കണ്ണില്‍ തേച്ചത് മുളകല്ല? തെളിവുമായി ആരാധകര്‍! ബിഗ് ബോസും രജിത്തും നടത്തിയത് പ്രാങ്ക് ടാസ്‌ക്കോ?

ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കിനിടയില്‍ അരങ്ങേറിയ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ രജിത് കുമാര്‍ ബിഗ് ബോസിലെ നിയമാവലികള്‍ തെറ്റിച്ചുവെന്നും താല്‍ക്കാലികമായി അദ്ദേഹത്തെ പുറത്താക്കിയെന്നുമറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍.

Recommended Video

Manju Warrier Visited Blind Students | FilmiBeat Malayalam

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ പ്രമോ പുറത്തുവന്നപ്പോള്‍ മുതല്‍ ചര്‍ച്ചകളും സജീവമായിരുന്നു. കൃത്യമായ നിലപാടുകളുമായി മുന്നേറുന്ന രജിത്തില്‍ നിന്നും ഇത്തരത്തിലൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

പ്രധാനാധ്യാപികയായെത്തിയ ആര്യയും പൊളിറ്റിക്‌സ് അധ്യാപകനായ ഫുക്രുവും വിദ്യാര്‍ത്ഥികളുമായിരുന്നു ആ സമയത്ത് ക്ലാസിലുണ്ടായിരുന്നത്. അധ്യാപകരായ സുജോയും ദയയും സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. തന്റെ പിറന്നാളാണെന്ന് പറഞ്ഞാണ് രേഷ്മ എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തത്. അതിനിടയിൽ രജിത് കുസൃതി ഒപ്പിച്ചു. തമാശയ്ക്ക് വേണ്ടിയാണ് താന്‍ ചെയ്തത് എന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ ബിഗ് ബോസും താരത്തെ ശാസിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

രജിത് അങ്ങനെ ചെയ്യില്ല

രജിത് അങ്ങനെ ചെയ്യില്ല

ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ സീനിയറായ ആളാണ് രജിത് കുമാര്‍. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ശക്തമായ പിന്തുണയാണ് രജിത് കുമാറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹത്തിനും കൃത്യമായ ബോധ്യമുണ്ട്. മോഹന്‍ലാലായിരുന്നു ഇതേക്കുറിച്ച് ആദ്യം സൂചിപ്പിച്ചത്. രജിത് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ കൈയ്യില്‍ ആരെങ്കിലും മുളക് കണ്ടിരുന്നോയെന്നുമായിരുന്നു ആരാധകരുടെ ചോദ്യം. ആര്‍മി ഗ്രൂപ്പുകളിലെല്ലാം പ്രധാന ചര്‍ച്ച ഇക്കാര്യമാണ്.

തെളിവ് കണ്ടെത്തി സോഷ്യല്‍ മീഡിയ

തെളിവ് കണ്ടെത്തി സോഷ്യല്‍ മീഡിയ

ബിഗ് ബോസും രജിത്തും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ടാസ്‌ക്കാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ കാരണങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ജനപിന്തുണയില്‍ ഏറെ മുന്നിലുള്ള താരത്തെ ഒഴിവാക്കി മുന്നേറാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിയില്ല. മാത്രവുമല്ല രജിത് ഒരിക്കലും ഇത് ചെയ്യില്ലെന്നും അവര്‍ ആവര്‍ത്തിച്ച് പറയുന്നുമുണ്ട്.

ബിഗ് ബോസ് വിളിപ്പിച്ചത്

ബിഗ് ബോസ് വിളിപ്പിച്ചത്

രേഷ്മയുടെ കണ്ണില്‍ ഗ്ലിസറിനാണ് തേച്ചതെന്നും അവിടെ നടന്നത് പ്രാങ്ക് ടാസ്‌ക്കാണെന്നുമാണ് ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതേക്കുറിച്ച് പറയുന്നതിനായി ബിഗ് ബോസ് നേരത്തെ രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിൡപ്പിച്ചിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ പകലുറക്കത്തിന്റെ കാര്യം പറയാനാണെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. ആ പറഞ്ഞതില്‍ സംശയമുണ്ടെന്നും ഇതിലെന്തോ കള്ളത്തരമുണ്ടെന്നും രജിത്തിനൊപ്പമുള്ളവര്‍ പറഞ്ഞിരുന്നു.

 രേഷ്മ പറഞ്ഞത്

രേഷ്മ പറഞ്ഞത്

രേഷ്മക്കും സാറിനും അറിയാവുന്ന പ്രാങ്ക് ടാസ്‌ക്കായിരുന്നു ഇതെന്നും ആരാധകര്‍ പറയുന്നു. കണ്‍ഫഷന്‍ റൂമില്‍ നിന്നും പുറത്തേക്ക് പോവുമ്പോള്‍ ഇറ്റ്‌സ് എ ഡ്രാമ എന്ന് രേഷ്മ പറയുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബിഗ് ബോസിനോടായാണ് താരം ഇങ്ങനെ പറയുന്നത്. അതിനാല്‍ത്തന്നെ ഇത് ഇവര്‍ രണ്ടുപേരും ബിഗ് ബോസും അറിഞ്ഞുള്ള സീക്രട്ട് ടാസ്‌ക്കാണെന്ന് വിസ്വസിക്കുന്നുവെന്നുമുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാന്‍

യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാന്‍

രജിത്തിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താക്കി എന്നറിയുമ്പോള്‍ മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കും. ഇതറിയുന്നറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു പ്രാങ്ക് ടാസ്‌ക്ക് നടത്തിയതെന്നും ചര്‍ച്ചകളില്‍ പറയുന്നു. രജിത് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ് തന്നെയാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയല്ല മറിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയുമാണ് വേണ്ടതെന്നായിരുന്നു സുജോ പറഞ്ഞത്. ഓരോരുത്തരായി ചോദിച്ചാല്‍ മതിയെന്നും ഇവര്‍ പറഞ്ഞിരുന്നു.

ക്യാപ്റ്റനായിരിക്കെ

ക്യാപ്റ്റനായിരിക്കെ

ക്യാപ്റ്റനായിരിക്കെ ഇത്തരത്തിലൊരു കാര്യം ചെയ്ത് പുറത്തുപോവാനും മാത്രം മണ്ടനല്ല രജിത്തെന്നുള്ള വാദഗതികളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മാത്രമല്ല രജിത്തിനെ വിമര്‍ശിക്കുന്നവരില്‍ ഒരാള്‍ പോലും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. അദ്ദേഹത്തിന് അനുകൂലമായല്ലാതെ ആരും സംസാരിക്കാതിരുന്നതിനെക്കുറിച്ചും ആരാധകര്‍ പറയുന്നുണ്ട്. ഫുക്രുവും എലീനയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ആര്യയും ഷാജിയും സൗമ്യമായാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X