (ആ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡും ലഭിച്ചു). അഭിനയത്തിന് വേണ്ടി എന്ത് റിസ്‌കും എടുക്കാന്‍ തയ്യാറുള്ള നടിമാരില്‍ ആദ്യത്തെ പേര് ഹെലറി തന്നെയായിരുന്നു. 'ട്രെയിലര്‍ പാര്‍ക്കിലെ സീസോകളില്‍ നിന്ന് ഓസ്‌കാര്‍ വേദിയിലേക്ക് എത്തിയ ഉയര്‍ച്ചക്കൊപ്പം ഞാന്‍ എന്റെ താഴ്ചകളെയും ഓര്‍ക്കുന്നു.

അത് തന്നെയാണ് എന്റെ അഭിനയവും (2005 ഓസ്‌കാര്‍ വേദിയില്‍ പറഞ്ഞത്). കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പിതാവിന്റെ ആരോഗ്യ പ്രശ്ങ്ങളെ മുന്‍നിര്‍ത്തി സിനിമകള്‍ വേണ്ടെന്നു വെച്ച മകള്‍ കൂടിയായി ഹെലറി അറിയപ്പെട്ടു. അഭിനയ ലോകത്തേക്ക് കാലെടുത്തു വെച്ച മുതല്‍ മികച്ച നടി എന്ന ഖ്യാതി നേടിയ മഞ്ജു പത്രോസ് ഹെലറി സ്വാങ്കിനെ പോലെ ഉയരങ്ങള്‍ കീഴടക്കട്ടെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X