For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജിഷിൻ, അശ്വതി....പ്രിയതാരങ്ങൾ ഒറ്റ ഫ്രെയിമിൽ, മികച്ച സൗഹൃദ കഥ ചിത്രത്തിലാക്കി വീണ നായർ

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നായർ . സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വീണക്ക് സിനിമയിൽ എത്തിയപ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ താരത്തിന് ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു . നമ്മളെ ചിരിപ്പിച്ച വീണയെ ആയിരുന്നില്ല ഷോയിൽ കണ്ടത് . മികച്ച ഓഡിയൻസ് പിന്തുണയായിരുന്നു ഷോയിലൂടെ താരത്തിന് ലഭിച്ചത്.

  സോഷ്യൽ മീഡിയയിൽ സജീവമാണ് വീണ നായർ. ഷോയിൽ നിന്ന് പുറത്തു വന്നതിന് ശേഷമാണ് താരം സോഷ്യൽ മീഡിയ പേജുകളിൽ സജീവമായത്. ആദ്യം ബിഗ് ബോസ് വിശേഷങ്ങളാണ് താരം പങ്കുവെച്ച് തുടങ്ങിയത്. പിന്നീട് തന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും സൗഹൃദങ്ങളെ കുറിച്ചും വീണ പങ്കുവെയ്ക്കാൻ തുടങ്ങി. ഇപ്പോൾ നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വൈറലാകുകയാണ്.

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളുടെ അടുത്ത സുഹൃദത്തെ വെളിവാക്കുന്നതായിരുന്നു വീണയുടെ ചിത്രം. ഒരു ഗ്രൂപ്പ് വീഡിയോ കോളിന്റെ സ്ക്രീൻ ഷോർട്ട് ആയിരുന്നു വീണ പങ്കുവെച്ചത്. ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയമിനിസ്ക്രീൻ താരങ്ങളാണുള്ളത്. ഇതിൽ പലരേയും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് പ്രേക്ഷകർ കാണുന്നത്. നടിമാരായ അശ്വതി ജെറിൻ, സൗപർണ്ണിക, ജിഷിൻ മോഹൻ തുടങ്ങിയവരുമുണ്ട്. താരങ്ങളുടെ ഈ സൗഹൃദക്കൂട്ടം സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും ചർചച്ചയായിട്ടുണ്ട്.

  ഒരു ലൂഡോ അപാരത എന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് വീണ സുഹൃത്തുക്കൾക്കൊപ്പമുള്ള രസകരമായ വിശേഷം പങ്കുവെച്ചത്.ലോക്ക്ഡൗണിൽ തുടങ്ങിയ ഞങ്ങടെ ലുഡോ ഗ്രൂപ്പ്‌. ദിവസവും ടീം ടൂർണമെന്റ് ആണ്. കൂടെ വിശേഷങ്ങൾ പറച്ചിലും. പല വട്ടം എല്ലാരെം കൂടി വീഡിയോ കോള്‍l നോക്കി. ഒടുവില്‍ ഇന്നാണ് എല്ലാവരും ഒരുമിച്ചു വന്നത്'' 'സോണിയ കുറച്ചു ലേറ്റ് ആയിപോയി. പിന്നെ കാർത്തിക് വിളിച്ചാൽ കിട്ടാത്ത അത്ര തിരക്കായകൊണ്ടു അവനെ മാത്രം വെട്ടി ഒട്ടിച്ചേക്കുവാ. ഹഹ... love u all... ഈ ചിത്രം നല്ല ഓർമ്മയായി എന്നും ഇവിടുണ്ടാവും'' വീണ കൂട്ടിച്ചേര്‍ക്കുന്നു- വീണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

  വീണയുടെ സോഷ്യൽ മീഡിയ കുറിപ്പുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മികച്ച കമന്റുകാണ് ചിത്രത്തിന് ലഭിക്കുന്നത്. കൂടാതെ സുഹൃത്തുക്കൾ പരസ്പരം ട്രോളുന്നുമുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടി അശ്വതി ജെറിനും ഗ്രൂപ്പ് വീഡിയോ കോളിന്റെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ചിരുന്നു. നടി സോണിയ ശ്രീജിത്തിനെ മിസ് ചെയ്യുന്നു എന്ന് അശ്വതി അടിക്കുറിപ്പായി കുറിച്ച് കൊണ്ടായിരുന്നു അന്ന് ചിത്രം പങ്കുവെച്ചിരുന്നത്.

  എല്ലാവരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് വീണ. ബിഗ് ബോസ് ഹൗസിൽ എത്തി ദിവസങ്ങൾ കൊണ്ട് തന്നെ എല്ലാവരോടും അടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഷോയ്ക്കിടയിൽ മറ്റുള്ളവരുമായി പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നെങ്കിലു എന്നാൽ വളരെ പെട്ടെന്ന് തന്നെ അത് പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു താരം. വീണയുടെ ഈ സ്വഭാവം ഗുണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോയിലെ മികച്ച മത്സരാർഥിയായിരുന്നു വീണ. ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ എല്ലാവരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട് താരം.

  വീണ ഇൻസ്റ്റഗ്രാം പേസ്റ്റ്

  Read more about: veena nair
  English summary
  Bigg Boss Malayalam Season 2 Fame Veena Nair Shared Video Call Picture With Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X