ബിഗ് ബോസ് ഹൗസിലേയ്ക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, മത്സരാർഥികൾക്ക് നിർദ്ദേശവുമായി രാജിനി ചാണ്ടി
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻ വിജയമായതിനെ തുടർന്ന് ഇന്ത്യയിലെ മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു. അതുവരെ കണ്ട് വന്ന റിയാലിറ്റി ഷോയിൽ നിന്ന് വ്യത്യസ്തമായിരുന്നു ബിഗ് ബോസ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഷോയിൽ മത്സരാർഥികളായി എത്തുന്നത്. ഇവരെ നയിക്കാൻ എത്തുന്നത് സൂപ്പർ താരങ്ങളും. വ്യത്യസ്തമായ പ്രമേയത്തിൽ ഒരുങ്ങിയ ബിഗ് ബോസ് വളരെ വേഗം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിക്കുകയാണ്. ആദ്യത്തെ രണ്ട് സീസണുകളെ പോലെ മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകനായി എത്തുന്നത്. സീസൺ 3 തുടങ്ങാൻ ആരംഭിക്കാൻ വളരെ കുറച്ച് സമയം മാത്രമുള്ളത്. ഇപ്പോഴിത ഷോയിൽ പോകുന്നവർക്ക് നിർദ്ദേശവുമായി ബിഗ് ബോസ് സീസൺ 2 മത്സരാർഥി രാജിനി ചാണ്ടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സീസൺ 2 ലെ തന്റെ അനുഭവവും നടി പങ്കുവെയ്ക്കുന്നുണ്ട്.

കൊവിഡ് വ്യാപനത്തെ തുടർന്ന് 100 ദിവസം പൂർത്തിയാകുന്നതിനും മുൻപാണ് ഷോ അവസാനിക്കുന്നത്. 100 ദിവസത്തിലേയ്ക്ക് അടുക്കവെയായിരുന്നു ഷോ നിർത്തി വെച്ചത്. ലോക്ക് ഡൗണിന് മുൻപ് തന്നെ മത്സരാർഥികളെ തങ്ങളുടെ വീടുകളിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഷോ തുടങ്ങി ആദ്യ ആഴ്ചകളിൽ തന്നെ രാജിനി ചാണ്ടി ബിഗ് ബോസിൽ നിന്ന് പുറത്താവുകയായിരുന്നു.

ബിഗ് ബോസ് തനിക്ക് ചേർന്ന ഒരു ഫ്ലാറ്റ്ഫോം ആയിരുന്നില്ല എന്നാണ് രാജനി ചാണ്ടി പറയുന്നത്. ഈ ഷോയിൽ വരുന്നതിന് മുൻപ് ബിഗ് ബോസിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിന്നു. ഒരു കൂട്ടം ആളുകളോട് കുറച്ച് സമയം ചെലവഴിക്കാനും തന്റെ പോസിറ്റിവിറ്റി ആളുകളെ കാണിക്കാനുമാണ് ഷോയിൽ എത്തിയത്. എന്നാൽ താൻ തെറ്റായിരുന്നുവെന്നും രാജിനി ചാണ്ടി പറയുന്നു.

ബിഗ് ബോസിൽ തനിക്ക് വേണ്ടവിധം തിളങ്ങാനായില്ലെങ്കിലും മറ്റുള്ളവരെ നടി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എല്ലാവരും ഒന്ന് പരീക്ഷിച്ച് നോക്കാനാണ് നടി പറയുന്നത്. ബിഗ് ബോസ് ഹൗസിൽ ആരെങ്കിലും പോകൻ തയാറണെങ്കിൽ തീർച്ചായും അവരോട് പോകാൻ താൻ നിർദ്ദേശിക്കും. ബിഗ് ബോസ് ഷോ ഒരു മികച്ച അനുഭവമായിരിക്കു. പക്ഷെ ശക്തമായ ഒരു മനസ് ഉണ്ടായിരിക്കണമെന്ന് മത്രം.

ബിഗ് ബോസ് ഹൗസ് നിറയെ നെഗറ്റിവിറ്റിയായിരിക്കും . ഇതിനോട് പോരാടാനുള്ള ഒരു മനസ് വേണം. ഈ നെഗറ്റിവിറ്റിയെ മറികടക്കാൻ സ്വന്തം യുക്തിയിലൂടെ ഗെയിം പ്ലാൻ ചെയ്യണമെന്നും രാജിനി ചാണ്ടി പറയുന്നു. സീസൺ 3 ഉടനെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പുതിയ ഷോയുടെ പ്രമോ വീഡിയോകൾ പുറത്തു വരുകയും ചെയ്തിരുന്നു. എന്നാൽ ആരൊക്കെയാണെന്ന് അറിയാൻ ഷോ ആരംഭിക്കുന്നത് വരെ കാത്തിരിക്കണം


Click it and Unblock the Notifications