രജിത്തിന്റെ പേരില്‍ ആപ്പുമായി ആര്‍മി ഗ്രൂപ്പ്! പുതിയ തന്ത്രവുമായി ആരാധകര്‍
ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച ഗെയിമര്‍മാരിലൊരാളാണ് ഡോ.രജിത്ത് കുമാര്‍. ഷോയുടെ തുടക്കം മുതല്‍ വലിയ ആരാധക പിന്തുണയാണ് രജിത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് അദ്ദേഹം ഷോയില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും രജിത്ത് കുമാറിനുളള ആരാധക പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഷോയുടെ തുടക്കം മുതല്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ആളു കൂടിയാണ് രജിത്ത്. ഈ സീസണില്‍ രണ്ടുത്തവണ മാത്രമാണ് അദ്ദേഹം നോമിനേഷനില്‍ ഉള്‍പ്പെടാതെ വന്നത്. നിലവില്‍ രജിത്ത് കുമാറിന്റെ പേരില്‍ നിരവധി ആര്‍മി ഗ്രൂപ്പുകളാണ് രംഗത്തുവരുന്നത്.

ആര്‍മി ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് രജിത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച സാബുവിന്റെ ആര്‍മി പേജിന്റെ പേര് രജിത്ത് ആര്‍മി മാറ്റിയിരുന്നു. രജിത്തിന്റെ പേരിലേക്ക് ഗ്രൂപ്പ് മാറ്റിയാണ് സാബുവിനെതിരെ ആരാധകര്‍ രംഗത്തുവന്നത്. ഇപ്പോഴിതാ രജിത്തിന് പിന്തുണ നല്‍കാന്‍ പുതിയ ആപ്പും ഉണ്ടാക്കിയിരിക്കുകയാണ് ആര്‍മി ഗ്രുപ്പൂകാര്‍.

രജിത്ത് ഫാന്‍സ് ആര്‍മി പേജുകളെ പോലെ തന്നെയാണ് താരത്തിന്റെ പേരില്‍ ഇറക്കിയിരിക്കുന്ന പുതിയ ആപ്പും. ഇതിലൂടെ രജിത്തിന് എത്രത്തോളം ആരാധകര്‍ ഉണ്ടെന്നാണ് ഫാന്‍സ് സൂചിപ്പിക്കുന്നത്. രജിത്തിന് വോട്ട് ചെയ്യാനും ഫാന്‍സിന് പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനും ആപ്പ് ഉപയോഗിക്കാം. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്ന ടാഗ് ലൈനിലൂടെയാണ് ഈ ആപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

125000 സോള്‍ജിയേഴ്‌സ് ഉണ്ട് എന്നാണ് രജിത്ത് ആര്‍മിയുടെ അവകാശവാദം. തങ്ങളുടെ രജിത്ത് സര്‍ അത്ര നിസ്സാരക്കാരനല്ല എന്നാണ് ആപ്പ് ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് ആരാധകര്‍ കുറിക്കുന്നത്. രജിത്തിന്റെ പേഴ്‌സണല്‍ വിവരങ്ങളും ചാറ്റ് ബോക്‌സും, ഒപ്പം ഫോട്ടോസ്, ആര്‍മി വീഡിയോസ്, മെമ്പേര്‍സ് ട്രോള്‍സ്, ചര്‍ച്ചകള്‍, ബീബി ക്വിസ്, ടെലഗ്രാം ഷെയര്‍ ആപ്പ്, തുടങ്ങിയ ഓപ്ഷനുകള്‍ ആകും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ ആവുക.

ആന്‍ഡ്രോയിഡ് ഫോണില്‍ പ്ലേസ്‌റ്റോര്‍ വഴി ഈ ആപ്പ് ആളുകള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാനാവും. നിലവില്‍ രജിത്തിന് പുറത്തുളള പിന്തുണ മനസിലാക്കി കൊണ്ടാണ് ബിഗ് ബോസില്‍ ഓരോ മല്‍സരാര്‍ത്ഥികളും നീങ്ങുന്നത്. താല്‍ക്കാലികമായി ഷോ വിട്ടവര്‍ തിരിച്ചെത്തിയപ്പോള്‍ രജിത്തിനൊപ്പമാണ് നില്‍ക്കുന്നത്.


Click it and Unblock the Notifications