ബിഗ് ബോസ് ഹൗസിലേക്ക് എലീന തിരിച്ചെത്തുമോ? പ്രതീക്ഷ പങ്കുവെച്ച് പ്രിയപ്പെട്ടവര്‍ പറഞ്ഞത്?

അവതാരകയും അഭിനേത്രിയുമായ എലീന പടിക്കലും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനായി എത്തിയിരുന്നു. വിവിധ പരിപാടികളിലൂടെയും ഭാര്യയെന്ന സീരിയലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഈ താരം. നെഗറ്റീവ് കഥാപാത്രങ്ങളോടാണ് തനിക്ക് താല്‍പര്യമെന്ന് എലീന പറഞ്ഞിരുന്നു. ഭാര്യയിലെ വില്ലത്തി വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു എലീനയെ ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റിത്താമസിപ്പിച്ചത്. കണ്ണിന് അസ്വസ്ഥതയുണ്ടെന്ന് താരം പറഞ്ഞതിന് പിന്നാലെയായാണ് അസുഖം സ്ഥിരീകരിച്ചത്.

എലീനയ്ക്ക് മുന്‍പായാണ് ദയയും അസുഖത്തെത്തുടര്‍ന്ന് പുറത്തേക്ക് പോയത്. അസുഖം ബാധിച്ച് പുറത്തേക്ക് പോയവരില്‍ മൂന്ന് പേര്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ആര്‍ജെ രഘു, അലക്‌സാന്‍ഡ്ര, സുജോ മാത്യു എന്നിവരായിരുന്നു കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. ഇതിന് പിന്നാലെയായാണ് എലീനയെന്താണ് വരാത്തതെന്ന് ചോദിച്ച് ആരാധകരെത്തിയത്. എലീനയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ഇടയ്ക്ക് ആര്യയും വീണയുമൊക്കെ പറഞ്ഞിരുന്നു. ഇവിടൊരാള്‍ എലീനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. ഫുക്രുവിനെക്കുറിച്ചായിരുന്നു അവര്‍ പറഞ്ഞത്. ഫുക്രുവുമായി അടുത്ത സൗഹൃദത്തിലാണ് എലീന.

Recommended Video

Bigg Boss Malayalam Seaon 2 Day 52 Review | FilmiBeat Malayalam

Alina Padikkal

എലീന പുറത്തേക്ക് പോയപ്പോള്‍ കൂടുതല്‍ വിഷമിച്ചയാളും ഫുക്രുവായിരുന്നു. എലീന എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്ന് ഷിയാസ് പറയുന്നു. പൂര്‍വ്വാധികം ശക്തിയോടെ താരം മത്സരത്തില്‍ പങ്കെടുക്കുമെന്നുമുള്ള പ്രതീക്ഷയാണ് ബിഗ് ബോസ് മുന്‍മത്സരാര്‍ത്ഥി കൂടിയായ ഷിയാസ് പറയുന്നത്. മകളുടെ വിവരങ്ങളെല്ലാം അന്വേഷിച്ച് അറിയുന്നുണ്ടെന്നും വൈകാതെ തന്നെ ബിഗ് ബോസ് ഹൗസിലേക്ക് അവളെത്തുമെന്നുമാണ് എലീന പടിക്കലിന്റെ അമ്മയും പറയുന്നത്. ആരാധകരും മത്സരാര്‍ത്ഥികളും ഒരുപോലെ കാത്തിരിക്കുകയാണ് എലീനയുടെ തിരിച്ചുവരവിനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X