വീണയ്ക്ക് പിന്നില്‍ എന്നും ഭര്‍ത്താവ് ഉണ്ടാവും! മനോഹരമായ ഡാന്‍സ് വീഡിയോ പങ്കുവെച്ച് നടി
നായികയായും വില്ലത്തിയായിട്ടും ഒരുപാട് ടെലിവിഷന്‍ പരമ്പരകളില്‍ നിറഞ്ഞ് നിന്ന നടിയാണ് വീണ നായര്‍. എന്നാല്‍ ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് വീണയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകമറിയുന്നത്. ഇമോഷണലായി കാര്യങ്ങളെ എടുക്കുന്നു എന്നതായിരുന്നു വീണയുടെ പോരായ്മയായി പ്രേക്ഷകര്‍ വിലയിരുത്തിയത്.
ബിഗ് ബോസിലെത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകന്‍ അമ്പാടിയെ കുറിച്ചുമെല്ലാം നിരന്തരം വീണ സംസാരിച്ചിരുന്നു. വിവാഹം സ്വന്തമായി നടത്തിയതിനെ കുറിച്ചും ഭര്‍ത്താവിനെ ദൈവത്തെ പോലെ പൂജിക്കുകയും താലിയും സിന്ദൂരവും തന്റെ വിശ്വാസമാണെന്നുമൊക്കെ വീണ പറഞ്ഞിരുന്നു. കുടുംബത്തോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള വീണ എലിമിനേഷനിലൂടെയാണ് ബിഗ് ബോസില്‍ നിന്നും പുറത്താകുന്നത്.

പുറത്ത് വന്നതിന് ശേഷം തങ്ങളുടെ വിശേഷങ്ങള്‍ വീണ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം മകന്‍ അമ്പാടി മോഹന്‍ലാലിനോട് സംസാരിക്കുന്ന ഓഡിയോ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വീണയുടെ ഭര്‍ത്താവും റേഡിയോ ജോക്കിയുമായ അമനുമൊത്തുള്ള ഡാന്‍സ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. വിഷുവിനോട് അനുബന്ധിച്ച് തയ്യാറാക്കിയതായിരുന്നു ഇത്.
അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവടു വെക്കുകയാണ് വീണ. മനോഹരമായ ഈ ഗാനം പാടിയതോ ഭര്‍ത്താവ് അമാനും. വീണയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ബിഗ് ബോസ് താരവും വീണയുടെ അടുത്ത സുഹൃത്തുമായ ആര്യയും ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു.

ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയ ആദ്യ ആഴ്ചകളില്‍ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാള്‍ ആയിരുന്നു വീണ നായർ. പിന്നീടുള്ള ദിവസങ്ങളില്‍ പ്രതീക്ഷിച്ചത് പോലെ വിജയിക്കാന്‍ സാധിച്ചില്ല. അറുപത്തി മൂന്ന് ദിവസത്തോളം നിന്നതിന് ശേഷമായിരുന്നു വീണ പുറത്താവുന്നത്. കൊറോണയുടെ പശ്ചാതലത്തിൽ എഴുപത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ ഷോ അവസാനിപ്പിച്ചു.
ഞാന്‍ എങ്ങനയാണോ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസിലും പെരുമാറിയതെന്ന് വീണ പറഞ്ഞിരുന്നു. സുഹൃത്തുക്കളെ കണ്ണുമടച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അവരില്‍ നിന്നും എന്തെങ്കിലും തിരിച്ച് കിട്ടുമെന്ന് വിചാരിച്ച് അല്ല സ്നേഹിക്കുന്നത്. പരിപാടിയ്ക്കിടെ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞതെല്ലാം ഞാന്‍ അനുസരിക്കുകയും അതിന്‍ പ്രകാരം ഗെയിം കളിക്കുകയുമായിരുന്നു. പക്ഷെ അങ്ങനെയായിരുന്നില്ല ഗെയിം കളിക്കേണ്ടതെന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു എന്ന് പുറത്ത് വന്നതിന് ശേഷം വീണ പ്രതികരിച്ചിരുന്നു.
വീണയുടെ വീഡിയോ


Click it and Unblock the Notifications