കൊച്ചിന്‍ ഏയര്‍പോര്‍ട്ടില്‍ രജിത്തിന് ഗംഭീര സ്വീകരണം! സ്‌നേഹത്തിന് നന്ദി അറിയിച്ച് ഡോക്ടര്‍

By Midhun Raj

ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം ഡോ.രജിത്ത് കുമാര്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ചെന്നൈയില്‍ നിന്നുളള ഫ്‌ളൈറ്റില്‍ കൊച്ചിന്‍ ഏയര്‍പോര്‍ട്ടിലാണ് അദ്ദേഹം എത്തിയത്. ഏയര്‍പോര്‍ട്ടില്‍ ഗംഭീര വരവേല്‍പ്പാണ് രജിത്തിന് ആരാധകര്‍ നല്‍കിയത്. ബിഗ് ബോസ് മുന്‍ മല്‍സരാര്‍ത്ഥികളായ ഷിയാസ് കരീം, പരീക്കുട്ടി തുടങ്ങിയവരെല്ലാം അദ്ദേഹത്തെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

Recommended Video

കൊച്ചിന്‍ ഏയര്‍പോര്‍ട്ടില്‍ രജിത്തിന് ഗംഭീര സ്വീകരണം! സ്‌നേഹത്തിന് നന്ദി അറിയിച്ച് ഡോക്ടര്‍

കൊറോണ ഭീതിക്കിടെയിലും രജിത്ത് സാറിനെ കാണാനായി നിരവധി ആരാധകരാണ് ഏയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയത്. നേരത്തെ ചെന്നെെ ഏയര്‍പോര്‍ട്ടില്‍ രജിത്തിനെ യാത്രയാക്കാനായി പവനും ഭാര്യ ലാവണ്യയും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെത്തിയ അദ്ദേഹത്തിനെ സ്വീകരിക്കാനായി ആരാധകര്‍ ഒന്നടങ്കം ഏയര്‍പോര്‍ട്ടിലെത്തിയത്.

ഏയര്‍പോര്‍ട്ടില്‍ നിന്നുളള

ഏയര്‍പോര്‍ട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. രജിത്ത് ആര്‍മി ഗ്രൂപ്പുകളിലും സ്വീകരണ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഡിആര്‍കെയെ പൊന്നാടയണിയിച്ചും ബൊക്കെ നല്‍കിയുമൊക്കെയാണ് ആരാധകര്‍ സ്വീകരിച്ചത്. ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയ് ഡിആര്‍കെയാണെന്നാണ് ആരാധകര്‍ പറഞ്ഞത്.

അദ്ദേഹം പുറത്തായ ശേഷം

അദ്ദേഹം പുറത്തായ ശേഷം ബിഗ് ബോസ് കാണല്‍ നിര്‍ത്തിയെന്നും ആരാധകരില്‍ ഒരാള്‍ തുറന്നുപറഞ്ഞു. രജിത്തിന് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശനം നിഷേധിച്ച രേഷ്മ ഇന്ന് പുറത്തായതും ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. രജിത്തിന്റെ വരവിനൊപ്പം രേഷ്മയുടെ പുറത്താവലും ആരാധകര്‍ ആഘോഷിച്ചു. ഡിആര്‍കെയെ സ്വീകരിക്കാന്‍ ഷിയാസും പരീക്കുട്ടിയുമെല്ലാം മുന്‍നിരയിലുണ്ടായിരുന്നു.

സ്വീകരണത്തിന് എല്ലാം നന്ദി പറഞ്ഞുകൊണ്ട്

സ്വീകരണത്തിന് എല്ലാം നന്ദി പറഞ്ഞുകൊണ്ട് ഡോക്ടര്‍ നടത്തിയ ഫേസ്ബുക്ക് ലൈവും ശ്രദ്ധേയമായി മാറിയിരുന്നു. ലൈവില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ചും ആരാധകര്‍ നല്‍കിയ സ്‌നേഹത്തെക്കുറിച്ചും രജിത്ത് തുറന്നുപറഞ്ഞു. പതിനായിരക്കണക്കിന് പേരാണ് തന്നെ കാണാനെത്തിയതെന്നും ഇത്രയും പേരെ താന്‍ പ്രതീക്ഷിച്ചില്ലെന്നും എല്ലാവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത് വെറും സാമ്പിള്‍ മാത്രമാണെന്നും

