നായകന്‍ രജിത് കുമാര്‍! വില്ലന്‍ ബിഗ് ബോസാണ്! പരിപാടി നിര്‍ത്തുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതോ?

ബിഗ് ബോസ് മലയാളം നിര്‍ത്താന്‍ പോവുകയാണെന്നറിഞ്ഞതിന് പിന്നാലെയായി സോഷ്യല്‍ മീഡിയയും ഇതേക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. രജിത് കുമാര്‍ പുറത്തായതിന് പിന്നാലെയായാണ് ഇത്തരത്തിലൊരു തീരുമാനം വന്നത്. തങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് രജിത് ഫാന്‍സ് പറയുന്നത്. ഗ്രൂപ്പുകളിലെല്ലാം പ്രധാന ചര്‍ച്ച ബിഗ് ബോസ് നിര്‍ത്താന്‍ പോവുന്നുവെന്ന വിഷയത്തെക്കുറിച്ചാണ്. കോവിഡ്19 അല്ല പരിപാടി നിര്‍ത്തുന്നതിന് പിന്നിലെ കാരണമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

കൊറോണ വൈറസുമായി ബന്ധപ്പെട്ടായിരുന്നുവെങ്കില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ പരിപാടി നിര്‍ത്തേണ്ടതായിരുന്നു. ബിഗ് ബോസ് വേദിയില്‍ നിന്നും ഓഡിയന്‍സിനെ മാറ്റിനിര്‍ത്തിയപ്പോഴോ, മത്സരാര്‍ത്ഥികളുടെ വീടുകളിലേക്ക് വിളിച്ച് ക്ഷേമാന്വേഷണം നടത്തിയപ്പോഴോ ഇതേക്കുറിച്ച് കൃത്യമായി വ്യക്തമാക്കാമായിരുന്നു. രജിത് കുമാറിനെ പുറത്താക്കിയതിന് പിന്നാലെയായി തങ്ങള്‍ പരിപാടി കാണുന്നത് നിര്‍ത്തിയെന്നും റേറ്റിംഗ് കുത്തനെ ഇടിഞ്ഞുവെന്നും ഫാന്‍സ് പ്രവര്‍ത്തകര്‍ പറയുന്നു. രജിത് കുമാര്‍ തങ്ങളുടെ മനസ്സിലെ നായകനാണെന്നും വില്ലന്‍ ബിഗ് ബോസാണെന്നുമാണ് ഇവരുടെ വാദം. മുന്‍ ബിഗ് ബോസ് താരങ്ങള്‍ പറഞ്ഞതും കഴിഞ്ഞ സീസണില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

 ബിഗ് ബോസാണ് തീരുമാനിക്കുന്നത്

ബിഗ് ബോസാണ് തീരുമാനിക്കുന്നത്

ക്യാമറ സദാസമയവും മുന്നിലുണ്ടെങ്കിലും തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വമാണ് പല താരങ്ങളും പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഫേക്കായി നില്‍ക്കാന്‍ കഴിയുന്നതിന് പരിധിയുണ്ടെന്ന് താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ വോട്ടിംഗ് പ്രധാനപ്പെട്ടതാണെന്ന് പറയുന്നതിനിടയിലും ആരാണ് പുറത്തേക്ക് പോവേണ്ടത് എന്ന കാര്യത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ബിഗ് ബോസാണെന്നാണ് മുന്‍ മത്സരാര്‍ത്ഥികളിലൊരാള്‍ പറഞ്ഞത്. താന്‍ പുറത്തുപോവുന്നതിന് മുന്‍പ് കുടുംബാംഗങ്ങളോട് വോട്ടിംഗ് നിര്‍ത്തിക്കോളാനുള്ള നിര്‍ദേശവും ബിഗ് ബോസ് നല്‍കിയിരുന്നുവെന്നും ആ താരം പറയുന്നു. രജിത് ആര്‍മി ഗ്രൂപ്പാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

