നീ ഏതവന്‍ ആയാലും ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും! വീണാ നായരുടെ പോസ്റ്റ് വൈറല്‍
സിനിമാ സീരിയല്‍ താരമായി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് വീണാ നായര്‍. അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണില്‍ മല്‍സരാര്‍ത്ഥിയായി എത്തിയതോടെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബിഗ് ബോസിലുളള സമയം വീണ പറഞ്ഞ കാര്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഷോ കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം.

കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം വീണാ നായര്‍ എപ്പോഴും എത്താറുണ്ട്. അതേസമയം വീണ നായരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. തന്റെ പോസ്റ്റിന് താഴെ മോശം കമന്റ് കുറിച്ചയാളെ തുറന്നുകാട്ടിയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ജോണ്‍സണ്‍ തോമസ് എന്ന പേരിലുളള ആളുടെ അക്കൗണ്ടിനെതിരെയാണ് നടി എത്തിയിരിക്കുന്നത്.
ഇത്തരത്തിലുളള കമന്റ്‌സ് കാണുമ്പോഴെല്ലാം പോട്ടോ പോട്ടെ എന്ന് വെക്കുമായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും കുറിച്ചുകൊണ്ടാണ് വീണാ നായര്‍ എത്തിയിരിക്കുന്നത്. നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുളളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കുമെന്നും വീണാ നായര്‍ കുറിച്ചിരിക്കുന്നു. അതേസമയം നടിയുടെ പോസ്റ്റിന് പിന്നാലെ പിന്തുണയറിയിച്ച് നിരവധി പേര്‍ എത്തിയിരുന്നു.
Recommended Video
വീണ നായരുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം നടി അശ്വതി തോമസ് വീണയെ ചലഞ്ച് ചെയ്ത് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പിന്നാലെ ശരീരഭാരം കുറയ്ക്കുന്നതിനുളള അശ്വതിയുടെ ചലഞ്ച് വീണ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ബിജു മേനോന്‍ നായകനായ വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വീണ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സഹനടിയായി താരം അഭിനയിച്ചിരുന്നു.
തട്ടീം മുട്ടീം പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയിരുന്നു താരം. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു നടി തിരിച്ചെത്തിയത്. ലോക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം വീണ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ കുടുംബത്തിനൊപ്പം അജ്മാനിലാണ് താരമുളളത്. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് നടി തിരിച്ചെത്തിയത്. ഷോയില്‍ അമ്പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന താരം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പുറത്താവുകയായിരുന്നു.


Click it and Unblock the Notifications