ബിഗ് ബോസില്‍ 2 പ്രണയകഥകള്‍ വെളിപ്പെടുത്തി മത്സരാര്‍ഥികള്‍! ഫുക്രു നിസാരക്കാരനല്ല, ആദ്യദിനം പൊളിച്ചു
Recommended Video
ഒന്നര വര്‍ഷത്തിനടുത്തുള്ള കാത്തിരിപ്പിന് ശേഷം മലയാളത്തില്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ സീസണിനെക്കാളും അടുത്ത് പരിചയമുള്ള മത്സരാര്‍ഥികളാണ് ഇത്തവണ വന്നിരിക്കുന്നത്. എല്ലാ മേഖലകളില്‍ നിന്നും ഓരോരുത്തരെ എത്തിക്കാന്‍ ബിഗ് ബോസ് ശ്രമിച്ചിരുന്നു. അതിനും കൈയടി ലഭിച്ചിരിക്കുകയാണ്.
മത്സരാര്‍ഥികള്‍ എത്തിയതിന് ശേഷമുള്ള ആദ്യദിനം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ രസകരമായ സംഭവങ്ങളുമായി ബിഗ് ബോസിന്റെ എപ്പിസോഡ് വന്നിരിക്കുകയാണ്. ഫുക്രുവിന്റെയും ഡോ. രജിത് കുമാറിന്റെയും പ്രണയകഥ തുറന്ന് പറഞ്ഞതടക്കം സംഭവ ബഹുലമായിരുന്നു ആദ്യ ദിവസം.

രാവിലെ നടി രജനി ചാണ്ടി വ്യായമം കാണിക്കുന്നതായിട്ടാണ് ബിഗ് ബോസ് പുതിയ എപ്പിസോഡ് കാണിച്ചത്. രാവിലെ പത്ത് മണിയോടെ എല്ലാവരും ഡൈനിങ് ടേബിളിന് ചുറ്റുമിരുന്ന് വര്‍ത്തമാനം പറയുകയാണ്. തെസ്‌നിയെ കണ്ടാല്‍ പ്രായം കൂടുതല്‍ തോന്നുമെന്നാണ് ഡോ. രജിത് കുമാര്‍ പറഞ്ഞിരിക്കുകയാണ്. പല ഗിമിക്കുകളും കാണിച്ച് സൗന്ദര്യം നിലനിര്‍ത്തിയിരിക്കുകയാണെന്നും രജിത് പറഞ്ഞിരുന്നു. ഇതില്‍ നെഗറ്റീവ് അഭിപ്രായമായിരുന്നു മഞ്ജു പത്രോസ് പറഞ്ഞത്.

സമാനമായ കാര്യം രജനി ചാണ്ടിയോടും അദ്ദേഹം പറഞ്ഞിരുന്നു. പ്രായം ഉണ്ടെങ്കിലും മനസിന്റെ ശക്തി കൊണ്ടാണ് രജനി ചാണ്ടി ചുറുചുറുക്കോടെ നില്‍ക്കുന്നതെന്നാണ് രജിത് കുമാറിന്റെ അഭിപ്രായം. എനിക്ക് 68 വയസുണ്ടെന്ന് കാര്യം രജനിയും വെളിപ്പെടുത്തി. പാട്ട് പാടി ഡിജെ കളിച്ച് കൊണ്ടായിരുന്നു പരീക്കുട്ടി എല്ലാവരെയും അടുക്കളയിലേക്ക് ക്ഷണിച്ചത്. പാട്ട് പാടാന്‍ മഞ്ജുവും കൂടി.

പിന്നാലെ ചില തമാശകള്‍ പറഞ്ഞ് സാജു നവോദയ എല്ലാവരെയും ചിരിപ്പിച്ചു. സ്റ്റോര്‍ റൂമില്‍ നിറയെ സാധനങ്ങള്‍ നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. ശേഷം കുടുംബാംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് ആഘോഷമായി പാചകം ചെയ്തു. പച്ചക്കറി മുറിക്കുന്നതിനിടെ വീണയുടെ കൈ മുറിഞ്ഞു. ബിഗ് ബോസിനോട് ഒരു ബാന്റേജ് വീണ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അത് കൊടുക്കുകയും ചെയ്തു.

ആദ്യ ടാസ്‌കുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. ആദ്യം തന്നെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയായിരുന്നു. വീട്ടിലെ ഏറ്റവും പ്രായം കൂടിയ ആളായത് കൊണ്ടും എല്ലാ കാര്യത്തിലും നേതൃത്വം കൊടുക്കുന്നത് കൊണ്ടും രജനി ചാണ്ടിയെ ആണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. മത്സരാര്‍ഥികള്‍ എല്ലാവരും രജനിയുടെ പേര് തന്നെയാണ് പറഞ്ഞത്. അങ്ങനെ ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റനായി രജനി ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രജനി ചാണ്ടി നടന്‍ പ്രദീപ് ചന്ദ്രനെയാണ് നോമിനേറ്റ് ചെയ്തത്.

