വാര്‍ത്ത ഒകെ കൊടുത്തോ, പക്ഷേ വളച്ചൊടിക്കരുത്! വീണാ നായരുടെ പോസ്റ്റ് വൈറല്‍

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് വീണാ നായര്‍. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു നടി തിരിച്ചെത്തിയത്. ലോക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം വീണ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ കുടുംബത്തിനൊപ്പം അജ്മാനിലാണ് താരമുളളത്.

വീണ നായരുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം നടി അശ്വതി തോമസ് വീണയെ ചലഞ്ച് ചെയ്ത് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒമ്പത് മാസം കൊണ്ട് ശരീരഭാരം കുറച്ച അശ്വതി തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെയും ഇതിനായി ക്ഷണിക്കുകയായിരുന്നു.

വണ്ണം കുറയ്ക്കുക

വണ്ണം കുറയ്ക്കുക എന്നതായിരുന്നു നടിയുടെ ചലഞ്ച്. ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും അതു സാധിക്കും. അപ്പോള്‍ ഞാന്‍ ഇവിടെ ഒരു ചലഞ്ച് ആരംഭിക്കുവാണ്. എന്റെ പ്രിയ സുഹൃത്തും നിങ്ങള്‍ക്ക് ഏവര്‍ക്കും ഇഷ്ട്ടമുള്ള സ്വന്തം വീണ നായറിനെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. എന്റെ ചലഞ്ച് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ചക്കരെ. എന്നായിരുന്നു അശ്വതി തോമസ് കഴിഞ്ഞ ദിവസം കുറിച്ചത്.

പിന്നാലെ ചലഞ്ച് ഏറ്റെടുക്കുന്നുവെന്ന്

പിന്നാലെ അശ്വതിയുടെ ചലഞ്ച് ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ് വീണയും രംഗത്തെത്തിയിരുന്നു. എടീ അച്ചു...ഇത് എന്നോട് വേണ്ടിയിരുന്നില്ല..എന്നാലും ഞാന്‍ ഏറ്റെടുക്കുന്നു. പബ്ലിക് ആയി വെല്ലുവിളിച്ചതല്ലേ..മാക്‌സിമം ചെയ്യും. ഭഗവാനെ മിന്നിച്ചേക്കണേ, എന്നാണ് വീണ കുറിച്ചിരുന്നത്. വീണയുടെയും അശ്വതിയുടെയും പോസ്റ്റുകള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അശ്വതി ചലഞ്ച് ചെയ്തതും വീണ അത് സ്വീകരിച്ചതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
അതേസമയം

അതേസമയം താന്‍ പങ്കുവെച്ച കുറിപ്പ് ഒരു മാധ്യമം തലക്കെട്ടിലൂടെ വളച്ചൊടിച്ചതിനെതിരെ വീണ നായര്‍ രംഗത്തെത്തിയിരുന്നു. അവര്‍ നല്‍കിയ തലക്കെട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു വീണയുടെ പുതിയ പോസ്റ്റ് വന്നത്. വീണാ നായരുടെ പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വാര്‍ത്ത ഒക്കെ കൊടുത്തോ

വാര്‍ത്ത ഒക്കെ കൊടുത്തോ.. അതിനൊന്നും യാതൊരു പ്രശ്‌നോമില്ല..പക്ഷെ തലക്കെട്ടുകള്‍ മെനക്കു കൊടുത്തൂടെ എന്ന് കുറിച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. വീണയുടെ വാക്കുകളിലേക്ക്‌; വാര്‍ത്ത ഒക്കെ കൊടുത്തോ.. അതിനൊന്നും യാതൊരു പ്രശ്‌നോമില്ല..പക്ഷെ തലക്കെട്ടുകള്‍ മെനക്കു കൊടുത്തൂടെ..ഇച്ചിരി വണ്ണം കൊറക്കാനല്ലേ അശ്വതി പറഞ്ഞൊള്ളൂ..ഇതുകണ്ടാല്‍ അവള്‍ക്കു എന്നോട് എന്തോ പക മനസ്സില്‍ വെച്ച് വെല്ലുവിളിച്ച പോലൊണ്ട്.

പിന്നെയ് എന്റെ

പിന്നെയ് എന്റെ ഫോട്ടോ കൊടുക്കുമ്പോള്‍ എന്നെ ഒന്ന് വിളിച്ചാ മതി ഞാന്‍ നല്ല ഫോട്ടോ തരാം.. അല്ലേല്‍ ഗൂഗിള്‍ നോക്ക് കിട്ടും. ബിഗ്ബോസ്സിലെ ഫോട്ടോ ഇടണം എന്നില്ല..പിന്നെ ഒന്ന് കൂടുണ്ട്.. വാര്‍ത്തകള്‍ നല്ലതാണ്.. പക്ഷെ തലക്കെട്ടുകള്‍ വളച്ചു ഒടിക്കേണ്ട, വീണ നായര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

More from Filmibeat

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X