എവിടെയാടി നീ...! കെപിഎസി ലളിതയുടെ ആ വാക്കുകളെ കുറിച്ച് വീണ നായർ

മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നായർ. രസകരമായ കഥാപാത്രങ്ങളിലൂടെയാണ് വീണ പ്രേക്ഷകർക്ക് മുന്നിൽ അധികവും പ്രത്യക്ഷപ്പെടുന്നത്. വീണയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്ത കഥാപാത്രമായിരുന്നു തട്ടീം മുട്ടിയും പരമ്പരയിലെ കോകില. ഈ കഥാപാത്രത്തെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വീണയുടെ കുറിപ്പാണ്. ദുബായിൽ നിന്ന് നാട്ടിലേക്ക് വരാൻ സാധിക്കാഞ്ഞതിന്റെ ദുഖമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കെപിഎസി ലളിതയുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും വീണ വാചാലയാകുന്നുണ്ട്.

kpsc lalitha

വീണയുടെ വാക്കുകൾ ഇങ്ങനെ.. എന്റെ മായാവതിഅമ്മ... ലളിതാമ്മ, അങ്ങോട്ട്‌ വിളിച്ചില്ലേലും ഇങ്ങോട്ടു വിളിച്ചു എവിടെയാടി നീ എന്നാ ഇങ്ങോട്ടു വരുന്നേ. നിന്നെ കാണാൻ കൊതിയാവുന്നു എന്ന് പറഞ്ഞു വിളിക്കുന്ന ഒരാളെ ഉള്ളു, അത് ലളിതാമ്മ ആണ്. ഇത്ര നാൾ ഈ അഭിനയമേഖലയിൽ നിന്നിട്ട് എന്നെ ഇങ്ങോട്ടു വിളിച്ചു കരുതലോടെ കാര്യങ്ങൾ ചോദിക്കുന്നത് അമ്മയും ഒപ്പം മഞ്ജുചേച്ചിയുമാണ്.... പതിവുപോലെ കഴിഞ്ഞ ദിവസവും വന്നു കാൾ.. എവിടാ നീ എന്ന് ചോദിച്ചു.....നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കാൻ വളരെ വളരെ കുറച്ചു ആൾക്കാർ മതി. നമ്മൾ സ്നേഹിക്കുന്നവരെ അല്ല, നമ്മളെ സ്നേഹിക്കുന്നവരെ വേണം സ്നേഹിക്കാൻ- വീണ പറയുന്നു.

തട്ടീം മുട്ടീം പരമ്പരയിൽ അഭിനയിക്കവെയാണ് വീണ ബിഗ് ബോസിൽ പങ്കെടുക്കാൻ പോകുന്നത്. കെപിഎസി ലളിതയുടെ മകളായിട്ടാണ് താരം പരമ്പരയിൽ എത്തുന്നത്. പരമ്പരയിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു കഥാപാത്രമായിരുന്നു വീണയുടേത്. ലോക്ക് ഡൗണിന് ശേഷം തട്ടീം മുട്ടീം വീണ്ടും ആരംഭിച്ചിട്ടുണ്ട്.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് വീണ. വീണയുടെ രസകരമായ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്.ബിഗ് ബോസ് സീസൺ 2 ലെ ശക്തയായ മത്സരാർഥിയായിരുന്നു വീണ. സ്ക്രീനിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന വീണയുടെ മറ്റൊരു മുഖമാണ് ബിഗ് ബോസ് ഹൗസിൽ കണ്ടത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരുന്ന ഒരു മത്സരാർഥി കൂടിയായിരുന്നു വീണ. ഷോയുടെ അവസാനം വരെ ഉണ്ടാകുമെന്ന് എല്ലാവരും വിചാരിച്ച മത്സരാർഥി കൂടിയായിരുന്നു താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X