മോഹന്‍ലാല്‍ അബദ്ധത്തില്‍ വിളിച്ച് പോയതാണ്; ബിഗ് ബോസില്‍ നിന്നും പ്രത്യേക പരിഗണ കിട്ടിയിട്ടില്ലെന്ന് സുരേഷ്

വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസിലൂടെ സംവിധായകന്‍ സുരേഷ് കൃഷ്ണയെ കുറിച്ച് പുറംലോകം അറിഞ്ഞിരുന്നു. നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്കാണ് ബിഗ് ബോസില്‍ ക്യാമറ ഫേസ് ലഭിക്കുകയെന്നും അങ്ങനെയാണ് പലരും നിലനിന്ന് പോകുന്നതെന്നും പറയുകയാണ് സുരേഷിപ്പോള്‍. ഫുക്രു, രജിത് കുമാര്‍ തുടങ്ങി സഹമത്സരാര്‍ഥികളെ കുറിച്ചും സുരേഷ് തുറന്ന് സംസാരിച്ചിരുന്നു.

മാത്രമല്ല മോഹന്‍ലാലിന് താനൊരു അനിയനെ പോലെയാണെന്ന് പറയുകയാണ് സുരേഷിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിഗ് ബോസില്‍ നിന്നും തനിക്കുണ്ടായ അനുഭവങ്ങളും മോഹന്‍ലാലുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും താരം പറയുന്നത്.

മോഹന്‍ലാലിനെ കുറിച്ച് സുരേഷ് കൃഷ്ണ

മോഹന്‍ലാലുമായി കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. നടന്‍ ആകുന്നതിന് മുന്‍പേ ഞങ്ങള്‍ക്ക് തമ്മില്‍ അറിയാം. ബിഗ് ബോസിലെത്തുന്ന സമയത്ത് നമ്മളുടെ സൗഹൃദത്തെ കുറിച്ച് ആരോടും പറയരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാനും അത് സമ്മതിച്ചു. എല്ലാവരോടും എന്നത് പോലെ എന്നെയും അദ്ദേഹം വഴക്ക് പറയുമായിരുന്നു. ഇടയ്ക്ക് അദ്ദേഹം ഡാ, മിണ്ടാതിരിക്കടാ... എന്നൊക്കെ എന്നോട് പറഞ്ഞതോടെ ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ടെന്ന് എല്ലാവര്‍ക്കും മനസിലായി. അബദ്ധത്തില്‍ വിളിച്ച് പോകുന്നതാണ് അങ്ങനെ.

മോഹന്‍ലാലിനെ കുറിച്ച് സുരേഷ് കൃഷ്ണ

ഞാന്‍ ലാലേട്ടന് അനിയനെ പോലെയുള്ള ഒരാളാണ്. പക്ഷേ മറ്റുള്ള പതിനാറ് പേരെയും കണ്ടത് പോലെ തന്നെയാണ് ലാലേട്ടന്‍ എന്നെയും കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ 215-ാമത്തെ ദിവസം ഔട്ട് ആകുന്നതിന് പകരം 75 ദിവസം വരെ ഞാന്‍ നില്‍ക്കില്ലായിരുന്നോ എന്ന് സുരേഷ് ചോദിക്കുന്നു. ബിഗ് ബോസ് സ്‌ക്രീപ്റ്റഡ് അല്ല. നമ്മള്‍ക്ക് ഒരു മനുഷ്യനെ പോലും കാണാന്‍ പറ്റില്ല. സമയം പോലും അറിയില്ല. ഈ ബിഗ് ബോസ് എന്ന് പറയുന്ന ആളുടെ ശബ്ദം കേട്ട് അനുസരിച്ച് ജീവിക്കുക. പലരും സ്‌ക്രീപ്റ്റഡ് ആണെന്ന് പറഞ്ഞ് കേട്ടിരുന്നു.

മോഹന്‍ലാലിനെ കുറിച്ച് സുരേഷ് കൃഷ്ണ

എന്നാല്‍ അങ്ങനെയല്ല. നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്ക് ക്യാമറ ഫേസ് കിട്ടുന്നു. രജിത് കുമാര്‍ നന്നായി പെര്‍ഫോം ചെയ്യുന്ന ആളാണ്. ഞാന്‍ അവിടെ നിന്ന് ഇറങ്ങുന്ന സമയത്ത് ഇതില്‍ ആര് വിജയിക്കുമെന്ന് ചോദിച്ചു. അഞ്ച് പേര് ഫൈനലില്‍ വരാന്‍ സാധ്യതയുണ്ടെന്് ഞാന്‍ പറഞ്ഞു. രജിത് കുമാര്‍, ഫുക്രു, ആര്യ, വീണ, ഷാജി എന്നിവരാണ് സാധ്യതയുള്ളവരാണെന്ന് പറഞ്ഞാണ് ഞാന്‍ പോരുന്നത്.

Recommended Video

Bigg Boss season 3 to premiere soon with Mohanlal as host
മോഹന്‍ലാലിനെ കുറിച്ച് സുരേഷ് കൃഷ്ണ

എനിക്ക് രജിത് കുമാറിനോട് ദേഷ്യം ഉണ്ടെങ്കില്‍ അയാളുടെ പേര് പറയണ്ടല്ലോ. രജിത് കുമാറുമായി ഏറ്റവും കൂടുതല്‍ അടിയുണ്ടാക്കിയ ആളാണ് ഞാന്‍. പക്ഷേ ഒരു എലിമിനേഷനിലും അദ്ദേഹത്തിന്റെ പേര് പറഞ്ഞിട്ടില്ല. കാരണം രജിത് കുമാര്‍ ഇല്ലാത്ത ബിഗ് ബോസിനെ കുറിച്ച് നിങ്ങളൊന്ന് ചിന്തിച്ച് നോക്ക്. രജിത് ഉള്ളത് കൊണ്ടാണ് ഇത്രയും ആയത്. രജിത് മാത്രമല്ല, ആര്യയും ഫുക്രുവുമെല്ലാം നല്ല മത്സരാര്‍ഥികളായിരുന്നു. ബിഗ് ബോസില്‍ കാണിക്കുന്ന പല കാര്യങ്ങള്‍ക്കും മുന്‍പിലും പിറകിലും നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ വളരെ കുറച്ച് മാത്രമേ കാണിക്കുന്നുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X