രജിത്തിനെ രാജാവാക്കി ഫാന്‍സ്! ബിഗ് ബോസ് ഇനി കാണില്ലെന്ന് ഭീഷണിയും, നടന്നത് ഗെയിമോ അതോ സത്യമോ?
ഒറ്റയാനായി ബിഗ് ബോസ് വീട്ടില്‍ തിളങ്ങി നിന്ന മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. പലരും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയെങ്കിലും പുറത്ത് വലിയ സപ്പോര്‍ട്ടായിരുന്നു. ഇത് മനസിലാക്കിയ ചില മത്സരാര്‍ഥികള്‍ രജിത്തിനൊപ്പം ചേര്‍ന്ന് പുതിയ ഗ്രൂപ്പും ആരംഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ടാസ്‌കിനിടെ നടന്ന കാര്യങ്ങള്‍ രജിത്തിനെ പുറത്ത് എത്തിച്ചിരിക്കുകയാണ്.
ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവമാണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ബിഗ് ബോസ് നിയമാവലി തെറ്റിച്ചതിനാല്‍ താല്‍കാലികമായി രജിത്തിനെ വീട്ടില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇതോടെ പുറത്ത് രജിത്ത് ആര്‍മി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം രജിത്തിനെ തിരിച്ച് കൊണ്ട് വരണമെന്ന മുറവിളികളാണ്. അതിനൊപ്പം ചില സൂചനകളും ആരാധകര്‍ പങ്കുവെക്കുകയാണ്.

ഒരു ഹൈസ്‌കൂള്‍ പശ്ചാതലമാക്കിയുള്ള ടാസ്‌ക് ആയിരുന്നു കഴിഞ്ഞ ദിവസം കൊടുത്തത്. അധ്യാപകരായി കുറച്ച് പേരും വിദ്യാര്‍ഥികളായി മറ്റ് ചിലരുമെത്തി. രജിത്തും രേഷ്മയുമടക്കമുള്ളവര്‍ വിദ്യാര്‍ഥികളായിരുന്നു. പറഞ്ഞാല്‍ അനുസരിക്കാത്ത വീണ്ടു വിചാരമില്ലാത്ത ഏത് സമയത്തും തല്ലും വഴക്കുമായി നടക്കുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണെന്ന് നേരത്തെ ബിഗ് ബോസ് അറിയിപ്പ് കൊടുത്തിരുന്നു. ടാസ്‌കിന്റെ തുടക്കത്തില്‍ രേഷ്മയുടെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു. എല്ലാവരും ആശംസകള്‍ അറിയിച്ചതിന് പിന്നാലെയാണ് രജിത് വ്യക്തിപരമായി അഭിനന്ദനം അറിയിക്കുന്നത് പോലെ രേഷ്മയുടെ അടുത്ത് എത്തുന്നത്.
Recommended Video

എന്നാല്‍ ഇതൊരു ഫേക്ക് ഗെയിമാണെന്ന് പറയുകയാണ് രജിത് ആര്‍മി. അദ്ദേഹത്തെ പുറത്താക്കിയത് ശരിയായില്ലെന്നും രജിത് വരാതെ ഇനി ബിഗ് ബോസ് കാണില്ലെന്നുമാണ് പലരും പറയുന്നത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ പലരും ഗെയിമിനെ കുറിച്ച് വിലയിരുത്തുകയാണ്. ടാസ്‌കിന് മുന്‍പ് ബിഗ് ബോസ് അറിയിച്ചത് പ്രകാരം ഏറ്റവും മോശം വിദ്യാര്‍ഥി ആവാനായിരുന്നു രജിത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് രേഷ്മയുടെ കണ്ണില്‍ മുളക് തേക്കുന്നത് വരെ എത്തിയത്. എന്നാല്‍ അതിന് അദ്ദേഹത്തെ പുറത്താക്കിയത് ശരിയായില്ലെന്ന് രജിത് ഫാന്‍സ് പറയുന്നു.

ഈ ടാസ്‌ക് നടന്നതിന് മുന്‍പത്തെ ദിവസം ബിഗ് ബോസ് രജിത്തിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. തിരിച്ച് വന്നതിന് ശേഷം പകല്‍ സമയം വീട്ടില്‍ ആരും ഉറങ്ങരുത്. സുജോ അടക്കമുള്ളവര്‍ പകല്‍ ഉറങ്ങുന്നത് കണ്ടിട്ടും ക്യാപ്റ്റനായ രജിത് എന്ത് കൊണ്ട് അത് എതിര്‍ത്തില്ലെന്ന് ബിഗ് ബോസ് ചോദിച്ചതായിട്ടാണ് രജിത് പറഞ്ഞത്. ബിഗ് ബോസ് തന്നെ വിളിപ്പിച്ചത് ഇക്കാര്യം പറയനാണെന്ന് രജിത് പറഞ്ഞെങ്കിലും അമൃത അടക്കമുള്ളവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തോ രഹസ്യം ഇവര്‍ക്കിടയില്‍ നടന്നിട്ടുണ്ടെന്ന് തന്നെയായിരുന്നു സുജോയും അമൃതയുമെല്ലാം പറഞ്ഞത്.

അവരുടെ സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന തരമൊരു പ്രവര്‍ത്തിയാണ് പിന്നാലെ നടന്നതും. ഇപ്പോള്‍ (Bring Back DRK) എന്ന് എഴുതി രജിത്തിനെ തിരിച്ച് കൊണ്ട് വരണമെന്ന ആവശ്യവുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ പേജില്‍ നിറയെ ഈ പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ന് രാത്രിയിലെ എപ്പിസോഡില്‍ അദ്ദേഹം ഉണ്ടാവണം. ഇല്ലെങ്കില്‍ ഇതോടെ ബിഗ് ബോസ് കാണുന്നത് അവസാനിപ്പിക്കുമെന്ന് വരെ ആരാധകര്‍ ഭീഷണി മുഴക്കുന്നുണ്ട്. താല്‍കാലികമായി പുറത്താക്കിയെന്ന് ബിഗ് ബോസ് പറഞ്ഞതിനാല്‍ രജിത്ത് തിരിച്ച് വരുമെന്ന് തന്നെയാണ് കരുതുന്നത്.

അതേ സമയം കണ്ണിന് അസുഖം ബാധിച്ച് മത്സരാർഥികളെല്ലാം പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെട്ട് വരികയായിരുന്നു. ഏറ്റവുമധികം കണ്ണിന് പ്രശ്നം വന്ന മത്സരാർഥികളിൽ ഒരാൾ രേഷ്മയായിരുന്നു. ചികിത്സയ്ക്ക് വേണ്ടി പുറത്ത് പോയി ഏറെ നാളുകൾക്ക് ശേഷമായിരുന്നു രേഷ്മ തിരിച്ച് വന്നതും. ഇതിനിടെ കണ്ണിൽ മുളക് തേച്ചതെങ്കിൽ സ്ഥിതി കൂടുതൽ വഷളാവുമെന്ന് മറ്റ് ചിലരും ആരോപിക്കുന്നു. എന്തായാലും അടുത്ത എപ്പിസോഡിൽ ഇതിനൊരു തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications