ബിഗ് ബോസില്‍ നിന്നും കണ്ണില്‍ മുളക് തേച്ച സംഭവം കാഴ്ചയെ ബാധിച്ചു, രജിത്തിനെതിരെ നടപടിയുമായി രേഷ്മ

മലയാളത്തില്‍ രണ്ടാമത് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 2 വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മത്സരത്തില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. എന്നാല്‍ സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രജിത്തിനെ മത്സരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയത്തെ കുറിച്ച് ഒരു വ്‌ളോഗിലൂടെ രജിത്ത് തുറന്ന് പറഞ്ഞിരുന്നു.

രേഷ്മയുടെ കവിളില്‍ മുളക് വെള്ളം തേച്ചു എന്നാണ് ഏറ്റവുമൊടുവില്‍ രജിത്ത് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും മോഡലുമായ രേഷ്മ. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിഗ് ബോസില്‍ നടന്ന സംഭവങ്ങളെ കുറിച്ച് താരം തുറന്ന് സംസാരിച്ചത്.

 Reshma

രേഷ്മയുടെ വാക്കുകളിലേക്ക്

മുളക് തേച്ചത് വലിയ ചര്‍ച്ചയായെങ്കിലും എനിക്ക് സപ്പോര്‍ട്ടായിട്ടുള്ള ചര്‍ച്ചകളല്ല ഉണ്ടായത്, എല്ലാ രീതിയിലും സൈബര്‍ അറ്റാക്കായിരുന്നു നടന്നത്. സ്ത്രീയെന്ന നിലയിലും അല്ലാതെയും എനിക്കും വീട്ടുകാര്‍ക്കുമെല്ലാം എതിരെ ആയിരുന്നു അറ്റാക്ക്. വളരെ കുറച്ച് പേര്‍ മാത്രമാണ് ഒപ്പം നിന്നത്. അവിടെ നിന്ന് പുറത്ത് വരുമ്പോള്‍, ഹേറ്റ് ഗ്രൂപ്പുകളില്‍ വരുന്ന മെസേജ് ആയിരുന്നു അതിലും പേടിപ്പിക്കുന്നത്.

അവള്‍ക്ക് മേല്‍ ചാണകവെള്ളം ഒഴിക്കണം, ആസിഡ് ഒഴിക്കണം എന്നൊക്കെയാണ് പല കമന്റുകളിലും പറഞ്ഞിരുന്നത്. ആസിഡ് ഒഴിക്കണമെന്ന് പറഞ്ഞത് എന്നെ വല്ലാതെ അസ്വസ്ഥതയിലാക്കി. അതിനൊപ്പം എന്റെ കണ്ണില്‍ കുരുമുളക് തേക്കുന്ന ആള്‍ക്ക് ഇരുപത്തി അയ്യായിരം രൂപ കൊടുക്കുമെന്ന് പറഞ്ഞ് കൊണ്ടുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. ഞാന്‍ കേരളത്തിലേക്ക് തിരിച്ചു വരരുത് എന്ന നിലയിലായിരുന്നു അവിടെയെല്ലാം ക്യാംപെയിനുകള്‍. സുരക്ഷ ഉറപ്പാക്കി നാട്ടിലേക്ക് വരണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ വന്നത് കൊണ്ട് പെട്ടന്ന് തിരിച്ച് വരാന്‍ കഴിഞ്ഞില്ല. ഈ അടുത്താണ് തിരിച്ച് വന്നത്.

 Reshma

ആദ്യം അറിയാതെയാണ് കണ്ണില്‍ മുളക് തേച്ചത് എന്ന് പറഞ്ഞിരുന്നയാള്‍, നെടുമ്പാശേരിയില്‍ എത്തിയപ്പോള്‍ ലൈവില്‍ ഞാന്‍ പ്രൊവോക്ക് ചെയ്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു വ്ളോഗില്‍ വന്ന് പറഞ്ഞത് കവിളില്‍ മുളകിന്റെ വെള്ളം തേച്ചു എന്നായി, നാളെ ചിലപ്പോള്‍ മുളക് തേച്ചിട്ടില്ലെന്നാവും അപ്പോള്‍ ഞാന്‍ കള്ളം പറയുന്നുവെന്നാവും.

നടന്നത് നാട്ടുകാര് മുഴുവന്‍ കണ്ടതാണ്. ആ വീഡിയോ കാണാത്തതായി ആരുമില്ല. ഇനി എന്താണ് എനിക്ക് പ്രൂവ് ചെയ്യാനുള്ളത് എന്നറിയില്ല. കണ്‍മഷി എഴുതുന്ന പോലെയാണ് കണ്ണില്‍ മുളക് തേച്ചത്. എന്നിട്ട് അതെല്ലാം മാറ്റി പറയുന്നത് ഒരു പെണ്ണല്ലേ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് വിചാരിച്ചാണ്. അത് വിക്ടിമിനെ അപമാനിക്കലാണ്, അത് സഹിക്കാന്‍ കഴിയാത്തതാണെന്നും രേഷ്മ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X