ഇങ്ങനെ ഒരു പോസ്റ്റ് ഇന്നത്തെ ദിവസം എല്ലാർക്കും ഇടാൻ പറ്റൂല്ല, ലാലേട്ടന് പിറന്നാളാശംസയുമായി വീണ നായര്‍
സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വീണാ നായര്‍. ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വീണയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള വീണാ നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ലാലേട്ടനും താനും ഒരേദിവസം പിറന്നാള്‍ ആഘോഷിക്കുന്ന സന്തോഷം പങ്കുവെച്ചാണ് നടി എത്തിയത്. ഒപ്പം ബിഗ് ബോസ് 2 സമയത്ത് ലാലേട്ടനൊപ്പമുളള ഒരു ചിത്രവും വീണ പോസ്റ്റ് ചെയ്തിരുന്നു. വീണ നായരുടെ വാക്കുകളിലേക്ക; ഹാപ്പി ബെര്‍ത്തഡേ ലാലേട്ടന്‍ ആന്‍ഡ് മീ. ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ ഇന്നത്തെ ദിവസം എല്ലാര്‍ക്കും പറ്റൂല്ല. ലാലേട്ടന്റെ കട്ട ഫാന്‍ ആയ എന്നെപ്പോലൊരു സാധാരണകാരിക്ക് ലാലേട്ടന്‍ ജനിച്ച ദിനത്തില്‍ ജനിക്കാന്‍ സാധിച്ചു, ആ ദിവസം തന്നെ പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റുക. അത് ഒരു വലിയ സംഭവം തന്നാണ് എനിക്ക്...എന്നെ സമ്മതിക്കണം എന്നാണ് ചിരിയോടെ വീണ കുറിച്ചത്.
തെലുങ്ക് താരം അനസൂയയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം
നടിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. കമന്‌റ് ചെയ്ത മിക്കവര്‍ക്കും മറുപടി നല്‍കിയിട്ടുമുണ്ട് നടി. വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വീണാ നായര്‍. ബിജു മേനോന്‍ നായകനായ ചിത്രത്തിലെ പഞ്ചായത്ത് പ്രസിഡണ്ട് വേഷം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്നും ക്യാരക്ടര്‍ റോളുകളില്‍ വീണ സജീവമായി. തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയാണ് നടി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായത്. അടുത്തിടെ ബിഗ് ബോസ് 2 താരങ്ങളുടെതായി പുറത്തിറങ്ങിയ വെബ് സീരിസിലും പ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു.


Click it and Unblock the Notifications











