ബിഗ് ബോസ് നിര്‍ത്തുമ്പോള്‍ പണി കിട്ടുന്നത് ആര്യയ്ക്കും രഘുവിനും! ഫുക്രുവിനും ഷാജിക്കും നിരാശയും!

ബിഗ് ബോസ് സീസണ്‍ 2 നിര്‍ത്തിവെച്ചേക്കുമെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയാണ് ഫേസ്ബുക്കിലൂടെ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായി മാറിയിരുന്നു. പരിപാടി നിര്‍ത്തുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം അതല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. 11 ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് പരിപാടി. ടാസ്‌ക്കുകളും മത്സരങ്ങളും കടുത്തുവരുന്നതിനിടയിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നുള്ളതാണ് പ്രേക്ഷകരെ ആശങ്കയിലാഴ്ത്തുന്നത്.

ആരായിരിക്കും അന്തിമ വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. പുതിയ ആഴ്ച തുടങ്ങിയതിന് പിന്നാലെയായി എലിമിനേഷനുള്ള നോമിനേഷനും പുറത്തുവന്നിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഓപ്പണ്‍ നോമിനേഷനായിരുന്നു ഇത്തവണത്തേത്. മത്സരാര്‍ത്ഥികളുടെ നിലനില്‍പ്പ് തീരുമാനിക്കുന്ന വോട്ടിംഗ് ഇതിനകം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്. മോഹന്‍ലാലിന് മുന്നിലിരിക്കാറുള്ള ഓഡിയന്‍സും വളരെ മുന്‍പേ മാറ്റിയിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നു. ബിഗ് ബോസിന് പിന്നില്‍ അണിനിരക്കുന്നവരുടേയും താരങ്ങളുടേയും സുരക്ഷ മാനിച്ചാണ് പരിപാടി അവസാനിപ്പിക്കുന്നത്. വൈകാതെ തന്നെ അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പുറത്തുവിട്ടേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

എല്ലാവരും വിജയികളോ?

എല്ലാവരും വിജയികളോ?

ഫുക്രു, ഷാജി, ആര്യ, രഘു, അഭിരാമി-അമൃത, ദയ, എലീന, സുജോ, സാന്‍ഡ്ര എന്നിവരാണ് ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലുള്ളത്. രജിത് കുമാറും രേഷ്മയുമായിരുന്നു കഴിഞ്ഞയാഴ്ച എലിമിനേഷനിലൂടെ പുറത്തേക്ക് പോയത്. ബിഗ് ബോസ് നിര്‍ത്തുകയാണെങ്കില്‍ ഇവരെയെല്ലാവരേയും വിജയിയായി പ്രഖ്യാപിക്കുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരാള്‍ക്ക് ഫിനാലെയിലേക്ക് നേരിട്ടെത്താനുള്ള അവസരവും നേരത്തെ ബിഗ് ബോസ് നല്‍കിയിരുന്നു. ടാസ്‌ക്കുകളിലും ഗെയിമുകളിലുമൊക്കെ നേടുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ നേരിട്ട് ഫിനാലേയിലേക്ക് പ്രവേശിപ്പിക്കുന്നതെന്നായിരുന്നു അറിയിപ്പ്.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
മോഹന്‍ലാലിന്റെ പ്രഖ്യാപനം

മോഹന്‍ലാലിന്റെ പ്രഖ്യാപനം

അവതാരകനായ മോഹന്‍ലാലിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. കൊറോണ വൈറസ് വ്യാപിക്കുന്നതിനെക്കുറിച്ചും ശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ചുമൊക്കെ താരം പറഞ്ഞിരുന്നു. നാട്ടില്‍ ചിലയിടങ്ങളിലൊക്കെ വൈറസ് രോഗം സ്ഥിരീകരിച്ചതിനെക്കുറിച്ച് മത്സരാര്‍ത്ഥികളേയും താരം അറിയിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ സുഖവിവരം അറിയാനായുള്ള സൗകര്യവും നല്‍കിയിരുന്നു. പരിപാടി നിര്‍ത്തുന്നതിനെക്കുറിച്ച് താരമാണോ പ്രഖ്യാപിക്കുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ബുദ്ധികൊണ്ട് കളിക്കുന്നവര്‍

