For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറുമാസത്തെ അലഞ്ഞുതിരിയലും ബുദ്ധിമുട്ടിനും അദ്ദേഹത്തിലൂടെ ഒരു സമാധാനം കിട്ടി, അനുഭവം പറഞ്ഞ് ആര്‍ജെ സൂരജ്

  |

  ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ ആളാണ് ആര്‍ജെ സൂരജ്. ബിഗ് ബോസിന് മുന്‍പ് സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു താരം. വ്‌ളോഗിങ്ങിലൂടെയും എഴുത്തുകളിലൂടെയും ആണ് സൂരജ് ആരാധകരെ നേടിയത്. സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ആക്ടീവാകാറുളള ബിഗ് ബോസ് താരത്തിന്‌റെ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം ജീവിതത്തിലെ വിഷമഘട്ടത്തില്‍ തന്നെ സഹായിച്ച ഒരു വ്യക്തിയെ കുറിച്ചുളള സൂരജിന്‌റെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  ആറ് കൊല്ലം മുന്‍പ് സൗദി അറേബ്യയില്‍ എത്തി ഒരു ജോബ് ട്രാപ്പില്‍പ്പെട്ടതും തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളുമാണ് കുറിപ്പില്‍ സൂരജ് പറയുന്നത്. ആര്‍ജെ സൂരജിന്‌റെ വാക്കുകളിലേക്ക്: ആറ് കൊല്ലം മുന്‍പ് സൗദി അറേബ്യയില്‍ എത്തി ഒരു ജോബ് ട്രാപ്പില്‍ പെട്ട് 4-5 മാസം ഒരു പണിയും പൈസയുമില്ലാതെ കിട്ടിയ പണികളൊക്കെ ചെയ്ത് നട്ടം തിരിഞ്ഞു നടന്ന ഞാന്‍ ഒടുവില്‍ ചെറിയ പൈസക്ക് വേണ്ടി ഒരു സ്റ്റേജ് അവതാരകനായി.

  സൗദി അല്‍ ഖോബാറില്‍ ഇവന്റ്‌സ് സെറ്റാക്കുന്ന ബിന്‍സ് മാത്യു എന്ന സുഹൃത്ത് ഒരു ദിവസം ഒരു കമ്പനിയുടെ പ്രോഗ്രാമിന് വിളിച്ചു. പാര്‍ട്ടി ഗെയിംസ് ചെയ്യുന്നതിനിടെ മുന്നിലിരുന്ന ഒരു ഫാമിലിയെ നിര്‍ബന്ധിച്ച് ഗെയിംസില്‍ പങ്കെടുപ്പിച്ചു. ആദ്യം മടി കാണിച്ചെങ്കിലും നിര്‍ബന്ധിച്ച് വിളിച്ച് കൊറേ പേരെ സ്റ്റേജില്‍ എത്തിച്ചപ്പോള്‍ ആ ഫാമിലിയും വന്നു. രസകരമായി ആ ഗെയിം നടന്നു, ആ ഫാമിലി സെക്കന്റ് പ്രൈസും നേടി.

  ഗെയിംസ് ഒക്കെ കഴിഞ്ഞ് കമ്പനിയിലെ മികച്ച ജോലിക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്ന ചടങ്ങിന്റെ സമയത്താണ് അറിയുന്നത് അവരായിരുന്നു ആ കമ്പനിയുടെ ചെയര്‍മാന്‍ എന്ന്, സൂരജ് പറയുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും നാട്ടിലും വിവിധ ബിസിനസുകളുള്ള യൂണിസിസ് ഗ്രൂപ്പ് ചെയര്‍മാന്‍ കോട്ടയം പാമ്പാടിക്കാരന്‍ രാജു കുര്യന്‍ സാറിനെ അവിടെ വച്ച് പരിചയപ്പെടുകയായിരുന്നു ഞാന്‍.

  അങ്ങനെ ഏതാണ്ട് ആറുമാസത്തെ അലഞ്ഞുതിരിയലും ബുദ്ധിമുട്ടിനും അദ്ദേഹത്തിലൂടെ ഒരു സമാധാനം കിട്ടി. സൗദിയില്‍ അദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യവേ എന്നെ അദ്ദേഹം ഖത്തറിലെ കമ്പനിയിലേക്ക് വിട്ടു. ഇവിടെ വച്ച് ജീവിതം പുതിയ പാതകളിലൂടെ ഓടി. 3 കൊല്ലം ഖത്തറില്‍ യുനിസിസിന്റെ മെഡാസ് എന്ന മെഡിക്കല്‍ സോഫ്റ്റ് വെയര്‍ കമ്പനിയിലായിരുന്നു ഞാന്‍.

  നസ്രിയയും അനന്യയും മേഘ്‌നയുടെ കുഞ്ഞിനെ വിളിക്കുന്ന പേരുകള്‍, തുറന്നുപറഞ്ഞ് നടി

  മൂന്ന് കൊല്ലം മുന്‍പ് യുനിസിസ് & മെഡാസ് ജോലി റിസൈന്‍ ചെയ്‌തെങ്കിലും ജീവിതത്തിലേക്ക് നല്ലകാലം കൊണ്ടുവന്ന പ്രിയപ്പെട്ട ബോസിനോട് അന്നും ഇന്നും ആത്മബന്ധം സൂക്ഷിക്കുന്നു. ഇന്നലെ ദുബായില്‍ വച്ച് സാറിന്റെ കൂടെ വിശേഷങ്ങള്‍ പറഞ്ഞ് ഒരു കറക്കം കറങ്ങി. നിലവില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലുള്ള വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്റ്ററാണ് അദ്ദേഹം.

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  അതുപോലെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും യുനിസിസ് എന്ന എഞ്ചിനീയറിംഗ് കമ്പനിയും, സോഫ്റ്റ് വെയര്‍ കമ്പനിയും, പാരഗണ്‍ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ്‌ കമ്പനിയും, അമേരിക്കയിലും കൊച്ചിയിലും ഐടി ബിസിനസുകളും, മറ്റു പല ബിസിനസുകളുമായി ഒരുപാട് പേരുടെ കുടുംബങ്ങള്‍ക്ക് ആശ്രയമേകിക്കൊണ്ട് അദ്ദേഹം വളര്‍ച്ച തുടരുകയാണ്. എന്റെ പ്രിയപ്പെട്ട അദ്യ ബോസിന് എന്നെന്നും ഹൃദയം നിറഞ്ഞ ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു. ബുദ്ധിമുട്ടുകളില്‍ പതറാതെ തളരാതെ ആത്മാര്‍ത്ഥമായി ശ്രമങ്ങള്‍ തുടര്‍ന്നാല്‍ ജീവിതത്തില്‍ തീര്‍ച്ചയായും വിജയങ്ങള്‍ കടന്നു വരും, ആര്‍ജെ സൂരജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  എന്റെ ഉമ്മ, ദിലീപിന്റെയും, നാദിര്‍ഷ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 2 Fame RJ Sooraj Opens Up His Real Life Story, Emotional Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X