തുറന്ന പുസ്തകമായി സുരേഷ് കൃഷ്ണ സിനിമാലോകത്തെ വലിയ സംവിധായകനാവട്ടെ! രഘുവിന്റെ ആശംസ
സംവിധായകന്‍ സുരേഷ് കൃഷ്ണയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആര്‍ജെ രഘു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മറ്റ് മത്സരാര്‍ഥികളെ കുറിച്ച് ഓരോ ദിവസവും ഓരോ കഥ രഘു പറയാറുണ്ട്. ഇപ്പോള്‍ ബിഗ് ബോസ്സിലെ സുരേഷ് കൃഷ്ണനെ മോര്‍ഗന്‍ ഫ്രീമാന്റെ കഥ പറഞ്ഞാണ് നല്ലൊരു സംവിധായകനാവാന്‍ ആശംസിച്ചിരിക്കുന്നത്.
രഘുവിന്റെ കുറിപ്പ്
സുഹൃത്തായ പെണ്‍കുട്ടി ഇരിക്കാന്‍ പോയ കസേര പിന്നില്‍ നിന്നും വലിച്ച് ആ കുട്ടിയെ നിലത്തിട്ടതിനു കിട്ടിയ ശിക്ഷ. സ്‌കൂള്‍ നാടകത്തില്‍ അഭിനയിക്കുക എന്നത്. 12 വയസ്സുകാരന്‍ മോര്‍ഗനു അന്ന് അഭിനയം എന്തെന്ന് അറിയില്ല. നാണവും കൂടെ പിറപ്പ്. ഇതറിഞ്ഞാണ് അധ്യാപകന്‍ മോര്‍ഗന് ആ ശിക്ഷ കൊടുത്തത്. അഭിനയിക്കണ്ട പെരുമാറിയാല്‍ മതി എന്ന ഉപദേശം സ്വീകരിച്ച് കുഞ്ഞി മോര്‍ഗന്‍ വേദിയില്‍ കയറി.

വര്‍ഷങ്ങള്‍ക്കിപ്പുറം ഓസ്‌കാര്‍ അവാര്‍ഡ് സ്വീകരിച്ചു കഴിഞ്ഞു മോര്‍ഗന്‍ പറഞ്ഞു 'ഞാന്‍ ഇന്നും പെരുമാറുകയാണ് സുഹൃത്തുക്കളെ. ഈ അവാര്‍ഡ് എന്റെ പെരുമാറ്റത്തിന് കിട്ടിയതാണ്'. 80 കളില്‍ മികച്ച സ്വഭാവ നടനായി. 90 കളില്‍ ഹോളിവുഡ് സിനിമകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മോര്‍ഗന്‍ വളര്‍ന്നു.
ഈസ്റ്റ് വുഡ് - മോര്‍ഗന്‍ സൗഹൃദം ഹോളിവുഡിലെ വലിയ വിശേഷങ്ങളായി. പ്രശസ്തരായ സംവിധായകരുമായുള്ള മോര്‍ഗന്റെ അടുപ്പം പുതു തലമുറയിലെ പല നായകന്മാരെയും ഹോളിവുഡിലേക്ക് എത്തിക്കാന്‍ കാരണമായി. മിസിസിപ്പിയിലെ മുടിവെട്ടുകാരന്റെ മകനായി ജനിച്ചപ്പോഴും വലിയ കുടുംബത്തെ പോറ്റാന്‍ അമേരിക്കന്‍ എയര്‍ഫോഴ്‌സിലെ യൂണിഫോം ഇടുമ്പോഴും മോര്‍ഗന്‍ വ്യക്തമായ ചിന്താഗതികളോടെ ജീവിച്ച ആളായിരുന്നു.

പൊതു ജീവിതത്തില്‍ നിലപാടുകളും, ആക്ടിവിസവും കൃത്യമായ രാഷ്ട്രീയ ബോധവും മോര്‍ഗന്‍ കാത്തു സൂക്ഷിച്ചു.സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും പറയാന്‍ മോര്‍ഗന്‍ കാണിച്ച ചങ്കുറ്റം പല പ്രശസ്ത സിനിമകളിലെ കാസ്റ്റിംഗില്‍ നിന്നും അദ്ദേഹത്തെ പുറത്തിരുത്തി. മില്ല്യന്‍ ഡോളര്‍ ബേബിയിലെ അഭിനയത്തിന് ഓസ്‌കാര്‍ കിട്ടിയതോടെ മോര്‍ഗന്‍ വീണ്ടും ശക്തനായി.
ഇന്നും ഹോളിവുഡിലെ വലിയ സൗഹൃദങ്ങളിലെയും സിനിമകളിലെയും നിറ സാന്നിധ്യമായി മോര്‍ഗന്‍ ഫ്രീമാന്‍ നിലനില്‍ക്കുന്നു. വമ്പന്‍ സൗഹൃദങ്ങളെ വിലകല്‍പ്പിച്ചും സ്വന്തം നിലപാടുകള്‍ എവിടെയും പറഞ്ഞും തുറന്ന പുസ്തകമായി സുരേഷ് കൃഷ്ണ സിനിമാലോകത്തെ വലിയ സംവിധായകനാവട്ടെ. ആശംസകള്‍.


Click it and Unblock the Notifications