twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാഷാണം ഷാജി കലയുടെ മൈതാനത്തു വളര്‍ന്നു പൊങ്ങട്ടെ! ഷാജിയെ ഹ്യൂമേട്ടനാക്കി ബിഗ് ബോസ് താരം രഘു

    |

    ബിഗ് ബോസ് ഷോ അവസാനിച്ചതോടെ പുറത്ത് വന്ന മത്സരാര്‍ഥികളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ രസകരമായ പോസ്റ്റുകളാണ് പങ്കുവെക്കുന്നത്. നടി ആര്യ ഓരോ ദിവസവും ഷോ കണ്ട് അതിന്റെ റിവ്യൂ പങ്കുവെക്കുന്നുണ്ട്. അതിനൊപ്പം ആര്‍ജെ രഘു സഹമത്സരാര്‍ഥികളെ കുറിച്ചുള്ള രസകരമായ എഴുത്തുകളുമായി എത്തി കൊണ്ടിരിക്കുകയാണ്.

    ആര്യയെ കുറിച്ച് പറഞ്ഞായിരുന്നു രഘു ഇത് തുടങ്ങിയത്. പിന്നീട് പവന്‍, പരീക്കുട്ടി, രാജിനി ചാണ്ടി, അഭിരാമി, അമൃത ഇപ്പോള്‍ പാഷാണം ഷാജിയില്‍ എത്തി നില്‍ക്കുകയാണ്. ഫുട്‌ബോള്‍ താരം ഇയാന്‍ എഡ്വേര്‍ഡ് ഹ്യൂമിന്റെ കഥ പറഞ്ഞ് കൊണ്ടാണ് പാഷാണം ഷാജിയുടെ കഥാപാത്രത്തെ രഘു ഉപമിച്ചിരിക്കുന്നത്.

    രഘുവിന്റെ കുറിപ്പ്

    ബിഗ് ബോസ്സിലെ പാഷാണം ഷാജി-ഇയാന്‍ എഡ്വേര്‍ഡ് ഹ്യൂം (ഹ്യൂമേട്ടന്‍). കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട സ്റ്റേഡിയത്തില്‍ മഞ്ഞക്കടലിനൊപ്പം ആനന്ദ നടനം ആടിയ ഇയാന്‍ ഹ്യൂമിനെ നമ്മള്‍ മറന്നുകാണില്ല. മൊട്ട തലയും, ആ തലക്കു വശം ചെരിഞ്ഞ ഭാഗത്തെ നീണ്ട മുറിപ്പാടും ഹ്യൂം എന്ന മനുഷ്യന്റെ ഗ്രൗണ്ടിലെ കഠിനാധ്വാനവും ലോക മലയാളികള്‍ക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. സ്‌കോട് ലാന്റിലെ എഡിന്‍ ബെര്‍ഗിനടുത്തുള്ള 'ന്യൂ ടൗണിലെ' വാടകക്കെടുത്ത ഫ്‌ളാറ്റില്‍ ജനിച്ചു വീഴുമ്പോള്‍ , ഹ്യൂം കടന്ന് പോയത് ഇല്ലായ്മകളുടെ വഴികളിലൂടെയാണ്.

    രഘുവിന്റെ കുറിപ്പ്

    ട്രാന്‍മറെ റോവേഴ്‌സ് എഫ് സി യുടെ യൂത്ത് ക്ലബ്ബില്‍ കളിച്ചു തുടങ്ങിയപ്പോള്‍ തന്നെ അധ്വാന ശീലനായ ഈ കളിക്കാരനെ പരിശീലകര്‍ നോക്കി തുടങ്ങി. പ്രീമിയര്‍ ലീഗിലെ നിശ്ചയ ഭാവി മുന്നില്‍ കണ്ട് പലരും ഹ്യൂമേട്ടനെ അന്ന് തന്നെ വലയിലാക്കാന്‍ ശ്രമിച്ചു. 15 ആം വയസില്‍ തന്നെ കനേഡിയന്‍ പൗരത്ത്വം ഹ്യൂം സ്വീകരിച്ചു. പിന്നെ ഇംഗ്ലണ്ടിലെ പല ക്ലബ്ബുകളിലേക്കുള്ള യാത്ര. മത്സരം തുടങ്ങുന്നതിനു മുന്നേ ശാന്തനായും, പന്ത് കൈയില്‍ കിട്ടിയാല്‍ മൈതാനം മുഴുവനും ഓടി നടന്നു കളിക്കുന്ന താരം എന്ന് ആരാധകര്‍ ഹ്യൂമേട്ടനെ പാടി പറഞ്ഞു തുടങ്ങി.

     രഘുവിന്റെ കുറിപ്പ്

    മത്സരത്തിന് വേണ്ടി ശരീരം മുഴുവന്‍ ത്യജിക്കാന്‍ ഹ്യൂം തയ്യാറായിരുന്നു. കളിക്കളത്തില്‍ ഹ്യൂം മിന്നി നിന്നിരുന്ന കാലത്താണ് അദ്ദേഹത്തിന് പരിക്ക് പറ്റുന്നത്. 2008 ഇല്‍ വായുവില്‍ തുറന്നു വരുന്ന പന്തിനെ നിയന്ത്രണത്തിലാക്കാന്‍ ഉള്ള പരിശ്രമത്തിനിടെ എതിര്‍ താരത്തിന്റെ കൈ മുട്ട് കൊണ്ട് തലക്കേറ്റ പരിക്കിന്നാല്‍ ഹ്യൂം വീണു. 18 ഇഞ്ച് വലിപ്പത്തില്‍ ഹ്യൂമേട്ടന്‍ കൊണ്ട് നടക്കുന്ന തലയിലെ മുറിപ്പാടിന്റെ, ചരിത്രം അതാണ്. കളിക്കളത്തിലേക്കു തിരിച്ചു വരാന്‍ ആവില്ല എന്ന് വിധി എഴുതിയ ഡോക്ടര്‍ മാരെക്കൂടി ആശ്ചര്യ പെടുത്തി.

    രഘുവിന്റെ കുറിപ്പ്

    2009 ല്‍ ഹ്യൂം തിരിച്ചു വന്ന ആദ്യ മത്സരത്തില്‍ 'തലകൊണ്ട് തന്നെ' ഗോള്‍ അടിച്ചത് ഹ്യൂമിലെ മത്സരബുദ്ധിയാണെന്നു ഇംഗ്ലീഷ് മാധ്യമങ്ങള്‍ വാഴ്ത്തി. കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് ഹ്യൂം എത്തുന്നത് 2014 ഇല്‍ ആണ്. ആദ്യ സീസണില്‍ തന്നെ 5 ഗോളുകള്‍, പൊതുവെ ഗ്രൗണ്ടിന് വെളിയില്‍ സൗമ്യനും, തമാശക്കാരനുമായ ഹ്യൂം, ഗെയിം സമയത്ത് ചീറ്റ പുലിയാണ്. പരിക്ക് ശീലമാക്കിയ ഹ്യൂമേട്ടന്‍ ലോക മലയാളികളുടെ ഹരമാവുന്നതും ഈ കഠിനാധ്വാനം കൊണ്ട് തന്നെ. കഠിനാധ്വാനിയും, നല്ലൊരു സ്‌പോര്‍ട്‌സ്മാനുമായ പാഷാണം ഷാജി കലയുടെ മൈതാനത്തു വളര്‍ന്നു പൊങ്ങട്ടെ.

    English summary
    Bigg Boss Malayalam Season 2 Fame Raghu Talks About Saju Navodaya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X