നാല് ടീമുകളായി തിരിഞ്ഞ് വീട്ടിലെ പണികള്‍ ചെയ്യാനായിരുന്നു ആദ്യം ബിഗ് ബോസ് ഏല്‍പ്പിച്ചത്. വീട് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുക, ബാത്ത്‌റൂം ക്ലീനിങ് എന്നിങ്ങനെ നാല് ജോലികളായിരുന്നു ബിഗ് ബോസ് ഏല്‍പ്പിച്ചത്. ഒരു തര്‍ക്കവുമില്ലാതെ അംഗങ്ങളെല്ലാം ഓരോ ജോലിയും ഏറ്റെടുത്തു. പിന്നീട് ബിഗ് ബോസില്‍ ആദ്യ നിയന്ത്രണം ഗ്യാസ് ഉപയോഗിക്കാന്‍ ആയിരുന്നു. ആഴ്ചയില്‍ അഞ്ച് കിലോ മാത്രമായിരുന്നു പാചകവാതകം ഉപയോഗിക്കാന്‍ പറ്റുകയുള്ളുവെന്നാണ് നിര്‍ദ്ദേശം.

ഇതിനിടെ പാട്ടും ഡാന്‍സുമൊക്കെയായി ആഘോഷമായിരുന്നു. വൈകുന്നേരം ഫുക്രു തന്റെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. കൂട്ടുകാരന്‍ പറഞ്ഞത് കേട്ടാണ് താന്‍ പ്രണയിക്കാന്‍ തുടങ്ങിയത്. ആ കുട്ടി ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ടിട്ട് വന്നത് കണ്ട് ഞാന്‍ നാണമില്ലല്ലോ എന്ന് ചോദിച്ചിരുന്നു. അത് അവള്‍ക്ക് ഫീലായി. അങ്ങനെ ഇഷ്ടം തുടങ്ങി. വാലന്റ്റൈന്‍സ് ദിനത്തില്‍ ഇഷ്ടം പറഞ്ഞു.

ആ കൊച്ച് അമ്മയുടെ ഫോണില്‍ നിന്നും മെസേജ് അയച്ചിരുന്നു. രസകരമായ കാര്യം ഇഷ്ടം കേള്‍ക്കാന്‍ സ്‌കുളിലെ ജനലിന്റെ അടുത്ത് വന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് അവളുടെ അമ്മയായിരുന്നു. നിന്നെയാണ് ഞാന്‍ കാത്തിരുന്നതെന്ന് അമ്മ പറഞ്ഞത്. ഇപ്പോള്‍ അവള്‍ എല്‍എല്‍ബിയ്ക്ക് പഠിക്കുകയാണ്. എന്റെ ലൈന്‍ തന്നെയാണിപ്പോഴുമെന്ന് ഫുക്രു പറയുന്നു.

ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ തനിക്ക് പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും ക്രോണിക് ബാച്‌ലര്‍ ആയി തുടരുകയാണെന്ന് ഡോ.രജിത് കുമാര്‍ പറയുന്നു. ഒരുപാട് പേരോട് പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം വേണ്ടെന്ന് വെച്ചു. ഒരാള്‍ക്ക് എന്നോട് ഇങ്ങോട്ട് സ്‌നേഹം ഉണ്ടായിരുന്നു. ഞാന്‍ ജനിച്ച് എട്ട് മാസം ഉള്ളപ്പോള്‍ അച്ഛന്‍ പോയി. കാമുകിയ്ക്ക് 60 മുതല്‍ 70 പേജ് വരെയുള്ള കത്ത് ആണ് ഞാന്‍ എഴുതിയിട്ടുള്ളത്. പെണ്ണിന്റെ വീട്ടില്‍ ഒറ്റയ്ക്ക് തന്നെ പോയി പെണ്ണ് ചോദിച്ചിരുന്നു. എന്നാല്‍ മതത്തിന്റെയും ജോലിയുടെയും പേരില്‍ അന്ന് അവര്‍ എന്നെ വേണ്ടെന്ന് വെച്ചു. അടുത്ത പ്രണയകഥ പറഞ്ഞത് നടന്‍ പ്രദീപ് ചന്ദ്രനായിരുന്നു.

അടുത്ത ദിവസത്തെ എപ്പിസോഡിലെ ചില രംഗങ്ങളും കാണിച്ചിരുന്നു. അമ്മയുടെ വേര്‍പാടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് നടി വീണ നായര്‍ കരഞ്ഞു. ഒപ്പം മഞ്ജുവും ആര്യയുമെല്ലാം കരഞ്ഞ് പോയി. രസകരമായ കാര്യം രണ്ടാമത്തെ ദിവസം തന്നെ ബിഗ് ബോസിനുള്ളില്‍ ചില ബഹളങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളതാണ്. ഡോ. രജിത് കുമാര്‍ ആണ് തള്ള എന്ന് വിളിച്ച് കൊണ്ട് ആരോടോ വഴക്ക് ഉണ്ടാക്കുന്നതായി പ്രമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.


Click it and Unblock the Notifications











