സ്ഥിരോത്സാഹിയും വാക്മിയുമായ രജിത് കുമാര്‍! നികിത കുറഷേവിനെ കുറിച്ച് പറഞ്ഞ് രഘു
കൊറോണ വൈറസ് ഉണ്ടാക്കിയ നഷ്ടങ്ങളില്‍ ഒന്ന് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആണ്. ഷോ അവസാനിക്കാന്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴായിരുന്നു അപ്രതീക്ഷിതമായി ഷോ നിര്‍ത്തുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. വൈകാതെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്.
മത്സരത്തിന് വേണ്ടി പലരും ശത്രുക്കളെ പോലെ പെരുമാറിയിട്ടുണ്ടെങ്കിലും പുറത്ത് വന്നപ്പോള്‍ എല്ലാവരും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ പലരും പങ്കുവെക്കുന്ന പോസ്റ്റുകളില്‍ നിന്നും അത് വ്യക്തമാണ്. സഹമത്സരാര്‍ഥികളെ കുറിച്ച് ബിഗ് ബോസ് താരവും റേഡിയോ ജോക്കിയുമായ രഘു എഴുതുന്ന കുറിപ്പ് ശ്രദ്ധേമാവുകയാണ്.

വോള്‍ഗാ നദിക്കരയിലെ കിഴക്കേ ദിശയില്‍ ഹിറ്റ്‌ലറുടെ സൈന്യം കുതിച്ചു പാഞ്ഞത് സ്റ്റാലിന്റെ അഭിമാന ചിഹ്നമായ സ്റ്റാലിന്‍ഗ്രാഡ് കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ്, തോല്‍ക്കുമെന്ന് ഉറപ്പായപ്പോ സ്റ്റാലിന്‍ പ്രയോഗിച്ച അവസാന ആയുധമാണ് 'നികിത കുറഷേവ് 'എന്ന ബുദ്ധിശാലി.
രണ്ടാം ലോക മഹായുദ്ദത്തിന്റെ ചരിത്രം മാറ്റി എഴുതിയ യുദ്ധമായിരുന്നു 'സ്റ്റാലിന്‍ ഗ്രാഡ് 'യുദ്ധം.

അംഗബലത്തിലും ആയുധബലത്തിലും എണ്ണ കൂടുതല്‍ ഉള്ള അച്ചുതണ്ട് ശക്തികള്‍. സോവിയറ്റ് യൂണിയന്റെ നല്ലൊരു ഭാഗം കീഴടക്കി. സാങ്കേതിക മികവിലും യുദ്ധ മികവിലും പുറകോട്ടു നിന്ന സോവിയറ്റ് സൈന്യത്തിനു (റെഡ് ആര്‍മി) ആവശ്യം ഒരു സൂപ്പര്‍ ഹീറോയെ ആയിരുന്നു. തിരഞ്ഞെടുത്ത പട്ടാളക്കാരെ കുറിച്ച് വീര കഥകള്‍ മിനയുന്നതില്‍ വിദഗ്ധനായിരുന്നു 'നികിത കുറഷേവ്'.

ഓരോ ബറ്റാലിയന്‍ പട്ടാളക്കാര്‍ക്കും 'നികിത കുറഷേവ്' ഓരോ ഹീറോസിനെ ഉണ്ടാക്കി കൊടുത്തു. അവര്‍ കൊന്ന ശത്രുക്കളുടെ എണ്ണം അവര്‍ ചെയ്ത കാര്യങ്ങളെ പുകഴ്ത്തുക അങ്ങനെ പലതും. ഹിറ്റ്‌ലര്‍ അടങ്ങുന്ന അച്ചുതണ്ടു സൈന്ന്യം സ്റ്റാലിന്‍ഗ്രാഡ് കീഴടക്കും എന്ന് ഉറപ്പായ സമയത്ത് റെഡ് ആര്‍മി ഉണര്‍ന്നു. സ്റ്റാലിന്‍ഗ്രാഡ് റെഡ് ആര്‍മി തിരിച്ചു പിടിച്ചു.

ഹിറ്റ്‌ലറുടെ അഭിമാനത്തിനേറ്റ ഏറ്റവും വലിയ ക്ഷതം. രണ്ടാം ലോക മഹായുദ്ധത്തില്‍ വലിയ വഴിത്തിരിവിന് കാരണം ഈ ഒരു പേരായിരുന്നു 'നികിത കുറഷേവ്'. 'സോവിയറ്റ് യൂണിയനിലെ മികച്ച ഇരട്ട വ്യക്തിത്വം' എന്ന് സ്റ്റാലിന്‍ തന്നെ കുറഷേവിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. ശീത യുദ്ധത്തിന്റെ സമയത്തും സോവിയറ്റ് യൂണിയനെ നയിച്ചതും കുറഷേവ് തന്നെയായിരുന്നു. സ്ഥിരോത്സാഹിയും വാക്മിയും ആയ രജിത് കുമാറിനു ആശംസകള്‍.


Click it and Unblock the Notifications