 വിചാരിക്കുന്നതല്ല സംഭവിക്കുന്നത്

വിചാരിക്കുന്നതല്ല സംഭവിക്കുന്നത്

കഴിഞ്ഞ വര്‍ഷം വോട്ടിംഗില്‍ ഏറെ മുന്നിലുണ്ടായിരുന്നയാളായിരുന്നു പേളി മാണി. തങ്ങള്‍ക്ക് ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് ആരാധകര്‍ തന്നത്. പേളി വോട്ടില്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ വിജയിച്ചത് മറ്റൊരാളായിരുന്നു. പേളിയുടെ വോട്ട് മറിഞ്ഞതാണോ അതോ ബിഗ് ബോസ് ചതിച്ചതാണോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും ശ്രിനിഷ് പ്രതികരിച്ചതായുള്ള പോസ്റ്റും ഗ്രൂപ്പുകളിലുണ്ട്.

പരിപാടി കാണാറില്ല

പരിപാടി കാണാറില്ല

രജിത് കുമാര്‍ പുറത്തേക്ക് പോയതിന് ശേഷം പരിപാടി കാണാറില്ലെന്നായിരുന്നു മറ്റ് പലരും പറഞ്ഞത്. താരങ്ങളും ആരാധകരുമെല്ലാം ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെയാണ് ഏറെ ഇഷ്ടമെന്നും വിജയിയായി കാണുന്നത് അ്‌ദ്ദേഹത്തെയാണെന്നും താരങ്ങളും പറഞ്ഞിരുന്നു. രജിത് പുറത്തായതോടെ ഹോട്ട് സ്റ്റാര്‍ തുറക്കാറില്ലെന്നും പല താരങ്ങളും പറഞ്ഞിരുന്നു.

 കഴിഞ്ഞ വര്‍ഷം സംഭവിച്ചത്

കഴിഞ്ഞ വര്‍ഷം സംഭവിച്ചത്

ടാസ്‌ക്കിനിടയില്‍ മണ്ണും മുളകുപൊടിയും മരക്കഷണങ്ങളുമൊക്കെ എറിയുന്നൊരു ടാസ്‌ക്കുണ്ടായിരുന്നു കഴിഞ്ഞ ദിവസം. അന്ന് പലരുടെ കണ്ണിലും മുളകുപൊടി പോയിരുന്നു. രജിത് ലൈറ്റായാണ് മുളക് തേച്ചതെന്നും രേഷ്മ കണ്ണ് തിരുമ്മിയപ്പോള്‍ അത് പടര്‍ന്നതാണെന്നും ആരാധകര്‍ വാദിക്കുന്നുണ്ട്. രേഷ്മയ്ക്ക് അദ്ദേഹത്തോട് ക്ഷമിക്കാമായിരുന്നുവെന്നുള്ള പ്രതികരണങ്ങളും ഉയര്‍ന്നുവന്നിരുന്നു.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
നായകനാണ് വിജയിയും

നായകനാണ് വിജയിയും

തങ്ങളില്‍ പലരും നായകനായി കാണുന്നത് രജിത് കുമാറിനെയാണ്. അദ്ദേഹമാണ് ബിഗ് ബോസ് വിജയി എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നതെന്നും ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റയ്ക്ക് കളിച്ചാണ് അദ്ദേഹം ഫാന്‍സിനെ സ്വന്തമാക്കിയത്. ഗ്രൂപ്പായി നിന്ന് കളിക്കാനും തനിക്ക് അറിയാമെന്ന് അദ്ദേഹം അവസാന ആഴ്ചയില്‍ മനസ്സിലാക്കിത്തന്നിരുന്നു. തങ്ങളുടെ മനസ്സിലെ നായകന്‍ രജിത് കുമാറും വില്ലന്‍ ബിഗ് ബോസുമാണെന്നും ഇവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X