ആര്യയും പവനുമൊക്കെ കഴിഞ്ഞു! ഇനി പരീക്കുട്ടിയ്ക്കുള്ള അവസരം, ബിഗ് ബോസ് താരം രഘുവിന്റെ കണ്ടുപിടുത്തം
ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ആര്‍ജെ രഘുവിനെ എല്ലാവരും അടുത്ത് അറിയുന്നത്. തുടക്കത്തില്‍ കണ്ടത് പോലെയല്ല, അവസാനമായപ്പോഴെക്കും വിജയ സാധ്യതയുള്ള മത്സരാര്‍ഥിയായിരുന്നു രഘു. കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്ക്ക് പുറത്ത് പോയി വന്നതിന് ശേഷമായിരുന്നു രഘുവില്‍ പ്രകടമായ മാറ്റം കണ്ട് വന്നത്.
അപ്രതീക്ഷിതമായി ബിഗ് ബോസ് അവസാനിച്ചതോടെ പ്രേക്ഷകരും മത്സരാര്‍ഥികളുമെല്ലാം നിരാശയിലായി. വീടിനുള്ളില്‍ ശത്രുക്കളെ പോലെ കഴിഞ്ഞതാണെങ്കിലും പുറത്ത് വന്നതിന് ശേഷം എല്ലാവരും അടുത്ത സുഹൃത്തുക്കളായി.അത് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റുകളുമായിട്ടാണ് രഘു ഇപ്പോള്‍ എത്തുന്നത്. സഹ മത്സരാര്‍ഥികളെ കുറിച്ച് രസകരമായ എഴുത്താണ് രഘു പങ്കുവെക്കുന്നത്.

ആദ്യം ആര്യയെ കുറിച്ചായിരുന്നു രഘു സംസാരിച്ചത്. ലോകത്തെ ഏറ്റവും മികച്ച വനിതാ പോള്‍വാള്‍ട്ട് താരം എലേന ഇസിന്‍ബയേവയുടെ കഥ പറഞ്ഞ് കൊണ്ടാണ് ആര്യയുടെ കഥാപാത്രത്തെ ഉപമിച്ചത്. ശേഷം പവന്‍ ജിനോ തോമസ് ഇടിക്കൂട്ടിലെ രാജാവായ ഡുവെയിന്‍ ജോണ്‍സനും പവനും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ചും പറഞ്ഞു. ശേഷം രാജിനി ചാണ്ടിയായിരുന്നു. ഹോളിവുഡിലെ പ്രമുഖ നടനായ കിന്റ് ഈസ്റ്റ് വുഡിന്റെ ചിത്രവും അദ്ദേഹത്തിന്റെ നേട്ടങ്ങളും ചേര്‍ത്ത് വെച്ചിട്ടാണ് രാജിനി ചാണ്ടിയെ കുറിച്ച് പറഞ്ഞിരുന്നത്. ഇപ്പോഴിതാ പരീക്കുട്ടിയ്ക്കുള്ള അവസരമാണ്.

'ബിഗ് ബോസ്സിലെ പരീകുട്ടി- ഷോണ്‍ പെന്‍: ആക്ഷന്‍, ത്രില്ലര്‍, ക്ലാസിക് സിനിമകളിലെ നിറ സാന്നിദ്യം. 1980 കളിലും 90 കളിലും സ്ത്രീ ആരാധകരെകൊണ്ട് വീടുപോലും വിട്ടുപോവേണ്ടി വന്ന നടന്‍. 'ക്വീന്‍ ഓഫ് പോപ്പ്' മഡോണ മുതല്‍ ഡയാന രാജകുമാരി വരെ ആഗ്രഹിച്ച ചങ്ങാത്തം. വെറും സൗന്ദര്യം ഒന്നു കൊണ്ടു മാത്രമല്ല 'പെന്‍' വ്യത്യസ്തനാകുന്നത്.

15 ആം വയസ്സില്‍ ഹോളിവുഡ് വര്‍ണലോകത്തെക്കു കാലെടുത്ത് വെച്ചത് മുതല്‍ കഴിവുകളുടെ കൂമ്പാരമായാണ് ഷോണ്‍ പെന്‍ അറിയപ്പെട്ടത്. എന്നാല്‍ വിവാദങ്ങളുടെ ലോകത്തും ഷോണ്‍ പ്രശസ്തനായിരുന്നു. പാപ്പരാസി മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ 3 മാസത്തെ തടവ് ശിക്ഷ, മെക്‌സിക്കന്‍ മാഫിയാ തലവന്‍ 'ചാപ്പോ ഗുസ്മാന്‍ 'മായുള്ള സൗഹൃദം എന്നിങ്ങനെ നീണ്ടു കിടക്കുന്നു ആ ലിസ്റ്റ്.

വിവാദങ്ങള്‍ കൂടെ പിറപ്പാണെങ്കിലും മികച്ച നടനുള്ള 2 ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഷോണ്‍ പെന്‍ സ്വന്തമാക്കി. സംവിധായകനായും നിര്‍മ്മാതാവായും ഹോളിവുഡിലെ ബോക്‌സ് ഓഫീസ് ഹിറ്റുകളുടെ ലോകത്ത് ഇന്നും മായ്ക്കാനാവാത്ത പേരായി ഷോണ്‍ നിലനില്‍ക്കുന്നു. കഴിവുകളുടെ കൂമ്പാരമായ പരീക്കുട്ടിക്കും വെള്ളിത്തിരയുടെ ലോകത്ത് പാറിപറക്കാനാകട്ടെ'. എന്നുമാണ് രഘു എഴുതിയിരിക്കുന്നത്.

ബിഗ് ബോസിന്റെ തുടക്കത്തില്‍ തന്നെയുണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു പരീക്കുട്ടി. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയില്‍ അഭിനയിച്ചാണ് പരീക്കുട്ടി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മാസ്റ്റര്‍പീസ്, ഒമര്‍ ലുലുവിന്റെ തന്നെ ചങ്ക്‌സ്, എന്നീ സിനിമകൡും പരീക്കുട്ടി അഭിനയിച്ചിരുന്നു. ടിക് ടോകിലൂടെയാണ് താരം സുപരിചിതനാവുന്നത്. അതിനൊപ്പം നല്ലൊരു പാട്ടുകാരന്‍ ആണെന്നുള്ളതാണ് ബിഗ് ബോസിലേക്കുള്ള വാതില്‍ തുറന്ന് കൊടുത്തത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടെങ്കിലും ബിഗ് ബോസിലെത്തിയതിന് പിന്നാലെ കണ്ണിന് അസുഖം വന്നതോടെ എലിമിനേഷനിലൂടെ പുറത്തേക്ക് പോവേണ്ടി വന്നിരുന്നു.


Click it and Unblock the Notifications