ഇത് വെറും സാമ്പിള്‍ മാത്രമാണെന്നും ഇനി കാണാന്‍ ഇരിക്കുന്നെയുളളു എന്നും ഇത് കേട്ട് ആരാധകരില്‍ ഒരാള്‍ പറഞ്ഞു. നിങ്ങള്‍ തരുന്ന പിന്തുണ ഇനിയുണ്ടാവണമെന്നും നിങ്ങള്‍ മാത്രമാണ് എനിക്കുളളതെന്നും രജിത്ത് പറഞ്ഞു. എന്നെ 70 ദിവസം വരെ നിലനിര്‍ത്തിയതിനും എനിക്കൊപ്പം നിന്നതിനും വളരെയധികം നന്ദിയുണ്ട്. ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ ജോലിയെന്നും താന്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും രജിത്ത് പറഞ്ഞു.

തുല്യ നീതി ആയിരുന്നു

തുല്യ നീതി ആയിരുന്നു എല്ലായിടത്തും വേണ്ടെന്നും എന്നാല്‍ അതുണ്ടായില്ലെന്നും രജിത്ത് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നു തന്നെ ഉറച്ചു വിശ്വസിക്കുന്നു. രജിത്ത് കുമാര്‍ തെറ്റ് ചെയ്തിട്ടില്ല. എന്നാല്‍ പത്താം ക്ലാസ് കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ അങ്ങനെ ചെയ്യേണ്ടി വന്നു. എന്നെ ടാസ്‌ക്കിനിടെ പ്രകോപിപ്പിച്ചതു കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. അതിനെ ക്കുറിച്ചൊന്നും ഞാന്‍ കൂടുതല്‍ പറയുന്നില്ല. ആ എപ്പിസോഡ് ഹോട്ട് സ്റ്റാറില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് ബോധ്യപ്പെടും.

ക്ലാസ് റൂമിന് വെളിയില്‍ നടന്നതും

ക്ലാസ് റൂമിന് വെളിയില്‍ നടന്നതും കിച്ചണ്‍ ഏരിയയില്‍ നടന്നതും കണ്ടാല്‍ വ്യക്തമായി മനസിലാവും. വെറുതെ ഒരാളെ രജിത്ത് കുമാര്‍ വേദനിപ്പിക്കില്ല, പക്ഷേ ആ ടാസ്‌ക്ക് വ്യത്തിയായി ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. ഒരു കുട്ടിയുടെ കുസൃതിയായി മാത്രം കരുതിയാണ് അത് ചെയ്തത്. അത് ഒരു പെണ്‍കുട്ടിയോട് ആയിരുന്നില്ല ചെയ്യാന്‍ ഉദ്ദേശിച്ചത്. പാഷാണം ഷാജിയോടോ രഘുവിനോടോ ആയിരുന്നു. എന്നാല്‍ ആ കുട്ടി എന്നെ പ്രകോപിപ്പിച്ചത് കാരണം അങ്ങനെ ചെയ്യേണ്ടി വന്നു.

ആ വീഡിയോയില്‍ നോക്കിയാല്‍

ആ വീഡിയോയില്‍ നോക്കിയാല്‍ കാണാം. അസംബ്ലിയില്‍ എന്നെ പ്രകോപിപ്പിച്ചു. ടീച്ചര്‍മാരുടെ മുന്‍പില്‍ കളളനെന്ന് വിളിച്ചു. ശരിക്കും അത് ഒരു ഗെയിമായിരുന്നു. ഗെയിമിനെ ഗെയിമായിട്ടാണ് എടുത്താല്‍ മതിയായിരുന്നു. ഒരുപാട് ഗെയിമില്‍ എന്നെ പഞ്ചറാക്കിയതാണ് ഈ കാണുന്നത്. ഞാന്‍ ആര്‍ക്കെതിരെയും പരാതി കൊടുത്തിരുന്നില്ല. അപ്പോ ബിഗ് ബോസ് എന്ന ഷോയില്‍ ആണ്‍കുട്ടി പെണ്‍കുട്ടി എന്ന വേര്‍തിരിവൊന്നും ഇല്ല. ബിഗ് ബോസ് നിങ്ങള്‍ കാണണമെന്നും എഷ്യാനെറ്റിനെ നിങ്ങള്‍ സ്‌നേഹിക്കണമെന്നും രജിത്ത് പറഞ്ഞു. എനിക്ക് എല്ലാവരും തുല്യാരാണ്. പക്ഷേ എന്നെ സ്‌നേഹിച്ചവര്‍ എനിക്ക് പ്രിയപ്പെട്ടവരാണ്. രജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X