ബുദ്ധികൊണ്ട് കളിക്കുന്നവര്‍

ബിഗ് ബോസില്‍ ബുദ്ധികൊണ്ട് ഗെയിം കളിക്കുന്നവരുമുണ്ട്. ഫിസിക്കല്‍ ടാസ്‌ക്കില്‍ എപ്പോഴും പരാജയപ്പെടുന്ന രഘുവും ആര്യയുമാണ് ബുദ്ധിപരമായി നീങ്ങുന്നത്. കൃത്യമായ ഗെയിം പ്ലാനുമായാണ് ഇരുവരും മുന്നേറുന്നത്. മുന്നോട്ടുള്ള തന്റെ പോക്കിന് തടസ്സമായി താന്‍ കാണുന്നത് രഘുവിനെയാണെന്നായിരുന്നു ആര്യ പറഞ്ഞത്. അതുകൊണ്ട് താന്‍ നോമിനേറ്റ് ചെയ്യുന്നത് രഘുവിനെയാണെന്നും ആര്യ പറഞ്ഞിരുന്നു. തന്നെ നോമിനേറ്റ് ചെയ്തത് കൊണ്ടല്ല താന്‍ ആര്യയെ നോമിനേറ്റ് ചെയ്യാനായി നേരത്തെ തീരുമാനിച്ചതാണ്. ബിഗ് ബോസിനെ വെല്ലുവിളിച്ച ആര്യയ്ക്ക് പറ്റിയ തെറ്റിനെ വിമര്‍ശിച്ചായിരുന്നു രഘുവിന്റെ നോമിനേഷന്‍.

ഫുക്രുവും ഷാജിയും

ഫുക്രുവും ഷാജിയും

ഒന്നാമതെത്തുക എന്ന ലക്ഷ്യത്തിനായാണ് തങ്ങളുടെ പോക്കെന്ന് ഫുക്രുവും ഷാജിയും പറഞ്ഞിരുന്നു. മത്സരത്തില്‍ ജയിക്കുന്നതിനായി ഏതറ്റം വരേയും പോവുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. നാല് തവണ ക്യാപ്റ്റനായ ആളാണ് താനെന്നും ഇതുവരെ ജയിലില്‍ കിടന്നിട്ടില്ലെന്നുമായിരുന്നു ഷാജി പറഞ്ഞത്. മറ്റുള്ളവര്‍ക്ക് താന്‍ വലിയൊരു എതിരാളിയാണെന്ന് നിങ്ങള്‍ തന്നെ പറഞ്ഞപ്പോഴാണ് തനിക്ക് മനസ്സിലായതെന്നും ഒന്നാമനാവാനുള്ള യോഗ്യത തനിക്കുമുണ്ടെന്നുമായിരുന്നു ഫുക്രു പറഞ്ഞത്.

ലോട്ടറി അടിക്കുന്നത് ഇവര്‍ക്കോ?

ലോട്ടറി അടിക്കുന്നത് ഇവര്‍ക്കോ?

ഫിനാലെയിലേക്കുള്ള കുതിപ്പിനിടയില്‍ കാലിടറിയേക്കാവുന്നവരെ സംബന്ധിച്ചിടത്തോളം ഗോള്‍ഡന്‍ ചാന്‍സാണ് വരാന്‍ പോവുന്നത്. എല്ലാവരും വിജയികളായി പ്രഖ്യാപിക്കുകയോ പരിപാടി നിര്‍ത്തുകയാണെന്നെ പ്രഖ്യാപനം വരികയോ ചെയ്താല്‍ രക്ഷപ്പെടാന്‍ പോവുന്നതും ഇവരാണ്. സാന്‍ഡ്ര, സുജോ, എലീന പടിക്കല്‍, ദയ അശ്വതി, അഭിരാമി-അമൃത ഇവര്‍ക്കാണ് ശരിക്ക് പറഞ്ഞാല്‍ ലോട്ടറി അടിക്കാന്‍ പോവുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X