അവരെല്ലാം തിരിച്ചെത്തും! കണ്ണിന് അസുഖം ബാധിച്ചവരെക്കുറിച്ച് ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. 100 ദിനം ലക്ഷ്യമാക്കി മുന്നേറുകയാണ് പരിപാടി. കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായുള്ള കാര്യങ്ങളാണ് ഇത്തവണ അരങ്ങേറുന്നത്. എലിമിനേഷനിലൂടെയല്ലാതെയായി നിരവധി പേരാണ് പുറത്തേക്ക് പോയത്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നാണ് കുറച്ചുപേരെ ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റിയത്. ആര്‍ ജെ രഘുവായിരുന്നു ആദ്യം പുറത്തേക്ക് പോയത്. പരീക്കുട്ടി എലിമിനേഷനിലൂടെ പുറത്തേക്ക് പോയതിന് പിന്നാലെയായാണ് രഘുവിന് കണ്ണിന് അസുഖം ബാധിച്ചത്. ശ്രദ്ധിക്കണമെന്ന് മോഹന്‍ലാല്‍ രഘുവിനോട് പറഞ്ഞിരുന്നു. ശ്രദ്ധിച്ചോളാമെന്നും മരുന്നൊഴിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

രഘുവിന് പിന്നാലെയായി സുജോ മാത്യു, രേഷ്മ, അലക്‌സാന്‍ഡ്ര, പവന്‍ ജിനോ തോമസ് എന്നിവരേയും ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റുകയായിരുന്നു. ഇവരില്‍ പവന്‍ ജിനോ തോമസ് മാത്രമായിരുന്നു ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയായാണ് എലീനയും ദയ അശ്വതിയും കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് പുറത്തേക്ക് പോയത്. തിരിച്ചെത്തി നാളുകള്‍ പിന്നിടുന്നതിനിടയില്‍ പവന്‍ പുറത്തേക്ക് പോയിരുന്നു. സ്വമേധയാ തീരുമാനമെടുത്താണ് പവന്‍ പുറത്തേക്ക് പോയത്. ഗെയിമിനിടയില്‍ നട്ടെല്ലിന് പരിക്കേറ്റുവെന്നും വിശ്രമം ആവശ്യമാണെന്നും വേദന സഹിച്ച് തുടരാനാവില്ലെന്നും താരം പറഞ്ഞിരുന്നു. രജിത് കുമാര്‍, ആര്യ, വീണ നായര്‍, ജസ്ല, സൂരജ് , ഫുക്രു, മഞ്ജു പ്രദീപ് എന്നിവരായിരുന്നു പിന്നീട് മത്സരത്തില്‍ ശേഷിച്ചത്. എലിമിനേഷനിലൂടെ പ്രദീപ് പുറത്തേക്ക് പോവുകയായിരുന്നു. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവര്‍ തിരിച്ചുവരുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.

തിരിച്ചുവരുമോ?

തിരിച്ചുവരുമോ?

കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ബിഗ് ബോസില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ തിരിച്ചെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. പരീക്കുട്ടിക്കായിരുന്നു ആദ്യം അസുഖം വന്നത്. പകരാന്‍ സാധ്യതയുണ്ടെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍ ബിഗ് ഹൗസിലെത്തി പരിശോധന നടത്തിയിരുന്നു. രഘുവിന് അസുഖം ബാധിച്ചതിന് പിന്നാലെയായാണ് അലക്‌സാന്‍ഡ്ര, സുജോ മാത്യു, രേഷ്മ, പവന്‍ ജിനോ തോമസ് ഇവര്‍ക്കും അസുഖം പകര്‍ന്നത്. ഇവരെയും മാറ്റുകയായിരുന്നു പിന്നീട്. എലീനയും ദയ അശ്വതിയുമായിരുന്നു ഒടുവിലായി പുറത്തേക്ക് പോയവര്‍. പുറത്തുപോയവര്‍ ബിഗ് ഹൗസിലേക്ക് തിരിച്ചെത്തുമോയെന്ന തരത്തിലെ ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.

അടുത്തയാഴ്ച എത്തും

അടുത്തയാഴ്ച എത്തും

കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നാണ് അവരെ ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റിയത്. മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുള്ള അസുഖമായതിനാലാണ് മത്സരാര്‍ത്ഥികളെ മാറ്റിത്താമസിപ്പിച്ചത്. അവര്‍ ഇപ്പോഴും ചികിത്സയിലാണ്. വേണ്ടത്ര ചികിത്സ അവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. അസുഖം കാരണം പുറത്തേക്ക് പോയവര്‍ അടുത്തയാഴ്ച ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തുമെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

എലീനയുടെ അമ്മ പറഞ്ഞത്

എലീനയുടെ അമ്മ പറഞ്ഞത്

അടുത്തിടെ എലീനയും ദയയുമായിരുന്നു പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. എലീനയെ മിസ്സ് ചെയ്യുന്നുവെന്ന് മഞ്ജുവും ഫുക്രുവും ആര്യയും വീണയുമൊക്കെ പറഞ്ഞിരുന്നു. അവള്‍ ഇപ്പോഴും ചെന്നൈയില്‍ ചികിത്സയിലാണുള്ളത്. കോഓര്‍ഡിനേറ്റര്‍മാരെ വിളിച്ചാണ് അവളുടെ ആരോഗ്യത്തെക്കുറിച്ച് അറിയുന്നത്. അടുത്തയാഴ്ച അവള്‍ പരിപാടിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു എലീനയുടെ അമ്മ പ്രതികരിച്ചത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

പുറത്തുള്ളവര്‍ അകത്തേക്ക് എത്തുന്നതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. നിയമവിരുദ്ധമായിരിക്കും അവരുടെ എന്‍ട്രിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഷിയാസ് പറയുന്നു. പുറത്ത് എന്താണ് നടക്കുന്നതെന്ന കാര്യത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇനി അവര്‍ വരുമ്പോള്‍ അതേക്കുറിച്ച് അവര്‍ അകത്തുള്ളവരെ അറിയിക്കും. അതോടെ ഗെയിം പ്ലാന്‍ മാറ്റുകയും ചെയ്യും. യോഗ്യരായവരെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കൊണ്ടുവരുന്നതെന്നാണ് നല്ലതെന്നും ഷിയാസ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X