രജിത് കുമാര്‍ അങ്ങനെ ചെയത്‌പ്പോള്‍ ഞെട്ടിപോയി! ബിഗ് ബോസിലെ ആ സംഭവത്തെ കുറിച്ച് പറഞ്ഞ് രഘു
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം പുറത്ത് നടക്കുന്ന കാര്യങ്ങള്‍ മത്സരാര്‍ഥികള്‍ മനസിലാക്കി കൊണ്ടേ ഇരിക്കുന്നുള്ളു. എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയ പേജുകളിലൂടെ മോശം കമന്റുകളും മെസേജുകളും ലഭിച്ച് കൊണ്ടിരിക്കുകയാണ്. റേഡിയോ ജോക്കി ആയിരുന്ന രഘുവും ഇതേ കാര്യം തന്നെയാണ് പറയുന്നത്. തനിക്കും ഭാര്യയ്ക്കും ഇപ്പോഴും ഇത്തരം സന്ദേശങ്ങള്‍ വരുന്നുണ്ടെന്ന് പറയുകയാണ് താരം.
എങ്കിലും തന്റെ നിലപാടുകളില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്നും രഘു സൂചിപ്പിക്കുന്നു. രജിത് കുമാറിനൊപ്പം ചേര്‍ന്ന് താന്‍ ഗ്രൂപ്പ് കളിച്ചിട്ടില്ലെന്നും പുറത്ത് പോയി തിരിച്ച് വന്നപ്പോള്‍ നടന്ന കാര്യങ്ങളെ കുറിച്ചുമെല്ലാം രഘു പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ഇപ്പോഴും ഓണ്‍ലൈനിലൂടെ വെറുപ്പോടെയുള്ള മെസേജുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. മാത്രമല്ല എന്റെ ഭാര്യ വരെ ട്രോളിന് ഇരയാക്കപ്പെട്ടിരുന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും മികച്ച മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. അദ്ദേഹത്തിന്റെ ചില ധാരണകളില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ പോലും രജിത് കുമാറിന്റെ അറിവുകളെയും പ്രായത്തെയും ഞാന്‍ ബഹുമാനിക്കുന്നുണ്ട്.

അദ്ദേഹത്തിന് ഒരുപാട് ആരാധക പിന്‍ബലമുണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് ഞാന്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് ഗ്രൂപ്പ് തുടങ്ങിയതെന്ന് അടിസ്ഥാന രഹിതമായ കാര്യമാണ്. ബിഗ് ബോസിലേക്ക് ഞങ്ങള്‍ പുറത്ത് പോയി തിരിച്ച് വന്നതിന് ശേഷം നടന്ന സ്വര്‍ണ ഖനി ടാസ്‌കില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് രജിതാണ്. എന്നാല്‍ രേഷ്മയ്ക്ക് നേരെ നടന്ന പ്രവൃത്തിയില്‍ ഞാന്‍ അദ്ദേഹത്തിന് എതിരാണ്.

രേഷ്മയുടെ കണ്ണില്‍ രജിത് മുളക് പുരട്ടി എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി പോയി. ഡയമണ്ട് കട്ടര്‍ കൂടി ആയ രേഷ്മ കണ്ണുകളെ അത്രമാത്രം ഇഷ്ടപ്പപെടുന്നുണ്ട്. അതിനൊപ്പം അവള്‍ക്ക് ഭയങ്കരമായി കണ്ണിന് ഇന്‍ഫെക്ഷനും ഉണ്ടായിരുന്നു. രേഷ്മയെ കുറിച്ച് ഇത്രയും നന്നായി അറിയുന്ന രജിത് എന്തിന് ഇത് ചെയ്തു എന്ന കാര്യത്തില്‍ എനിക്ക് ഇപ്പോഴും കണ്‍ഫ്യൂഷനാണ്.
Recommended Video

ഇന്റര്‍നെറ്റിലുള്ളവര്‍ എന്നെ കൊന്ന് കൊലവിളിക്കുമെങ്കിലും എല്ലാ കാലവും ഇക്കാര്യത്തില്‍ ഞാന്‍ രേഷ്മയ്‌ക്കൊപ്പം നില്‍ക്കും. ബിഗ് ബോസ് ഹൗസിനുള്ളില്‍ മറ്റ് ആര്‍ക്ക് തന്നെ ഇത് സംഭവിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം തന്നെയായിരിക്കും നില്‍ക്കുക എന്നും രഘു പറയുന്നു. രജിത്തിനെതിരെ ഞാന്‍ ശബ്ദം ഉയര്‍ത്തിയിരുന്നു. അദ്ദേഹം ചെയ്തത് ചെറിയൊരു തെറ്റ് അല്ലെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു എന്നും രഘു സൂചിപ്പിച്ചു.


Click it and Unblock the Notifications











